അപ്പാച്ചെ RTR 200 4V പതിപ്പിന് കിടിലൻ ഡിസ്‌കൗണ്ട്, ഫിനാൻസ് ഓഫറുമായി ടിവിഎസ്

എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് ശ്രേണിയിലെ ജനപ്രിയ മോഡലുകളിൽ ഒന്നായ അപ്പാച്ചെ RTR 200 4V പതിപ്പിന് ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്. 5,000 രൂപ വരെ അഞ്ച് ശതമാനം ക്യാഷ്ബാക്കാണ് ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.

അപ്പാച്ചെ RTR 200 4V പതിപ്പിന് കിടിലൻ ഡിസ്‌കൗണ്ട്, ഫിനാൻസ് ഓഫറുമായി ടിവിഎസ്

എന്നിരുന്നാലും ഓൺലൈൻ ബുക്കിംഗ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്. 10,000 രൂപ വരെ ലാഭിക്കാൻ കഴിയുന്ന ഒരു ഫിനാൻസ് പദ്ധതിയും ടിവിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

അപ്പാച്ചെ RTR 200 4V പതിപ്പിന് കിടിലൻ ഡിസ്‌കൗണ്ട്, ഫിനാൻസ് ഓഫറുമായി ടിവിഎസ്

നാല് വേരിയന്റുകളിലായാണ് സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്. അപ്പാച്ചെ RTR 200 4V മോഡലുകളുടെ എക്സ്ഷോറൂം വിലകൾ ഇങ്ങനെ;

RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് - 1,23,520 രൂപ

RTR 200 4V മോഡുകളുള്ള സിംഗിൾ-ചാനൽ എ‌ബി‌എസ് - 1,28,000 രൂപ

RTR 200 4V ഡ്യുവൽ-ചാനൽ എ‌ബി‌എസ് - 1,28,520 രൂപ

മോഡുകളുള്ള RTR 200 4V ഡ്യുവൽ-ചാനൽ എ‌ബി‌എസ് - 1,29,520 രൂപ

അപ്പാച്ചെ RTR 200 4V പതിപ്പിന് കിടിലൻ ഡിസ്‌കൗണ്ട്, ഫിനാൻസ് ഓഫറുമായി ടിവിഎസ്

അതുപോലെ ഗ്ലോസ് ബ്ലാക്ക്, മാറ്റ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഷാർപ്പും സ്റ്റൈലിഷുമായ മോട്ടോർസൈക്കിളാണ് ടിവിഎസ് അപ്പാച്ചെ RTR 200 4V എന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

അപ്പാച്ചെ RTR 200 4V പതിപ്പിന് കിടിലൻ ഡിസ്‌കൗണ്ട്, ഫിനാൻസ് ഓഫറുമായി ടിവിഎസ്

ഇതിന് സൈഡ് പ്രൊഫൈലിലുടനീളം ഹൈലൈറ്റുകൾ, ഒരു അണ്ടർബെല്ലി പാൻ, ഇരുവശത്തും ടാങ്ക് എക്സ്റ്റൻഷനുകൾ, ഒരു സ്പ്ലിറ്റ്-ടൈപ്പ് സീറ്റ്, ഒരു ടയർ ഹഗ്ഗർ, സ്പ്ലിറ്റ്-ടൈപ്പ് റിയർ ഗ്രാബ് ഹാൻഡിൽ എന്നിവയെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

അപ്പാച്ചെ RTR 200 4V പതിപ്പിന് കിടിലൻ ഡിസ്‌കൗണ്ട്, ഫിനാൻസ് ഓഫറുമായി ടിവിഎസ്

കൂടാതെ പൂർണ എൽഇഡി ലൈറ്റുകൾ, ഡിആർഎൽ അപ്ഫ്രണ്ട്, എബിഎസ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൊബൈൽ ആപ്പ് കണക്റ്റിവിറ്റി, ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT), മൂന്ന് റൈഡിംഗ് മോഡുകൾ എന്നിവയും 200 സിസി അപ്പാച്ചെയുടെ പ്രധാന സവിശേഷതകളാണ്.

അപ്പാച്ചെ RTR 200 4V പതിപ്പിന് കിടിലൻ ഡിസ്‌കൗണ്ട്, ഫിനാൻസ് ഓഫറുമായി ടിവിഎസ്

197.75 സിസി ഓയിൽ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് അപ്പാച്ചെ RTR 200 4V മോഡലിന് തുടിപ്പേകുന്നത്. ഇത് ഡബിൾ ക്രാഡിൽ സ്പ്ലിറ്റ് ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. 9,000 rpm-ൽ 20.54 bhp കരുത്തും 7,250 rpm-ൽ 17.25 Nm torque ഉം ഉത്പാദിപ്പിക്കാൻ എഞ്ചിൻ പ്രാപ്‌തമാണ്.

അപ്പാച്ചെ RTR 200 4V പതിപ്പിന് കിടിലൻ ഡിസ്‌കൗണ്ട്, ഫിനാൻസ് ഓഫറുമായി ടിവിഎസ്

അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബൈക്കിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് പ്രീലോഡ് അഡ്ജസ്റ്ററും പിന്നിൽ മോണോ-ഷോക്കുമുള്ള ഉള്ള ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നത്.

അപ്പാച്ചെ RTR 200 4V പതിപ്പിന് കിടിലൻ ഡിസ്‌കൗണ്ട്, ഫിനാൻസ് ഓഫറുമായി ടിവിഎസ്

അതേസമയം, ബ്രേക്കിംഗിനായി മുൻവശത്ത് 270 mm സിംഗിൾ വേവി ഡിസ്കും പിന്നിൽ 240 mm സിംഗിൾ വേവി ഡിസ്കും ഡ്യുവൽ ചാനൽ എബി‌എസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു. ഇന്ത്യൻ വിപണിയിൽ ബജാജ് NS200, ബജാജ് RS200, ഹീറോ എക്‌സ്ട്രീം 200S തുടങ്ങിയവയുമായാണ് ടിവിഎസ് അപ്പാച്ചെ RTR 200 4V മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
TVS Announced New Discount And Finance Offer For The Apache RTR 200 4V. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X