അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

അപ്പാച്ചെ RTR 160 4V-യുടെ വിലയില്‍ വര്‍ധനവുമായി ടിവിഎസ്. 1,250 രൂപയുടെ വര്‍ധനവാണ് മോഡലുകളില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍, ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്.

അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

വില വര്‍ധനവ് ഇരുവേരിയന്റിലും നടപ്പാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഇതോടെ പ്രാരംഭ വേരിയന്റായ ഡ്രം പതിപ്പിന് 108,565 രൂപയും ഡിസ്‌ക് ബ്രേക്കിന് 111,615 രൂപയുമാണ് പുതുക്കിയ എക്‌സ്‌ഷോറൂം വില.

അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

വില പരിഷ്‌കരണം നടപ്പിലാക്കി എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കിന് ലഭിക്കുന്നില്ല. മോട്ടോര്‍സൈക്കിളിന് അതേ 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാല്‍വ്, ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

MOST READ: X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

ഈ യൂണിറ്റ് 9,250 rpm-ല്‍ 17.4 bhp കരുത്തും 7,250 rpm-ല്‍ 14.73 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ ഏറ്റവും ശക്തമായ 160 സിസി മോട്ടോര്‍സൈക്കിളാണിത്.

അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

2021 മോഡലിന് കാര്‍ബണ്‍ ഫൈബര്‍ പാറ്റേണ്‍ ഉള്ള പുതിയ ഡ്യുവല്‍ ടോണ്‍ സീറ്റാണ് ലഭിക്കുന്നത്. റേസിംഗ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നീ മൂന്ന് നിറങ്ങളില്‍ പുതിയ അപ്പാച്ചെ RTR 160 4V ലഭ്യമാകും.

MOST READ: തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

2020 ഡിസംബറില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി അപ്പാച്ചെ RTR160 4V സ്മാര്‍ട്ട് സോണക്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ബംഗ്ലാദേശില്‍ അവതരിപ്പിച്ചു, എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച 2021 മോഡലിന് ഇപ്പോഴും ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്നില്ല.

അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

ശ്രേണിയില്‍ ബജാജ് പള്‍സര്‍ NS160, ഹീറോ എക്‌സ്ട്രീം 160R, ഹോണ്ട ഹോര്‍നെറ്റ് 2.0 എന്നിവയ്‌ക്കെതിരെയാണ് അപ്പാച്ചെ RTR 160 4V മത്സരിക്കുന്നത്. ഡ്രം വേരിയന്റിന് 145 കിലോഗ്രാം ഭാരവും ഡിസ്‌ക് പതിപ്പ് 147 കിലോഗ്രാം ഭാരവും കണക്കാക്കുമ്പോള്‍ 2021 ടിവിഎസ് അപ്പാച്ചെ RTR 160 4V-യുടെ മൊത്തം ഭാരം രണ്ട് കിലോഗ്രാം കുറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

ടിവിഎസ് മോട്ടോര്‍ കമ്പനി 2021 ഏപ്രിലില്‍ മൊത്തം 238,983 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇതില്‍ 226,193 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയില്‍ ഉള്‍പ്പെടുന്നു. മറ്റ് ഓട്ടോമോട്ടീവ് ഒഇഎമ്മുകളെപ്പോലെ, ടിവിഎസും 2020 ഏപ്രിലില്‍ 9,640 യൂണിറ്റ് വില്‍പന നടത്തി.

Most Read Articles

Malayalam
English summary
TVS Increased Apache RTR 160 4V Prices, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X