ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

ഐക്യുബ് ഇലക്ട്രിക്കിനായി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡുമായി (CESL) പങ്കാളിത്തം പ്രഖ്യാപിച്ച് ടിവിഎസ്.

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ (EESL) പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി, പൊതു, ഡീലര്‍ഷിപ്പ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ വിശാലമായ ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കാന്‍ ഹൊസൂര്‍ ആസ്ഥാനമായുള്ള കമ്പനിയെ സഹായിക്കും.

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

ഇതോടെ ഏഥര്‍ എനര്‍ജിക്ക് സമാനമായ ഒരു സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത സേവനത്തിലേക്ക് മാറുന്നതിന് മുമ്പ് ബ്രാന്‍ഡ് തുടക്കത്തില്‍ സൗജന്യ ചാര്‍ജിംഗ് വാഗ്ദാനം ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

ടിവിഎസ് ഐക്യുബ് ഇലക്ട്രിക് നിലവില്‍ ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്കുള്ളത്. അതേസമയം അതിന്റെ എതിരാളിയായ ഏഥര്‍ എനര്‍ജി 18 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. അധികം വൈകാതെ നിരവധി നഗരങ്ങളിലേക്ക് വ്യപിപ്പിക്കാനും ഏഥര്‍ പദ്ധതിയിടുന്നു.

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

ഇത്തരത്തില്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ച് കൂടുതല്‍ നഗരങ്ങളിലേക്ക് വില്‍പ്പന വ്യാപിപ്പിക്കാനാണ് ടിവിഎസും പദ്ധതിയിടുന്നത്. ഈ സാമ്പത്തിക വര്‍ഷം 20 നഗരങ്ങളില്‍ ഐക്യുബിന്റെ വില്‍പ്പന ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ടിവിഎസ് അറിയിച്ചിരുന്നു.

MOST READ: വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഈടാക്കുന്നതിനും ബ്രാന്‍ഡുകള്‍ വന്‍തോതില്‍ നിക്ഷേപം ആരംഭിച്ചു.

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

ഇന്ത്യയിലെ 400 നഗരങ്ങളിലായി ഒരു ലക്ഷം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ഓല ഇലക്ട്രിക് അറിയിച്ചു. ഹീറോ മോട്ടോകോര്‍പ്പ്-ഗോഗോറോ ഇലക്ട്രിക് അലയന്‍സ് പോലും വിശ്വസനീയമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ അവതരിപ്പിക്കും.

MOST READ: ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുള്ള നഗരങ്ങളിലാകും ആദ്യം ഐക്യുബ് അവതരിപ്പിക്കുക. ബാറ്ററി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ലഭ്യതയും നഗരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു ഘടകമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ബജാജ് ചേതക് ഇല്ക്ടിക്, ഏഥര്‍ 450X എന്നിവരാണ് നിലവില്‍ വിപണിയിലെ എതിരാളികള്‍. അധികം വൈകാതെ തന്നെ ഈ ശ്രേണിയിലേക്കുള്ള മത്സരം കടുക്കുമെന്ന് വേണമെങ്കില്‍ പറയാം. മറ്റ് പല പ്രധാന നിര്‍മാതാക്കളും ഈ ശ്രേണിയിലേക്ക് തങ്ങളുടെ മോഡലുകളെ വൈകാതെ എത്തിച്ചേക്കും.

Most Read Articles

Malayalam
English summary
TVS Made Partnership With Convergence Energy, Find Here All Details. Read in Malayalam.
Story first published: Tuesday, June 8, 2021, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X