Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

പുതിയ റൈഡര്‍ 125 അവതരിപ്പിച്ചുകൊണ്ട് അടുത്തിടെ നേപ്പാളിലെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും വിപുലീകരിച്ച് നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. 77,500 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോട്ടോര്‍സൈക്കിള്‍ സെപ്റ്റംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മോഡലിനെ നേപ്പാളിലും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രധാനമായും ബജാജ് പള്‍സര്‍ 125, ഹോണ്ട SP125 എന്നിവയ്ക്കെതിരെ മത്സരിക്കുന്ന ഒരു സ്പോര്‍ടി കമ്മ്യൂട്ടറാണ് റൈഡര്‍ 125 എന്ന് വേണം പറയാന്‍.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

മുന്‍വശത്തിന് മാറ്റുകൂട്ടുന്ന ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക് വിപുലീകരണങ്ങള്‍, സ്പ്ലിറ്റ് സീറ്റ് എന്നിവയ്ക്കൊപ്പം ഫാന്‍സി ഡിസൈനും ഇതിന് ലഭിക്കുന്നു. നിരവധി ഫീച്ചറുകളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

എല്‍ഇഡി ഹെഡ്‌ലാമ്പും, ടെയില്‍ ലാമ്പും, ഫുള്‍-ഡിജിറ്റല്‍ കണ്‍സോള്‍, യുഎസ്ബി ചാര്‍ജര്‍ എന്നിവയുള്ള ഫീച്ചറുകളുടെ കാര്യത്തിലും ഇത് വളരെ ശ്രദ്ധേയമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കണക്റ്റഡ് വേരിയന്റിലും ടിവിഎസ് ബൈക്ക് വാഗ്ദാനം ചെയ്യുന്നു.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

എന്നിരുന്നാലും, നേപ്പാളില്‍ വില്‍ക്കുന്ന മോഡലില്‍ ഈ ഫീച്ചര്‍ ഇതുവരെ കമ്പനി ലഭ്യമാക്കിയിട്ടില്ല. അതേസമയം എഞ്ചിനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. രാജ്യത്ത് ലഭ്യമായ അതേ എഞ്ചിനില്‍ തന്നെയാണ് മോഡല്‍ എത്തുന്നത്.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

7,500 rpm-ല്‍ 11.2 bhp കരുത്തും 6,000 rpm-ല്‍ 11.2 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

ഹാര്‍ഡ്‌വെയര്‍ പാക്കേജില്‍ 30 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും, പിന്നില്‍ പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്കും കൂടാതെ ഡിസ്‌ക്-ഡ്രം ബ്രേക്കിംഗ് സജ്ജീകരണവും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. 10 ലിറ്റര്‍ ഫ്യുവല്‍ ടാങ്കുള്ള മോട്ടോര്‍സൈക്കിളിന് 123 കിലോഗ്രാം (കെര്‍ബ്) ഭാരമുണ്ട്, ഇത് മോട്ടോര്‍സൈക്കിള്‍ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമാക്കുന്നു.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

നേപ്പാളില്‍, സ്‌ട്രൈക്കിംഗ് റെഡ്, ബ്ലേസിംഗ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫിയറി യെല്ലോ എന്നിവയുള്‍പ്പെടെ നാല് കളര്‍ ഓപ്ഷനുകളില്‍ ടിവിഎസ് റൈഡര്‍ 125 വില്‍പ്പനയ്ക്ക് എത്തും.രാജ്യത്തെ ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മോഡലിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വേണം പറയാന്‍.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിട്ടുനിന്നിരുന്ന 125 സിസി വിഭാഗത്തിലേക്ക് മികച്ച തിരിച്ച് വരവാണ് ടിവിഎസ് നടത്തിയിരിക്കുന്നത്. നേരത്തെ മോഡലുകളെ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നെങ്കിലും, വിഭാഗത്തില്‍ എതിരാളികള്‍ എത്തിയതും മത്സരം കടുക്കുകയും ചെയ്തതോടെ മോഡലുകളെ പിന്‍വലിക്കുകയും കയറ്റുമതിയില്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

എന്നാല്‍ രാജ്യത്ത് 125 സിസി വിഭാഗത്തില്‍ ആവശ്യക്കാര്‍ കൂടുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ശക്തമായ ഒരു തിരിച്ചുവരവ് ടിവിഎസ് നടത്തിയിരിക്കുന്നത്. വിപണിയില്‍ എത്തി ആദ്യമാസത്തില്‍ തന്നെ മോഡലിന്റെ 7,000-ല്‍ അധികം യൂണിറ്റുകളാണ് നിരത്തിലെത്തിയത്.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

വരും മാസങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇനി കമ്പനിയുടെ മൊത്തം വില്‍പ്പന പരിശോധിക്കുകയാണെങ്കില്‍, 2021 ഒക്ടോബറില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 10.06 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറുവശത്ത് കയറ്റുമതി വര്‍ധിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

2020 ഒക്ടോബറില്‍ വിറ്റ 3,94,724 യൂണിറ്റുകളെ അപേക്ഷിച്ച് 39,691 യൂണിറ്റുകളുടെ വ്യത്യാസവുമായി ബന്ധപ്പെട്ട് മൊത്തം വില്‍പ്പന (2, 3 വീലര്‍) 10.06 ശതമാനം ഇടിഞ്ഞ് 3,55,033 യൂണിറ്റായി. മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, മോപ്പഡ് എന്നിവ ഉള്‍പ്പെടുന്ന ഇരുചക്രവാഹന വില്‍പ്പന ആഭ്യന്തര വില്‍പ്പനയില്‍ 14.14 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

അതേസമയം കയറ്റുമതി 2.47 ശതമാനം വര്‍ധിച്ചു. 2021 ഒക്ടോബറില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 0.52 ശതമാനം ഇടിഞ്ഞ് 1,72,361 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 1,73,263 യൂണിറ്റില്‍ നിന്ന് കുറഞ്ഞു. അപ്പാച്ചെ, റൈഡര്‍, സ്പോര്‍ട്, റേഡിയന്‍, സ്റ്റാര്‍ സിറ്റി, RR310 എന്നിവയാണ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയത്.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

സ്‌കൂട്ടര്‍ വില്‍പ്പനയും 11.02 ശതമാനം ഇടിഞ്ഞ് 1,13,124 യൂണിറ്റായി. 2020 ഒക്ടോബറില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ 1,27,138 യൂണിറ്റുകളില്‍ നിന്നാണ് വില്‍പ്പന താഴേക്ക് കൂപ്പ് കുത്തിയത്. ജൂപ്പിറ്റര്‍, ജൂപ്പിറ്റര്‍ 125, എന്‍ടോര്‍ഖ്, സെസ്റ്റ്, സ്‌കൂട്ടി പെപ്+ സ്‌കൂട്ടര്‍ വിഭാഗത്തില്‍ ടിവിഎസ് ഓഫര്‍ ചെയ്യുന്നു.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

ടിവിഎസ് XL 100 ഉള്‍പ്പെടുന്ന മോപെഡ് വില്‍പ്പന 2020 ഒക്ടോബറില്‍ വിറ്റ 81,720 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 31.44 ശതമാനം ഇടിഞ്ഞ് 56,028 യൂണിറ്റുകളായി. ഇത്തരത്തില്‍ വലിയ ഇടിവാണ് രാജ്യത്ത് ബ്രാന്‍ഡിന് പോയ മാസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Raider 125 നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

2020 ഒക്ടോബറില്‍ വിറ്റ 80,741 യൂണിറ്റുകളില്‍ നിന്ന് 82,736 യൂണിറ്റുകളായി 2.47 ശതമാനം വര്‍ധനയോടെ കയറ്റുമതിയില്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും കാര്യത്തില്‍ ഇരുചക്രവാഹനങ്ങളുടെ പ്രതിമാസ വില്‍പ്പന വര്‍ധിച്ചപ്പോള്‍ മോപ്പഡ് വില്‍പ്പന കുറഞ്ഞു. മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 2021 സെപ്റ്റംബറില്‍ വിറ്റ 1,66,046 യൂണിറ്റുകളില്‍ നിന്ന് 3.80 ശതമാനം വര്‍ധിച്ച് 1,72,361 യൂണിറ്റുകളായി.

Most Read Articles

Malayalam
English summary
Tvs introduced new raider 125 in nepal find here all other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X