TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

ഒക്ടോബര്‍ 7 ന് (നാളെ) ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പുതിയ 125 സിസി സ്‌കൂട്ടര്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കളായ ടിവിഎസ്. കമ്പനി അതിന്റെ വരാനിരിക്കുന്ന ഉല്‍പ്പന്നത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ജൂപിറ്റര്‍ 125 സ്‌കൂട്ടറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

ഹൊസൂര്‍ ആസ്ഥാനമായുള്ള വാഹന നിര്‍മാതാക്കള്‍ ഏതാനും ദിവസം മുമ്പ് സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ചിരുന്നു. ടീസര്‍ ചിത്രത്തില്‍ എല്‍ഇഡി ഡിആര്‍എല്ലുകളുടെ ഉപയോഗം കാണിക്കുകയും, അത് ഇരുചക്ര വാഹനത്തിന്റെ മുന്‍വശത്തായി ഡിസൈന്‍ ചെയ്തിരിക്കുന്നതും കാണാന്‍ സാധിക്കും.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

വരാനിരിക്കുന്ന ഇരുചക്ര വാഹനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്‌കൂട്ടറില്‍ നിലവിലുള്ള എന്‍ടോര്‍ഖ് 125 ന്റെ അതേ എഞ്ചിനും പ്ലാറ്റ്‌ഫോമും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കമ്പനി അതിന്റെ വലിയ ജൂപിറ്ററിന് ഒരു പുതിയ മെക്കാനിക്കല്‍ സജ്ജീകരണം നല്‍കിയേക്കാം, പക്ഷേ വിശദാംശങ്ങള്‍ ഇല്ല ഇതുവരെ ഔദ്യോഗികമായി കമ്പനി പങ്കുവെച്ചിട്ടില്ല.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

ജൂപ്പിറ്റര്‍ 125 പുറത്തിറക്കുന്നതോടെ, രാജ്യത്ത് വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന 125 സിസി വിഭാഗത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിവിഎസ് അടുത്തിടെ ഇന്ത്യയില്‍ തങ്ങളുടെ പുതിയ റൈഡര്‍ 125 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരുന്നു.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

125 സിസി കമ്മ്യൂട്ടര്‍ ശ്രേണിയിലും ഈ അധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഈ വിഭാഗത്തില്‍ മോഡലുകളെ അവതരിപ്പിച്ചിരുന്നെങ്കിലും എതിരാളികള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ ടിവിഎസ് കളം ഒഴിഞ്ഞുവെന്ന് വേണം പറയാന്‍.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

സെഗ്മെന്റിലെ എതിരാളികള്‍ക്ക് തുല്യമായി നിലനിര്‍ത്താന്‍ കമ്പനി പുതിയ ജൂപ്പിറ്റര്‍ 125 -നെ നിരവധി സവിശേഷതകള്‍ നല്‍കി വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. അതേസമയം വരാനിരിക്കുന്ന മോഡലിന്റെ സവിശേഷതകളുടെ വിശദാംശങ്ങളും സംബന്ധിച്ച് ഇപ്പോഴും സൂചനകളൊന്നും തന്നെ ലഭ്യമല്ല.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

എന്നിരുന്നാലും, നിലവില്‍ എന്‍ടോര്‍ഖില്‍ നമ്മള്‍ കണ്ടിരിക്കുന്ന അതേ 124.8 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഇതിനും കരുത്ത് നല്‍കുകയെന്ന് വേണം പറയാന്‍. അതേസമയം കരുത്തിലും ടോര്‍ഖിലും മാറ്റങ്ങള്‍ വന്നേക്കാം.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

2021 ജൂപ്പിറ്റര്‍ 125 ഹോണ്ട ആക്ടിവ 125, സുസുക്കി ആക്സസ് 125, ഹീറോ ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125, യമഹ ഫാസിനോ 125 എന്നിവയ്ക്കെതിരെയാകും മത്സരിക്കുക. വിപണിയിലെത്തുമ്പോള്‍ ഇതിന് 75,000 മുതല്‍ 81,000 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ടിവിഎസ് മോട്ടോര്‍ കമ്പനി 2021 സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 347,156 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് കണക്കുകള്‍. ഇത് 2020 സെപ്റ്റംബറില്‍ വിറ്റ് 327,692 യൂണിറ്റുകളേക്കാള്‍ 6 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുകയും, ഉത്സവ സീസണ്‍ അടുത്തതും വരും മാസങ്ങളില്‍ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. കയറ്റുമതിയിലും വലിയ വളര്‍ച്ചയാണ് ടിവിഎസ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

കമ്പനിയുടെ മൊത്തം കയറ്റുമതി 2021 സെപ്റ്റംബര്‍ മാസത്തില്‍ 102,259 യൂണിറ്റ് വില്‍പ്പനയോടെ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2020 സെപ്റ്റംബറില്‍ വിറ്റ 71,570 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോഴാണ് കയറ്റുമതിയില്‍ ഈ വളര്‍ച്ച കാണാന്‍ സാധിക്കുന്നത്.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

2020 സെപ്റ്റംബറില്‍ 14,360 യൂണിറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് 2021 സെപ്റ്റംബറില്‍ 14,645 മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന രേഖപ്പെടുത്തിയതോടെ ഈ വിഭാഗത്തില്‍ 2 ശതമാനം വളര്‍ച്ചയാണ് ടിവിഎസ് രേഖപ്പെടുത്തിയിരിക്കുന്നത്.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍, ടിവിഎസ് ഇരുചക്രവാഹന വില്‍പ്പനയില്‍ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, 8.70 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു, രണ്ടാം പാദത്തില്‍ 8.34 ലക്ഷം യൂണിറ്റുകള്‍ വിറ്റു. ടിവിഎസിന്റെ മുച്ചക്ര വാഹനം 41 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നടപ്പ് വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 0.47 ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് നടന്നിരിക്കുന്നത്.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

125 സിസി വിഭാഗത്തില്‍ കമ്പനി അവതരിപ്പിച്ച റൈഡറിന് മികച്ച് വില്‍പ്പന ബ്രാന്‍ഡിനായി നേടിക്കൊടുക്കുമെന്ന് പ്രതീക്ഷയിലാണ് കമ്പനി. റൈഡറിന്റെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍ ഡ്രം ബ്രേക്ക് വേരിയന്റിന് 77,500 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 85,469 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 125 സിസി സെഗ്മെന്റ് 20 ശതമാനത്തിലധികം സിഎജിആറില്‍ വളര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റൈഡര്‍ സഹസ്രാബ്ദങ്ങള്‍ക്കുള്ളതാണ്, ഇത് ടിവിഎസ് മോട്ടോര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വിഭാഗമാണ്.

TVS Jupiter 125-ന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ

കൂടാതെ വ്യത്യസ്ത റൈഡ് മോഡുകള്‍, സ്മാര്‍ട്ട് കണക്റ്റ്, വോയ്സ് നിയന്ത്രണങ്ങള്‍ തുടങ്ങിയ നിരവധി 'ഫസ്റ്റ്-ഇന്‍-സെഗ്മെന്റ്' സവിശേഷതകളുമായാണ് ഇത് വരുന്നത്. അപ്പാച്ചെ മോട്ടോര്‍സൈക്കിളിലൂടെ ടിവിഎസ് മോട്ടോര്‍ സ്ഥാപിച്ച 'സ്‌പോര്‍ട്ടി' പൊസിഷനിംഗില്‍ പുതിയ 125 സിസി ബൈക്ക് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Tvs jupiter 125 will launch tomorrow in india expecting price and engine details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X