കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് നിരവധി മാറ്റങ്ങളോടെ 2021 അപ്പാച്ചെ RTR 160 4V ആഭ്യന്തര വിപണിയില്‍ പുറത്തിറക്കി. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ബൈക്ക് ലഭ്യമാണ്.

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

ഡ്രം ബ്രേക്ക് പതിപ്പിന് 1.07 ലക്ഷം രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 1.10 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം. പഴയ പതിപ്പിനെ അപേക്ഷിച്ച് വിലകളില്‍ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു.

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

റേസിംഗ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് അപ്ഡേറ്റ് ചെയ്ത ടിവിഎസ് അപ്പാച്ചെ RTR 160 4V വില്‍പ്പനയ്ക്ക് എത്തുന്നത്. പുതിയ പതിപ്പിന്റെ കരുത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

MOST READ: പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ 15.6 bhp കരുത്ത് വാഗ്ദാനം ചെയ്യുമ്പോള്‍ 2021 മോഡല്‍ 17.63 bhp കരുത്ത് സമ്മാനിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പവര്‍ വര്‍ദ്ധനവിന് പുറമേ, ടോര്‍ക്ക് ഔട്ട്പുട്ട് കണക്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

നിലവിലെ മോഡലില്‍ 14.12 Nm torque ഉത്പാദിപ്പിക്കുമ്പോള്‍ പുതിയ 2021 മോഡല്‍ 14.73 Nm torque സൃഷ്ടിക്കുമെന്നും ടിവിഎസ് അറിയിച്ചു. കൂടാതെ പവര്‍ട്രെയിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

MOST READ: നവീകരണങ്ങളോടെ ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 5.30 ലക്ഷം രൂപ

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

ഏകദേശം 2 bhp-യില്‍ കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കുന്നത് 2021 ടിവിഎസ് അപ്പാച്ചെ RTR 160 4V-യെ ശ്രേണിയില്‍ കൂടുതല്‍ ശക്തമാക്കുന്നു. കൂടാതെ ബജാജ് പള്‍സര്‍ NS160, ഹീറോ എക്സ്ട്രീം 160R, ഹോണ്ട ഹോര്‍നെറ്റ് 2.0 എന്നിവയ്ക്കെതിരെ മത്സരിക്കുന്നത് തുടരും.

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

38 വര്‍ഷത്തെ റേസിംഗ് പെഡിഗ്രിയുടെ പിന്തുണയോടെ പുതിയ 2021 ടിവിഎസ് അപ്പാച്ചെ RTR 160 4V മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം മോട്ടോര്‍സൈക്കിള്‍സ് ഹെഡ് (മാര്‍ക്കറ്റിംഗ്) മേധാവി പറഞ്ഞു.

MOST READ: വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

നൂതന സാങ്കേതികവിദ്യകളോടൊപ്പം ഉപയോക്താക്കള്‍ക്ക് മികച്ച സവാരി അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും കമ്പനി ശ്രദ്ധചൊലുത്തിയെന്നും പ്രസ്തവനയില്‍ പറയുന്നു.

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍-വാല്‍വ് ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു, ഇത് 9,250 rpm-ല്‍ 17.63 bhp കരുത്തും 7,250 rpm-ല്‍ 14.73 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

പവര്‍, ടോര്‍ക്ക് എന്നിവയുടെ വര്‍ദ്ധനയ്ക്കൊപ്പം, ആഭ്യന്തര ഇരുചക്രവാഹന വാഹന നിര്‍മ്മാതാവ് കാര്‍ബണ്‍ ഫൈബര്‍ പാറ്റേണുള്ള പുതിയ ഡ്യുവല്‍ ടോണ്‍ സീറ്റും വാഗ്ദാനം ചെയ്യുന്നു.

കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ പോലുള്ള സവിശേഷതകള്‍ പഴയ പതിപ്പിന് സമാനമായി തുടരും. ഡ്രം വേരിയന്റിന് 145 കിലോഗ്രാം ഭാരവും ഡിസ്‌ക് പതിപ്പ് 147 കിലോഗ്രാം ഭാരവും കണക്കാക്കുമ്പോള്‍ 2021 ടിവിഎസ് അപ്പാച്ചെ RTR 160 4V-യുടെ മൊത്തം ഭാരം രണ്ട് കിലോഗ്രാം കുറച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
TVS Launched 2021 Apache RTR 160 4V In India, Price, Changes, Design Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X