XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ബിഎസ് VI -ലേക്ക് നവീകരിച്ച XL100 പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വിപണിയില്‍ എത്തുന്നത്. പിന്നീട് മോഡലിന് നിര്‍മാതാക്കളായ ടിവിഎസ് പല പതിപ്പുകള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ഇപ്പോഴിതാ, ഈ ഉത്സവകാലത്ത് XL100 -നെ വീണ്ടും നവീകരിച്ചിരിക്കുകയാണ് കമ്പനി. ടിവിഎസിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമാണ് XL100. ഓഫറില്‍ അവരുടെ ഏറ്റവും താങ്ങാനാവുന്ന ഇരുചക്ര വാഹനം കൂടിയാണിത്.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

അതുകൊണ്ട് തന്നെ വിവിധ ഘട്ടങ്ങളില്‍ മോഡലിനെ കമ്പനി നവീകരിക്കുകയും മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യും. ടിവിഎസ് XL100 അതിന്റെ ഉയര്‍ന്ന വിശ്വാസ്യത, ഇന്ധനക്ഷമത, ഹൈവേയിലുടനീളം മികച്ച പ്രകടനം എന്നിവയ്ക്കായി നിര്‍മ്മിച്ചിരിക്കുന്ന മോഡല്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

മിന്റ് ബ്ലൂ, ലസ്റ്റര്‍ ഗോള്‍ഡ്, റെഡ് ബ്ലാക്ക്, ഗ്രേ ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ നിലവില്‍ അവതരിപ്പിച്ചിരിക്കുന്ന കമ്പനി പുതിയ കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ കൂടി മോഡല്‍ നിരയിലേക്ക് ചേര്‍ത്തിട്ടുണ്ട്.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ടിവിഎസ് XL100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ടിലേക്കുള്ള ഈ പുതിയ കോറല്‍ സില്‍ക്ക് നിറം പോസിറ്റീവിറ്റിയും ശുഭാപ്തിവിശ്വാസവും സൂചിപ്പിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. ഈ പുതിയ പതിപ്പിന് 41,139 രൂപ മുതല്‍ 52,343 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ഇത് അടിസ്ഥാനപരമായി അര്‍ദ്ധ-അര്‍ബന്‍, റൂറല്‍ വിപണികളെ പരിപാലിക്കുന്നു, മാത്രമല്ല അതിന്റെ വില കുറഞ്ഞ പ്രവര്‍ത്തനച്ചെലവും താങ്ങാനാവുന്ന അറ്റകുറ്റപ്പണിയും കാരണം കമ്പനി ലൈനപ്പിലെ ഒരു ജനപ്രിയ വാങ്ങലാണ് XL100 എന്ന് വേണം പറയാന്‍.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ഉയരമുള്ള സെറ്റ് ഹാന്‍ഡില്‍ബാര്‍, സിംഗിള്‍ സീറ്റ്, മെലിഞ്ഞ ടയറുകള്‍ എന്നിവ ഉപയോഗിച്ച് ഇതിന്റെ ഡിസൈന്‍ ഈ വിഭാഗത്തിലെ മികച്ചതാക്കിയിരിക്കുന്നു. പരമാവധി 130 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുള്ള ഇതിന് മൊത്തം 86 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ 4 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുമുണ്ട്.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ടിവിഎസ് XL100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് സംയോജിത സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ടെക്‌നോളജിയോടുകൂടിയതാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളാല്‍ ചുറ്റപ്പെട്ട എല്‍ഇഡി സ്ട്രിപ്പുള്ള വൃത്താകൃതിയിലുള്ള ഹാലൊജന്‍ ഹെഡ്‌ലാമ്പും ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ലഗേജുകള്‍ ലോഡുചെയ്യുന്നതിന് ഒരു വലിയ ഫുട്‌ബോര്‍ഡ് മോഡലിന് ലഭിക്കുന്നുണ്ട്. കൂടുതല്‍ സൗകര്യപ്രദമായ റൈഡിംഗ് പൊസിഷനായി ഇരുവശത്തുമുള്ള ഫുട്പെഗുകള്‍ റൈഡറെ സഹായിക്കുകയും ചെയ്യുന്നു.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ടിവിഎസ് XL100-ന് അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്ററും ഉയര്‍ന്ന ബീം, ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉള്ള ഒരു അടിസ്ഥാന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. കംഫര്‍ട്ട് വേരിയന്റില്‍ യുഎസ്ബി ഫോണ്‍ ചാര്‍ജിംഗ് സോക്കറ്റും കാണാന്‍ സാധിക്കും. എക്സ്ഹോസ്റ്റ് കവറില്‍ ക്രോം കമ്പനി ചേര്‍ത്തിട്ടുണ്ട്.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ പോയ വര്‍ഷമാണ് മോഡലിന് ബിഎസ് VI നവീകരണം ലഭിക്കുന്നത്. പുതിയ 99.7 സിസി സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇന്‍ജക്റ്റഡ്, 4 സ്‌ട്രോക്ക് എഞ്ചിനാണ് മോഡലിന്റെ കരുത്ത്.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ഈ യൂണിറ്റ് 6,000 rpm-ല്‍ 4.3 bhp പീക്ക് പവറും 3,500 rpm-ല്‍ 6.5 പീക്ക് Nm എന്നിവയും നല്‍കുന്നു. സെന്‍ട്രിഫ്യൂഗല്‍ വെറ്റ് ക്ലച്ച് ഉള്ള സിംഗിള്‍ സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

സംയോജിത ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് XL100-ന് ലഭിക്കുന്നത്. മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഡ്യുവല്‍ ഹൈഡ്രോളിക് സ്പ്രിംഗുകളും ഇതിന് ലഭിക്കുന്നു. കംഫര്‍ട്ട്, ഹെവിഡ്യൂട്ടി വേരിയന്റുകളിലുടനീളം ഒരു ടച്ച്സ്റ്റാര്‍ട്ട് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ഈ വര്‍ഷം ആദ്യം, നിലവിലുള്ള കൊവിഡ് മഹാമാരി കണക്കിലെടുത്ത്, കമ്പനി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന XL100-ന് പ്രത്യേക ഇഎംഐ സ്‌കീമുകള്‍ അവതരിപ്പിച്ചിരുന്നു. പ്രതിമാസം 1,470 രൂപ പ്രതിമാസം ഈടാക്കുന്ന ഇഎംഐ പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചത്.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ഇത് പ്രതിദിനം 49 രൂപയായി കണക്കാക്കുകയും ചെയ്യുന്നു. XL100-സ്വന്തമാക്കി 6 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനി ഇഎംഐ ഈടാക്കിയിരുന്നത്. 7,999 രൂപയുടെ കുറഞ്ഞ ഡൗണ്‍ പേയ്മെന്റിലും സ്‌കൂട്ടര്‍ വാങ്ങാന്‍ ടിവിഎസ് അവസരമൊരുക്കിയിരുന്നു.

XL100-ന് മോടികൂട്ടി TVS; കോറല്‍ സില്‍ക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ഈ കാലയളവില്‍ വാങ്ങുന്നവര്‍ ഇഎംഐ പേയ്മെന്റുകളൊന്നും നടത്തേണ്ടതില്ല. എല്‍ ആന്‍ഡ് ടി, ടിവിഎസ് ക്രെഡിറ്റ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ശ്രീറാം ഫിനാന്‍സ് തുടങ്ങിയ ഫിനാന്‍സിംഗ് കമ്പനികളുമായി സഹകരിച്ചാണ് XL 100-നുള്ള ഈ ഫിനാന്‍സ് സ്‌കീമുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മോഡലിന് വിന്നര്‍ എഡിഷന്‍ എന്നൊരു പതിപ്പിനെ കമ്പനി സമ്മാനിക്കുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
English summary
Tvs launched new coral silk colour option for xl100 find here all other changes
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X