കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്പനി ആഭ്യന്തര വിപണിയിൽ എൻ‌ടോർഖ് 125 റേസ് XP അവതരിപ്പിച്ചു. മൂന്ന് കളർ ഷേഡിൽ വരുന്ന മോഡലിന് 83,275 രൂപയാണ് എക്സ്‌-ഷോറൂം വില.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

എൻ‌ടോർഖ് 125 ഇതിനകം തന്നെ ഇന്ത്യയിൽ വളരെ പ്രചാരമുള്ള 125 സിസി സ്കൂട്ടറാണ്. കുറച്ച് നാൾ മുമ്പ് സൂപ്പർ സ്ക്വാഡ് പ്രത്യേക കളർ സ്കീമുകളും ഇതിന് ലഭിച്ചിരുന്നു.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

അതിനു പിന്നാലെ ശ്രേണി കൂടുതൽ വികസിപ്പിച്ചുകൊണ്ട്, ഹൊസൂർ ആസ്ഥാനമായുള്ള നിർമ്മാതാക്കൾ സ്മാർട്ട് കണക്റ്റ് കണക്റ്റിവിറ്റി പ്ലാറ്റ്ഫോം, റൈഡ് മോഡുകൾ, പുതുക്കിയ പവർട്രെയിൻ എന്നിവയുടെ ഏറ്റവും പുതിയ ആവർത്തനം ഉൾക്കൊള്ളുന്ന എൻ‌ടോർഖ് 125 റേസ് XP പ്രഖ്യാപിച്ചിരിക്കുകയാണ്.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

മോഡ് മാറ്റം, നാവിഗേഷൻ, കൺസോൾ ബ്രൈറ്റ്നെസ് അഡ്ജസ്റ്റ്മെന്റ്, DnD (തികച്ചും 15 വ്യത്യസ്ത വോയ്‌സ് കമാൻഡുകൾ) പോലുള്ള കണക്റ്റിവിറ്റി ഫംഗ്ഷനുകൾ ഉൾക്കൊള്ളുന്ന വോയ്‌സ് അസിസ്റ്റ് സവിശേഷത ലഭിക്കുന്ന ആദ്യത്തെ സ്‌കൂട്ടറായി എൻ‌ടോർഖ് 125 മാറുന്നു.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

ഗ്യാസ് ഫ്ലോ ഡൈനാമിക്സിനും കംബസ്റ്റനും വരുത്തിയ മാറ്റങ്ങൾ കാരണം മെച്ചപ്പെട്ട പവർ ഡെലിവറിയോടുകൂടിയ പുതുക്കിയ പവർട്രെയിൻ ടിവിഎസ് എൻ‌ടോർഖ് 125 റേസ് XP -ക്ക് ഉയർന്ന പവർ നൽകുന്നു.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

നൂതന എഞ്ചിനീയറിംഗ് പോളിമറുകൾ, ഉയർന്ന കരുത്തുള്ള സ്റ്റീൽ, അലോയി സ്റ്റീൽ എന്നിവ ഉപയോഗിക്കുന്നതിനാൽ മികച്ച പ്രകടനത്തിനും റൈഡ് ശേഷിക്കും സഹായിക്കുന്നതിന് സ്കൂട്ടറിന് ഭാരം കുറവാണ്.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

ടിവിഎസ് എൻ‌ടോർഖ് 125 ഇന്ത്യയിലെ ഒരു സ്കൂട്ടറിൽ നിന്നുള്ള പ്രതീക്ഷയെ പുനർ‌നിർവചിച്ച മോഡലാണ്, ഇത് പുതുതലമുറയ്ക്ക് ആവേശകരവും ശക്തവും കണക്റ്റഡുമായ ഒരു സ്കൂട്ടർ കാലഘട്ടത്തിന് ആരംഭം കുറിച്ചു എന്ന് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾസ്, സ്‌കൂട്ടേഴ്‌സ്, കോർപ്പറേറ്റ് ബ്രാൻഡ് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹൽദാർ പറഞ്ഞു.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

അപ്‌ഡേറ്റുചെയ്‌ത ടിവിഎസ് കണക്റ്റ് അപ്ലിക്കേഷൻ പുതുക്കിയ UI, UX പ്രവർത്തനക്ഷമമാക്കുകയും റൈഡ് മോഡ് അടിസ്ഥാനമാക്കിയുള്ള ലൈവ് ഡാഷ്‌ബോർഡ് ഉൾക്കൊള്ളുകയും ചെയ്യുന്നു, നാവിഗേഷനും പെർഫോമെൻസ് പരാമീറ്ററുകൾക്കും പുതുക്കിയ ഗ്രാഫിക്സും ലഭിക്കുന്നു.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, ടിവിഎസ് എൻ‌ടോർഖ് 125 റേസ് XP -ൽ പുതുക്കിയ 124.8 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ 7,000 rpm -ൽ 10.2 bhp കരുത്തും 5,500 rpm -ൽ 10.8 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതിന് റേസ്, സ്ട്രീറ്റ് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും ലഭിക്കുന്നു, ഒരു സ്വിച്ചിൽ തന്നെ ഇവ ക്രമീകരിക്കാൻ കഴിയും.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

98 കിലോമീറ്റർ വേഗതയിൽ 'ഹൈവേകളിലെ സ്കൂട്ടറിന്റെ മികച്ച പ്രകടനം' കാഴ്ച്ചവെക്കാൻ റേസ് മോഡ് അനുവദിക്കുന്നു, സ്ട്രീറ്റ് മോഡ് നഗര യാത്രയ്ക്കും ട്രാഫിക് സവാരിക്കും വേണ്ടിയുള്ളതാണ്, ഇത് മൈലേജ് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

കൂടുതൽ മികവോടെ എൻ‌ടോർഖ് 125 റേസ് XP വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്

ടിവിഎസ് എൻ‌ടോർഖ് 125 റേസ് XP -ക്ക് പുതിയ റേസ്-പ്രചോദിത ബോഡി കളറും ഗ്രാഫിക്സ് തീമും (റെഡ്, വൈറ്റ്, ബ്ലാക്ക്) കോൺട്രാസ്റ്റ് റെഡ്-പെയിന്റ് അലോയി വീലുകൾ എന്നിവ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
TVS Launched Sportier Ntorq 125 Race XP Edition In Indian Market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X