ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

ടിവിഎസ് നിരയിലെ ജനപ്രീയ സ്‌കൂട്ടറാണ് എന്‍ടോര്‍ഖ് 125. മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് സാധ്യമായതെല്ലാം കമ്പനി ചെയ്യുന്നുണ്ടെന്ന് വേണം പറയാന്‍.

ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് എന്‍ടോര്‍ഖ് 125-ന് റേസ് XP എന്നൊരു വേരിയന്റ് കമ്പനി അവതരിപ്പിച്ചത്. പുതിയ കളര്‍ കോമ്പിനേഷന്‍, കണക്ടിവിറ്റി സവിശേഷകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് XP വേരിയന്റ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇത്തരത്തില്‍ സാധ്യമാവുന്നതെല്ലാം ചെയ്ത് മേഡലിന്റെ വില്‍പ്പന കൂടുതല്‍ വര്‍ധിപ്പിക്കുകയാണ് കമ്പനി.

ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

വില്‍പ്പന കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എന്‍ടോര്‍ഖ് 125-ന്റെ ബിഎസ് VI പതിപ്പ് ഇപ്പോള്‍ കമ്പനി നേപ്പാളിലും പുറത്തിറക്കി. 125 സിസി വിഭാഗത്തിലെ ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ ഓഫറുകളില്‍ ഒന്നാണ് എന്‍ടോര്‍ഖ്, ഇത് അടുത്തിടെ ആഗോളതലത്തില്‍ ഒരു ലക്ഷം വില്‍പന പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ (RT-Fi) സാങ്കേതിക വിദ്യയുമായിട്ടാണ് ബിഎസ് VI മോഡല്‍ വരുന്നത്. RT-Fi (റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍), ET-Fi (ഇക്കോത്രസ്റ്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍) എന്നീ രണ്ട് പതിപ്പുകള്‍ ടിവിഎസ് വികസിപ്പിച്ചെടുത്തു.

ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

എല്ലാ ഡ്രൈവിംഗ് സാഹചര്യങ്ങളിലും ആസ്വാദ്യകരമായ റേസിംഗ് അനുഭവം ഉറപ്പാക്കുന്നതിന് RT-Fi സാങ്കേതികവിദ്യ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് ടിവിഎസ് അവകാശപ്പെടുന്നു.

ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

124.8 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ട് മോട്ടോറാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 7,000 rpm-ല്‍ 9.1 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

CVT ഗിയര്‍ബോക്സ് യൂണിറ്റാണ് എഞ്ചിന്‍ വരുന്നത്. ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് സിസ്റ്റവും ടിവിഎസ് കണക്ട് മൊബൈല്‍ ആപ്പിലേക്ക് ജോടിയാക്കാന്‍ കഴിയുന്ന ബ്ലൂടൂത്ത് പ്രാപ്തമാക്കിയ മീറ്റര്‍ കണ്‍സോളും സ്‌കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളാണ്.

ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് നല്‍കിയിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് സജ്ജീകരണവും ലഭിക്കുന്നുണ്ട്. ഓപ്ഷ്ണലായി മുന്നില്‍ ഡ്രം ബ്രേക്കുള്ള പതിപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

നാവിഗേഷന്‍ അസിസ്റ്റ്, ടോപ്പ് സ്പീഡ് റെക്കോര്‍ഡര്‍, ഇന്‍-ബില്‍റ്റ് ലാപ്-ടൈമര്‍, കൂടാതെ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളില്‍ പലതും സ്‌കൂട്ടറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍, ഡ്രം, ഡിസ്‌ക്, റേസ് പതിപ്പ്, സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

ബിഎസ് VI എന്‍ടോര്‍ഖ് 125 നേപ്പാളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്

ഇതിന്റെ വില, 71,095 മുതല്‍, 81,075 വരെയാണ് എക്‌സ്‌ഷോറൂം വില. ദക്ഷിണേഷ്യ, ലാറ്റിന്‍ അമേരിക്ക, മിഡില്‍-ഈസ്റ്റ്, ASEAN വിപണികള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 19 വിവിധ രാജ്യങ്ങളിലേക്ക് എന്‍ടോര്‍ഖ് 125 കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
TVS Motor Launched BS 6 Ntorq 125 In Nepal. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X