അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

ജനപ്രിയ നേക്കഡ് മോട്ടോർസൈക്കിളുകളായ അപ്പാച്ചെ RTR 160 4V, RTR 200 4V എന്നിവയുടെ വില വർധിപ്പിച്ച് ടിവിഎസ്. 1,295 രൂപയുടെ ഉയർച്ചയാണ് മോഡലുകൾക്ക് ലഭിച്ചിരിക്കുന്നത്.

അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

മുമ്പ് അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എബിഎസ് പതിപ്പിന് 1,28,020 രൂപയായിരുന്നു വില. ഇപ്പോൾ 1,295 രൂപയുടെ വർധനയോടെ മോഡലിന് ഇനി മുതൽ 1,29,315 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

അപ്പാച്ചെ RTR 200 4V ഡ്യുവൽ-ചാനൽ എബി‌എസ് പതിപ്പിനും സമാനമായ വില വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇപ്പോൾ 1,34,365 രൂപയാണ് ഈ വേരിയന്റിനായി മുടക്കേണ്ടി വരിക.

MOST READ: പുത്തൻ ക്ലാസിക് 350-യുടെ മീറ്റർ കൺസോൾ വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

അതേസമയം ടിവിഎസ് അപ്പാച്ചെ RTR 160 4V ഡ്രം, ഡിസ്ക് വേരിയന്റുകൾക്ക് 45 രൂപയുടെ നേരിയ വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ ഇവയ്ക്ക് യഥാക്രമം 1,07,315 രൂപയും 1,10,365 രൂപയും വിലവരും.

അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

ഇന്‍പുട്ട് ചെലവുകളുടെ വർധനവിനെ തുടർന്നുണ്ടാകുന്ന നഷ്ടം നികത്താനാണ് വില പരിഷ്ക്കരണം നടപ്പിലാക്കിയത്. അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും കൈകാര്യം ചെയ്യലും ഗതാഗത നിരക്കുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

MOST READ: പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം

അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

വില പരിഷ്ക്കാരത്തിന് പുറമെ ടിവിഎസ് അപ്പാച്ചെ മോഡലുകൾക്ക് മറ്റ് മാറ്റങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല. പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകളും അതോടൊപ്പം പുതുതായി രൂപകൽപ്പന ചെയ്ത പൊസിഷൻ ലാമ്പുകൾ, ഫെതർ ടച്ച് സ്റ്റാർട്ട്, കൂൾ റേസ് ഗ്രാഫിക്സ് എന്നിവയെല്ലാമാണ് രണ്ട് ബൈക്കുകളുടെയും പ്രധാന ആകർഷണങ്ങൾ.

അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

കൂടാതെ ഗ്ലൈഡ് ത്രൂ ട്രാഫിക് (GTT) സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന അതത് സെഗ്മെന്റുകളിലെ ആദ്യത്തെ മോഡലുകളാണ് ടിവിഎസ് അപ്പാച്ചെ RTR 4V മോട്ടോർസൈക്കിളുകൾ.

MOST READ: ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

കുറഞ്ഞ വേഗതയിൽ സിറ്റി റൈഡിംഗിന് ഇത് സഹായിക്കുന്നുവെന്നും വളരെ സുഗമവും നിയന്ത്രിതവുമായ സവാരിക്ക് മോട്ടോർസൈക്കിളിനെ പ്രാപ്‌തമാക്കാനുമാണ് ഈ സംവിധാനം കൂട്ടിച്ചേർത്തിരിക്കുന്നത്.

അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ പുതിയ ഫ്യുവൽ ഇഞ്ചക്ഷൻ 197.75 സിസി സിംഗിൾ സിലിണ്ടർ ഫോർ വാൽവ്, ഓയിൽ കൂൾഡ് എഞ്ചിനാണ് അപ്പാച്ചെ RTR 200 4V-യുടെ ഹൃദയം. ഇത് പരമാവധി 20.2 bhp കരുത്തും16.8 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ വില പരിഷ്ക്കരിച്ച് ടിവിഎസ്

മറുവശത്ത് ടിവിഎസ് അപ്പാച്ചെ RTR 160 4V ബൈക്കിൽ 159.7 സിസി സിംഗിൾ സിലിണ്ടർ, ഫോർ വാൽവ് ഓയിൽ കൂൾഡ് എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച ഈ യൂണിറ്റ് 15.8 bhp പവറിൽ 14.12 Nm torque വാഗ്‌ദാനം ചെയ്യും.

Most Read Articles

Malayalam
English summary
TVS Apache RTR 200 4V And Apache RTR 160 4V Received A Price Hike. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X