ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

റേഡിയോൺ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനെ പുതിയ കളർ ഓപ്ഷനുകളിൽ ഇന്ത്യയിൽ അവതരിപ്പിച്ച് ടിവിഎസ്. ഉത്സവ സീസൺ കളറാക്കാനും വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനുമായാണ് കമ്പനി ബൈക്കിനെ പരിഷ്ക്കരിച്ചിരിക്കുന്നത്. രണ്ട് ഡ്യുവൽ ടോൺ നിറങ്ങളാണ് റേഡിയോണിലേക്ക് ചേർത്തിരിക്കുന്നത്.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

അതിൽ റെഡ് ആൻഡ് ബ്ലാക്ക് ഓപ്ഷനും ബ്ലൂ ആൻഡ് ബ്ലാക്ക് ഓപ്ഷനും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. രണ്ടും ഡ്യൂവൽ ടോൺ ഫ്യുവൽ ടാങ്കോടു കൂടിയാണ് വരുന്നത്. മോട്ടോർസൈക്കിളിന്റെ ബാക്കിയുള്ള ഭാഗം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതായത് പുതുതായി അവതരിപ്പിച്ച രണ്ട് നിറങ്ങൾക്കും ഡ്യുവൽ ടോൺ ഫ്യുവൽ ടാങ്കും ബോഡി നിറമുള്ള ഹെഡ്‌ലാമ്പ് അസംബ്ലിയും ലഭിക്കുന്നു.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

എന്നിരുന്നാലും പെയിന്റ് സ്കീമിനെ ആശ്രയിച്ച് സൈഡ് പാനലുകൾ ചുവപ്പ് അല്ലെങ്കിൽ നീല നിറങ്ങളും അവതരിപ്പിക്കുന്നുണ്ട്. അവിടെ റേഡിയൻ' ഡെക്കലും ഇടംപിടിച്ചിട്ടുണ്ട്. ഇതിനു പുറമെ റേഡിയോണിലെ ഡ്യുവൽ ടോൺ ഓപ്ഷൻ എഞ്ചിൻ, സസ്പെൻഷൻ, ബ്രേക്കുകൾ എന്നിവ നിലവിലുണ്ടായിരുന്ന മോഡലിന് സമാനമാണ്.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

എൽഇഡി ഡിആർഎൽ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ ഉൾപ്പെടുന്ന സവിശേഷതകളുടെ പട്ടികയും ടിവിഎസ് അതേപടി നിലനിർത്തിയിട്ടുണ്ട്. ഫ്രണ്ട് മഡ്‌ഗാർഡ് രണ്ട് ഓപ്ഷനുകളിലും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം എഞ്ചിൻ കവറിന് ഗോൾഡൻ നിറവും ലഭിക്കും.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

റേഡിയോണിന്റെ രണ്ട് കളർ ഓപ്ഷനുകളിലും അലോയ് വീലുകൾ കറുപ്പ് നിറത്തിലാണ് നൽകിയിരിക്കുന്നത്. എന്നിരുന്നാലും പുതുതായി അവതരിപ്പിച്ച ഡ്യുവൽ ടോൺ വേരിയന്റുകൾക്ക് മറ്റ് പതിപ്പുകളേക്കാൾ ഉയർന്ന വില നൽകേണ്ടി വരും. ഡ്രം വേരിയന്റിന് 68,982 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

അതേസമയം കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഡിസ്‌ക് പതിപ്പിന് 71,982 രൂപയും മുടക്കേണ്ടി വരും. റേഡിയോണിന്റെ നാല് ലക്ഷം ഉപഭോക്താക്കളെ അനുസ്‌മരിപ്പിക്കുന്നതിനായാണ് ഈ പുതിയ നിറങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നതെന്ന് ടിവിഎസ് പറയപ്പെടുന്നു. ഇപ്പോൾ മോട്ടോർസൈക്കിൾ രാജ്യത്ത് മൊത്തം 10 കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

2018 ഓഗസ്റ്റിൽ വിപണിയിൽ എത്തിയ ബൈക്കിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിപണിയിൽ എത്തി മൂന്ന് വർഷം പിന്നിടുമ്പോഴേക്കും നാല് ലക്ഷം യൂണിറ്റോളം വിറ്റഴിക്കാനും ടിവിഎസിന് സാധിച്ചതും ഇതിനുള്ള തെളിവാണ്.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

ബിഎസ്-VI മോഡലിന്റെ സവിശേഷതകളും മെക്കാനിക്കൽ ഘടകങ്ങളുമെല്ലാം പഴയപടി നിലനിർത്തിയിരിക്കുന്നതിനാൽ 109.7 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് റേഡിയോണിന് തുടിപ്പേകുന്നത്.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

നാല് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിൻ 7,350 rpm-ൽ ബൈക്ക് 8.08 bhp പവറും 4,500 rpm-ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. റേഡിയോണിൽ വാഗ്‌ദാനം ചെയ്യുന്ന ET-Fi സാങ്കേതികവിദ്യ മുമ്പത്തേതിനേക്കാൾ കൂടുതൽ മൈലേജും മികച്ച ഡ്രൈവിബിലിറ്റിയും നൽകുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

ബിഎസ്-IV എഞ്ചിനേക്കാൾ 15 ശതമാനം കൂടുതൽ ഇന്ധനക്ഷമതയാണ് പോയ വർഷം പുതുക്കിയ ബൈക്കിന് ലഭിക്കുന്നത്. കൂടാതെ റേഡിയോണിന്റെ മൊത്തത്തിലുള്ള അളവുകൾ അതേപടി നിലനിൽക്കുമ്പോൾ മോട്ടോർസൈക്കിളിന്റെ ഭാരം നാല് കിലോ വർധിച്ചിട്ടുണ്ടെന്നും ടിവിഎസ് അവകാശപ്പെടുന്നു. റേഡിയോണിന്റെ ഡിസ്ക് ബ്രേക്ക് വേരിയന്റിന് ഇപ്പോൾ 118 കിലോഗ്രാം ഭാരമാണുള്ളത്.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

അതേസമയം ഡ്രം ബ്രേക്ക് പതിപ്പിന് 116 കിലോഗ്രാം നിയന്ത്രണ ഭാരവുമാണുള്ളത്. ടിവിഎസ് റേഡിയോണിന് 79.3 കിലോമീറ്റർ മൈലേജാണുള്ളത്. ബൈക്കിന്റെ ഫ്യുവൽ ടാങ്ക് ശേഷി 10 ലിറ്ററാണ്. മോഡലിന്റെ മറ്റ് സവിശേഷതകളിൽ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും സ്മാര്‍ട്ട് കണക്‌ടിലൂടെ ലഭ്യമാക്കുന്ന സാറ്റ്ലൈറ്റ് നാവിഗേഷന്‍ സംവിധാനവും വരെ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

സുഖകരമായ യാത്രയ്ക്കായി വലിപ്പമേറിയ സീറ്റ്, ഹെഡ്‌ലാമ്പില്‍ നല്‍കിയിരിക്കുന്ന ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയും ടിവിഎസ് റേഡിയോൺ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

ബൈക്കിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ അഞ്ച്-ഘട്ടമായി ക്രമീകരിക്കാവുന്ന കോയിൽ സസ്‌പെന്‍ഷനുമാണ് ടിവിഎസ് നൽകിയിരിക്കുന്നത്. 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറന്‍സാണ് റേഡിയോണിന്റെ മറ്റൊരു സവിശേഷത.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

പേൾ വൈറ്റ്, റോയൽ പർപ്പിൾ, ഗോൾഡൻ ബീജ്, മെറ്റൽ ബ്ലാക്ക്, റെഡ്, ടൈറ്റാനിയം ഗ്രേ, റീഗൽ ബ്ലൂ, ക്രോം ബ്ലാക്ക്, ക്രോം വൈറ്റ്, ക്രോം പർപ്പിൾ, പുതിയ റെഡ് ആൻഡ് ബ്ലാക്ക്, ബ്ലൂ ആൻഡ് ബ്ലാക്ക് ഡ്യുവൽ ടോൺ എന്നിങ്ങനെ വ്യത്യസ്‌ത നിറങ്ങളിൽ തെരഞ്ഞെടുക്കാനാകും.

ഉത്സവ സീസൺ കളറാക്കാൻ TVS, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി Radeon വിപണിയിൽ

ഇന്ത്യയിലെ 110 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ശ്രേണിയിൽ ഹോണ്ട CD 110 ഡ്രീം DX, ബജാജ് പ്ലാറ്റിന ES 100, ഹീറോ സ്പ്ലെൻഡർ പ്ലസ് എന്നിവയ്ക്കെതിരെയാണ് ടിവിഎസ് റേഡിയോൺ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Tvs launched new two dual tone colour options for radeon 110 details
Story first published: Saturday, October 23, 2021, 11:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X