കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

ടിവിഎസ് ഇന്ത്യയിൽ റൈഡർ 125 സിസി മോട്ടോർസൈക്കിൾ 77,500 രൂപ, പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് പുറത്തിറക്കി. പുതിയ പ്രീമിയം കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വ്യത്യസ്‌ത വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ടോപ്പ് ട്രിം ബ്രാൻഡിന്റെ സ്മാർട്ട്Xകണക്റ്റ് എന്ന കണക്റ്റഡ് ടെക്നോളജി അവതരിപ്പിക്കുന്നു.

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

കളർ ഓപ്ഷനുകൾ

* റെഡ്

* യെല്ലോ

* ബ്ലൂ

* ബ്ലാക്ക്

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

ഡിസൈൻ

രാജ്യത്തെ യുവാക്കളെയും ജെൻ-Z ഉപഭോക്താക്കളേയും ആകർഷിക്കുന്ന ഒരു ആധുനിക രൂപകൽപ്പനയും സ്റ്റൈലിംഗും ടിവിഎസ് റൈഡറിന് നൽകിയിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ മുൻവശത്ത് എൽഇഡി ലൈറ്റിംഗും സ്പ്ലിറ്റ് എൽഇഡി ഡിആർഎല്ലുകളും ഉൾപ്പെടുന്ന ഒരു ഡിസ്ക്റ്റക്ടീവ് ഹെഡ്‌ലാമ്പ് സജ്ജീകരണമുണ്ട്. മോട്ടോർസൈക്കിളിന്റെ പിൻഭാഗത്ത് സ്പ്ലിറ്റ് എൽഇഡി ടെയിൽലാമ്പും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

മറ്റ് സവിശേഷതകൾ:

* 10 ലിറ്റർ ഡ്യുവൽ-ടോൺ ഫ്യുവൽ ടാങ്ക്

* സിംഗിൾ പീസ് ഹാൻഡിൽബാർ

* ഡ്യുവൽ-ടോൺ ഫ്രണ്ട് മഡ്ഗാർഡ്

* ക്രാഷ് പ്രൊട്ടക്ടറുകൾ

* എഞ്ചിൻ സംപ് ഗാർഡ്

* സ്പ്ലിറ്റ്-സീറ്റുകൾ

* അപ്പ് സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്

* സാരി ഗാർഡ്

* 17 ഇഞ്ച് അലോയു വീലുകൾ

* ഹാലൊജെൻ ടേൺ-സിഗ്നൽ ഇന്റിക്കേറ്ററുകൾ

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

സവിശേഷതകളും സാങ്കേതികവിദ്യയും

125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ആണെങ്കിലും നിരവധി സാങ്കേതികവിദ്യകളുമായാണ് റൈഡർ വരുന്നത്. ടി‌വി‌എസ് തങ്ങളുടെ അർബൻ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് ആവശ്യമായ എല്ലാ സവിശേഷതകളും സൗകര്യങ്ങളും ചേർത്തിട്ടുണ്ട്.

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

ടോപ്പ്-സ്പെക്ക് വേരിയന്റിൽ 5.0 ഇഞ്ച് TFT സ്ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുണ്ട്, ബ്രാൻഡിന്റെ സ്മാർട്ട്Xകണക്ട് എന്ന കണക്റ്റഡ് ടെക്നോളജിയും ഇതിൽ ഉൾപ്പെടുന്നു. ലോവർ വേരിയന്റ് നെഗറ്റീവ് എൽസിഡി യൂണിറ്റിനൊപ്പം വാഗ്ദാനം ചെയ്യുന്നു.എന്നിരുന്നാലും, രണ്ട് യൂണിറ്റുകളും റൈഡറിന് ധാരാളം വിവരങ്ങൾ നൽകുന്നു.

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

എന്നിരുന്നാലും, രണ്ട് യൂണിറ്റുകളും റൈഡറിന് ധാരാളം വിവരങ്ങൾ നൽകുന്നു.

അതിൽ ഇവ ഉൾപ്പെടുന്നു:

* ഒന്നിലധികം ട്രിപ്പ് മീറ്ററുകൾ

* ഗിയർ പൊസിഷൻ ഇന്റിക്കേറ്റർ

* എഞ്ചിൻ സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് ഇൻഡിക്കേറ്റർ

* സമയം

* ടാക്കോമീറ്റർ

* ശരാശരി ഇന്ധനക്ഷമത

* ഇന്ധന ശ്രേണി

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

ഇതിനുപുറമെ, ടിവിഎസിൽ നിന്നുള്ള ഒരു ആപ്ലിക്കേഷൻ വഴി TFT ഡിസ്പ്ലേ സ്മാർട്ട്ഫോണിലേക്ക് കണക്റ്റുചെയ്യുകയും ചുവടെ ലിസ്റ്റ് ചെയ്ത വിവരങ്ങൾ നൽകുകയും ചെയ്യുന്നു:

* ടേൺ-ബൈ-ടേൺ നാവിഗേഷൻ

* വോയ്സ് അസിസ്റ്റൻസ്

* കോൾ മാനേജ്മെന്റ്

* മെസേജ് നോട്ടിഫിക്കേഷൻ അലേർട്ട്

* ഹൈ-സ്പീഡ് അലേർട്ട്

* ലോ ഫ്യുവൽ അസിസ്റ്റൻസ്

* ഡിജിറ്റൽ ഡോക്കുമെന്റ് സ്റ്റോറേജ്

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

ഉപയോഗിക്കാൻ എളുപ്പത്തിനായി പകൽ, രാത്രി മോഡുകൾക്കൊപ്പം ഓട്ടോ-ബ്രൈറ്റ്നസ് ഫംഗ്ഷനും TFT ഡിസ്പ്ലേയിൽ ഉണ്ട്.

കൂടാതെ, റൈഡർമാർക്ക് അവരുടെ വിലയേറിയ വസ്തുക്കൾ സുരക്ഷിതമാക്കാൻ ടിവിഎസ്, പില്യൺ സീറ്റിനടിയിൽ നല്ലൊരു സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്.

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

എഞ്ചിനും ട്രാൻസ്മിഷനും

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എയർ/ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ 124.8 സിസി എഞ്ചിനാണ് ടിവിഎസ് റൈഡറിന്റെ ഹൃദയം. ഒരു ടച്ച് സ്റ്റാർട്ട് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സ്റ്റാർട്ടർ ജനറേറ്ററും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി ഒരു ഐഡിൾ സ്റ്റോപ്പ്/സ്റ്റാർട്ട് സംവിധാനവും എഞ്ചിനിലുണ്ട്.

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

മോട്ടോർസൈക്കിളിൽ ഇക്കോ & സ്‌പോർട്ട് എന്നിങ്ങനെ രണ്ട് സെഗ്‌മെന്റ് ഫസ്റ്റ് റൈഡ് മോഡുകളും ഉണ്ട്. മോട്ടോർസൈക്കിളിലെ സ്വിച്ച് ഗിയർ ഉപയോഗിച്ച് ഇവ എളുപ്പത്തിൽ മാറ്റാൻ കഴിയും.

* പരമാവധി പവർ: 7500 rpm -ൽ 11.2 bhp

* പരമാവധി torque: 6000 rpm -ൽ 11.2 Nm

* മൈലേജ് : 67 kmpl

* ആക്സിലറേഷൻ (0 മുതൽ 60 കിലോമീറ്റർ വരെ): 5.9 സെക്കൻഡ്

* ഉയർന്ന വേഗത (പവർ മോഡ്): 99 kmph

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

പവർ മോഡിൽ, ടോപ്പ്-സ്പീഡ് ഇക്കോ മോഡിനേക്കാൾ 10 ശതമാനം വർധിപ്പിക്കുകയും 0.4 സെക്കൻഡ് കുറഞ്ഞ സമയത്ത് കൂടുതൽ വേഗത്തിൽ നൽകുകയും ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നിരുന്നാലും, ഇക്കോ മോഡിലേക്ക് മാറുന്നത് ഐഡിൾ സ്റ്റോപ്പ്/സ്റ്റാർട്ട് പ്രവർത്തനം പ്രവർത്തനക്ഷമമാക്കുകയും മൂന്ന് ശതമാനം കൂടുതൽ ഇന്ധനക്ഷമത നൽകുകയും ചെയ്യും.

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

സസ്പെൻഷൻ, ബ്രേക്ക്, ടയറുകൾ, അളവുകൾ

സസ്പെൻഷൻ:

മുൻഭാഗം: 30 mm ടെലിസ്കോപിക് ഫോർക്ക്

പിൻഭാഗം: അഞ്ച്-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ് ഉള്ള മോണോഷോക്ക്

ബ്രേക്കുകൾ:

ഫ്രണ്ട് (ഡിസ്ക് വേരിയന്റ്): 240 mm പെറ്റൽ ഡിസ്ക് ബ്രേക്ക്

ഫ്രണ്ട് (ഡ്രം വേരിയന്റ്): 130 mm ഡ്രം ബ്രേക്ക്

പിൻഭാഗം: 130 mm ഡ്രം ബ്രേക്ക്

മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡായി സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് വാഗ്ദാനം ചെയ്യുന്നു.

കമ്മ്യൂട്ടർ വിഭാഗത്തിന് പുത്തൻ ഉണർവേകാൻ പുത്തൻ Raider 125 അവതരിപ്പിച്ച് TVS; വില 77,500 രൂപ

വീലുകളും ടയറുകളും:

മുൻഭാഗം: 80/100 സെക്ഷൻ ടയറുള്ള 17 ഇഞ്ച് അലോയികൾ

പിൻഭാഗം: 100/90 സെക്ഷൻ ടയറുള്ള 17 ഇഞ്ച് അലോയികൾ

ടിവിഎസ് റൈഡറിൽ യൂറോഗ്രിപ്പ് റെമോറ ട്യൂബ്ലെസ് ടയറുകൾ വാഗ്ദാനം ചെയ്യുന്നു.

അളവുകൾ:

വീൽബേസ്: 1326 mm

സീറ്റ് ഉയരം: 780 mm

ഭാരം (കർബ്): 123 കിലോഗ്രാം

ഗ്രൗണ്ട് ക്ലിയറൻസ്: 180 mm

Most Read Articles

Malayalam
English summary
Tvs launched all new raider 125 commuter motorcycle in india with connected tech
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X