മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

ഈ വർഷം നിരവധി പുതിയ മോഡലുകൾ അവതരിപ്പിച്ച് വിപണിയിൽ ശക്തമായ സാന്നിധ്യമായവരാണ് ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിവിഎസ്. നവീകരിച്ച അപ്പാച്ചെ RTR 160 4V, അപ്പാച്ചെ RR310, പുതുപുത്തൻ റൈഡർ 125, ജുപ്പിറ്റർ 125, എൻടോർഖ് റേസ് XP തുടങ്ങിയവയാണ് കമ്പനിയുടെ നിരയിൽ നിന്നും ഈ വർഷം നിരത്തിലെത്തിയത്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

ഈ നിരയിലേക്ക് ദേ പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെയും പരിചയപ്പെടുത്തിയിരിക്കുകയാണ് ടിവിഎസ്. ആകർഷകമായ ഗ്ലോസ് ബ്ലാക്ക്, പേൾ വൈറ്റ്, മാറ്റ് ബ്ലൂ എന്നീ മൂന്ന് നിറങ്ങളാണ് ഏറ്റവും പുതിയ മോട്ടോർസൈക്കിളിൽ കമ്പനി കൂട്ടിചേർത്തിരിക്കുന്നത്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

പരിഷ്ക്കരിച്ച 2022 ടിവിഎസ് അപ്പാച്ചെ RTR 200 4V മോഡലിന് 1,33,840 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ബൈക്കിന്റെ ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റിന് 1,38,890 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

മോട്ടോർസൈക്കിളിന്റെ മുൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വിലകളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതും സ്വീകാര്യമായ നടപടിയാണ്. കൂടാതെ ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ അപ്പാച്ചെ RTR 200 4V പതിപ്പിലേക്ക് ഡേടൈം റണ്ണിംഗ് ലൈറ്റ് (DRL) സിഗ്നേച്ചറുള്ള ഒരു പുതിയ ഹെഡ്‌ലാമ്പും ചേർത്തിരിക്കുന്നത് തികച്ചും ആകർഷണീയമാണ്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

ലോ, ഹൈ ബീമുകൾക്കൊപ്പം ഒരേസമയം പ്രവർത്തിക്കുന്ന ഒരു ഫ്രണ്ട് പൊസിഷൻ ലാമ്പിലേക്ക് (FPL) അതിന്റെ നിലപാട് മാറ്റിക്കൊണ്ടാണ് ഈ തിളക്കം അപ്പാച്ചെയിലേക്ക് ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

സ്‌പോർട്ട്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ, റൈഡർക്ക് അധിക നേട്ടം നൽകുന്ന അഡ്ജസ്റ്റബിൾ സസ്‌പെൻഷൻ എന്നിങ്ങനെയുള്ള ചില സവിശേഷതകളാൽ നിറഞ്ഞ സെഗ്മെന്റിലെ ആദ്യ മോഡലാണ് ടിവിഎസിന്റെ ഈ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റർ ബൈക്ക്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

2022 അപ്പാച്ചെ RTR 200 4V മോഡലിൽ ഷോവ ഫ്രണ്ട് സസ്‌പെൻഷനിൽ പ്രീലോഡഡ് അഡ്‌ജസ്റ്റ്‌മെന്റുണ്ട്, പുതിയ ഷോവ റിയർ സസ്പെൻഷനും മോട്ടോർസൈക്കിളിൽ ലഭ്യമാണ്. ടിവിഎസ് SmartXonnect ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്കിൽ നിരന്തരം മെച്ചപ്പെടുന്നതിന് റേസിംഗ് ശൈലി അവലോകനം ചെയ്യുന്നതിനായി റേസ് അനലിറ്റിക്‌സ്, ഡാറ്റ തുടങ്ങിയ നിരവധി വിവരങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

ഇവയ്ക്കു പുറമെ റേസ് ടെലിമെട്രി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് സാങ്കേതികവിദ്യകളും 200 സിസി മോഡലിൽ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

2022 ടിവിഎസ് അപ്പാച്ചെ RTR 200 4V ബൈക്കിന്റെ മറ്റ് ഹൈലൈറ്റുകളിൽ ക്രമീകരിക്കാവുന്ന ബ്രേക്കുകളും ക്ലച്ച് ലിവറുകളും ത്രീ-സ്റ്റെപ്പ് അഡ്ജസ്റ്റ്‌മെന്റും നടുവിരലിന്റെ ഫ്ലാഞ്ചും 5 മുതൽ 95 ശതമാനം റൈഡറുകളും ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററും ആണ്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

ടിവിഎസ് പതിവായി മോട്ടോർസൈക്കിളുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ട് 200 4V പതിപ്പിന് 2020-ൽ ഗണ്യമായ നവീകരണം ലഭിച്ചിരുന്നു. എന്നാൽ ആ മോഡലിന്റെ മെക്കാനിക്കൽ വശങ്ങളിൽ കാര്യമായ പരിഷ്ക്കാരമൊന്നും കമ്പനി 2022 മോഡലിൽ കൊണ്ടുവന്നിട്ടില്ല.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ നൂതന 197.75 സിസി, സിംഗിൾ-സിലിണ്ടർ, 4-സ്ട്രോക്ക്, 4-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിനാണ് 2022 ടിവിഎസ് അപ്പാച്ചെ RTR 200 4V മോഡലിന് തുടിപ്പേകുന്നത്. ഈ എഞ്ചിൻ 9,000 rpm-ൽ പരമാവധി 20.82 bhp കരുത്തും 7,800 rpm-ൽ 17.25 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

അഞ്ചു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഒരു ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഗ്ലൈഡ് ത്രൂ ട്രാഫിക് അല്ലെങ്കിൽ GTT സാങ്കേതികവിദ്യയയും അപ്പാച്ചെ RTR 200 4V-യിൽ കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇത് നിഷ്ക്രിയ സാഹചര്യങ്ങളിൽ പോലും എഞ്ചിൻ റെവ് അപ് ചെയ്യാനും ഗ്ലൈഡ് ചെയ്യാനും സഹായിക്കുന്ന സംവിധാനമാണ്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

അപ്പാച്ചെ സീരീസ് ബൈക്കുകളുടെ 40 ലക്ഷം യൂണിറ്റ് വിൽ‌പനയുടെ ആഘോഷത്തിന്റെ ഭാഗമായാണ് പോയ വർഷം RTR 200 4V പതിപ്പിന്റെ പരിഷ്ക്കരിച്ച മോഡൽ ടിവിഎസ് വിപണിയിൽ അവതരിപ്പിക്കുന്നത്. 2005-ൽ ആദ്യ അപ്പാച്ചെ ബൈക്ക് പുറത്തിറക്കിയ ടിവിഎസാണ് ഇന്ത്യയിലെ മോട്ടോർസൈക്കിളുകളിൽ ആദ്യമായി ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും സെഗ്‌മെന്റിലെ ആദ്യ എബിഎസ് സംവിധാനവും പരിചയപ്പെടുത്തിയത്.

മാറ്റങ്ങൾ പലവിധം, പുതിയ 2022 മോഡൽ അപ്പാച്ചെ RTR 200 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

ഇക്കഴിഞ്ഞ ഒക്ടോബറിൽ അപ്പാച്ചെ RTR 160 4V വേരിയന്റിന്റെ 2021 മോഡലും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഡ്രം ബ്രേക്ക്, സിംഗിള്‍ ഡിസ്‌ക്, റിയര്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ഓപ്ഷനുകളില്‍ മോട്ടോർസൈക്കിളിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചേക്കുന്നത്. ഭാവിയിലും ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി ടിവിഎസ് അടുത്തിടെ വൻ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Tvs launched updated 2022 apache rtr 200 4v in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X