ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുണ്ടെങ്കിലും ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇപ്പോഴും ഒരു പ്രതിസന്ധി തന്നെയെന്ന് വേണം പറയാന്‍. ഇതിന് ഒരു പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ഇതിന്റെ ഭാഗമായി ടിവിഎസ്, ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവര്‍ കമ്പനികളിലൊന്നായ ടാറ്റ പവറുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു. ഇരുകമ്പനികളും സഹകരിച്ച് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ രാജ്യത്തുടനീളം വികസിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ധാരണാപത്രത്തിന്റെ (MoU) ഭാഗമായി, ഇന്ത്യയിലുടനീളം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ (EVCI) സമഗ്രമായി നടപ്പാക്കാനും ടിവിഎസ് മോട്ടോര്‍ ലൊക്കേഷനുകളില്‍ സോളാര്‍ പവര്‍ ടെക്‌നോളജികള്‍ വിന്യസിക്കാനും ഇരു കമ്പനികളും നേതൃത്വം നല്‍കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി ത്വരിതപ്പെടുത്തുന്നതിന് ഒരു വലിയ സമര്‍പ്പിത ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുക എന്നതാണ് ഈ പങ്കാളിത്തം കൊണ്ട് ലക്ഷ്യമിടുന്നതെന്നും ഇരുകൂട്ടരും വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ടിവിഎസ് മോട്ടോര്‍ കസ്റ്റമര്‍ കണക്ട് ആപ്പ്, ടാറ്റ പവര്‍ EZ ചാര്‍ജ് ആപ്പ് എന്നിവയിലൂടെ ടാറ്റ പവര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിലേക്ക് ആക്സസ് നല്‍കാനും ഈ പങ്കാളിത്തം സഹായിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കായി ഒരു സാധാരണ എസി ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കും ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കും സൃഷ്ടിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ മറ്റൊരു ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ഈ പങ്കാളിത്തം ഇലക്ട്രിക് ശ്രേണിയിലേക്ക് ഒരു ചുവടുവെക്കാന്‍ ആഗ്രഹിക്കുന്ന ഇരുചക്ര വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ രാജ്യത്ത് ഇവി ദത്തെടുക്കല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

സോളാര്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ ഊര്‍ജ്ജം സ്വീകരിക്കുന്നതിലേക്കുള്ള മാറ്റത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കും. ഈ ഉദ്ദേശ്യത്തോടെ, സുസ്ഥിരതയിലേക്കുള്ള യാത്രയില്‍ തെരഞ്ഞെടുത്ത ടിവിഎസ് മോട്ടോര്‍ ലൊക്കേഷനുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ സോളാര്‍ ഉപയോഗിക്കാനുള്ള അവസരങ്ങളും രണ്ട് കമ്പനികളും പര്യവേക്ഷണം ചെയ്യുകയും ചെയ്യും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഹരിത വാഹനങ്ങള്‍ എത്തിക്കുന്നതില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി എപ്പോഴും മുന്‍പന്തിയിലാണെന്ന് പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ടിവിഎസ് മോട്ടോര്‍ കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ടാറ്റ പവറുമായുള്ള ഈ സഹകരണം രാജ്യത്തിന് ഹരിത ഭാവി സാധ്യമാക്കുന്നതിനുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ പങ്കാളിത്തം ലോകോത്തര വേഗത്തിലുള്ള ഉപഭോക്തൃ സൗകര്യത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ടിവിഎസ് മോട്ടോര്‍ ടാറ്റ പവറിന്റെ പയനിയറിംഗ് പങ്കാളിയെന്ന നിലയില്‍ അങ്ങേയറ്റം ആവേശഭരിതവും അഭിമാന നിമിഷവുമാണിത്. ഇത് രാജ്യത്ത് വിശാലവും സുസ്ഥിരവുമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നും സുദര്‍ശന്‍ വേണു അഭിപ്രായപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

'ആഗോള തലത്തില്‍ ഇരുചക്രവാഹന നിര്‍മാതാക്കളില്‍ ഒരാളായ ടിവിഎസ് മോട്ടോറുമായി അവരുടെ ഇവി ചാര്‍ജിംഗ് പങ്കാളിയാകാന്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ടാറ്റ പവര്‍ സിഇഒ & എംഡി, ഡോ, പ്രവീര്‍ സിന്‍ഹ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ഈ സഹകരണത്തിലൂടെ, സുസ്ഥിര ചലനാത്മകതയും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സംയോജനവും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ഞങ്ങളുടെ വൈദഗ്ദ്ധ്യം കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നും ഇന്ത്യയിലുടനീളം ശക്തമായ ഇവി ചാര്‍ജിംഗ് ഇക്കോ സിസ്റ്റം സൃഷ്ടിക്കല്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ടാറ്റ പവറുമായുള്ള കമ്പനിയുടെ ധാരണാപത്രം അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 25 ലധികം നഗരങ്ങളില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്കിന്റെ സാന്നിധ്യം വിപുലീകരിക്കാനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമാണെന്ന് വേണം പറയാന്‍.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, പൂനെ, കൊച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ്, സൂറത്ത്, വൈസാഗ്, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ സമ്പൂര്‍ണ്ണ ശ്രേണി അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ടിവിഎസ്.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് മുതല്‍ ഇരുപത്തിയഞ്ച് കിലോവാട്ട് വരെ വൈദ്യുതി ഉല്‍പാദനമുണ്ടാകും, കാരണം രാജ്യത്തെ പുരോഗമിക്കുന്ന ഇലക്ട്രിക് വാഹന മേഖലയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഇത് ലക്ഷ്യമിടുന്നുവെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹന മേഖലയിലേക്കായി ഇതിനോടകം തന്നെ ടിവിഎസ് 1,000 കോടി രൂപ നീക്കിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും; ടാറ്റ പവറുമായി കൈകോര്‍ത്ത് TVS

ഇന്ത്യയിലെ 120 -ലധികം നഗരങ്ങളിലായി 5,000 -ലധികം ഹോം ചാര്‍ജറുകളുടെയും 700 -ലധികം പബ്ലിക് ചാര്‍ജറുകളുടെയും വിപുലമായ ശൃംഖല ടാറ്റ പവറിനുണ്ട്. പബ്ലിക് ചാര്‍ജിംഗ്, ക്യാപ്റ്റീവ് ചാര്‍ജിംഗ്, ഹോം, വര്‍ക്ക്പ്ലേസ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ ഇവി ഇക്കോ സിസ്റ്റത്തിന്റെ എല്ലാ വിഭാഗങ്ങളിലും കമ്പനി നിലവിലുണ്ട്, കൂടാതെ ഡിസി ചാര്‍ജറുകളും എസി ചാര്‍ജറുകളും ഉള്‍പ്പെടെ എല്ലാത്തരം ചാര്‍ജറുകളും വിന്യസിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tvs motor announced partnership with tata power to establish ev charging stations in india
Story first published: Wednesday, October 6, 2021, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X