YouTube

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

ക്രിയോൺ എന്നൊരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ ആഭ്യന്തര വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ്. ഭാവി വാഗ്‌ദാനമായ ഇലക്ട്രിക് വാഹന നിര ശക്തിപ്പെടുത്തുന്നതിനായി കമ്പനി 1,000 കോടി ഡോളർ നിക്ഷേപിക്കാനും തയാറെടുക്കുകയാണ്.

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

2018 ഓട്ടോ എക്‌സ്‌പോയിൽ ടിവിഎസ് പ്രദർശിപ്പിച്ച ക്രിയോൺ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത്. അടുത്ത വർഷം മാർച്ചോടെ കമ്പനിക്ക് ഈ സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

ക്രിയോൺ കൺസെപ്റ്റിന്റെ അടിസ്ഥാനത്തിൽ എത്തുന്ന ഇലക്ട്രിക് സ്കൂട്ടർ ഒരു പ്രീമിയം മോഡലായിരിക്കുമെന്നും കമ്പനി സൂചന നൽകുന്നുണ്ട്. സ്കൂട്ടറിൽ പുതിയ നൂതന സാങ്കേതികവിദ്യയും കണക്റ്റിവിറ്റി സവിശേഷതകളും ഉണ്ടായിരിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമാകുന്ന കാര്യം.

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

ഹൊസൂരിലെ ഇരുചക്ര വാഹന നിർമാതാക്കളുടെ കേന്ദ്രത്തിലാണ് ടിവിഎസ് ക്രിയോൺ നിർമിക്കുക. ഇന്ത്യയിൽ വിപണിയിലെത്തുന്നതിനുമുമ്പ് ഇലക്ട്രിക് സ്കൂട്ടറിന് അന്തിമ രൂപം നൽകുന്നതിന് അഞ്ഞൂറിലധികം എഞ്ചിനീയർമാരുള്ള ടീമിനെയാണ് ബ്രാൻഡ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

ടിവിഎസ് ക്രിയോണിലെ ലിഥിയം അയൺ ബാറ്ററി പായ്ക്കിന് 12 കിലോവാട്ട് ശേഷിയാണുള്ളത്. ഇത് അതിവേഗ ചാർജിംഗ് സംവിധാനത്തിൽ സജ്ജീകരിച്ചിരിക്കുന്നതു കൂടാതെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ശ്രേണി നൽകുന്നതിനും പ്രാപ്‌തമാക്കും.

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോട്ടോർ വളരെയധികം കരുത്തുറ്റതാകുമെന്നതാണ് മറ്റൊരു പ്രവചനം. വെറും 5.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ പുതിയ ടിവിഎസ് പ്രീമിയം ഇലക്‌ട്രിക് സ്‌കൂട്ടറിന് സാധിക്കും.

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

ഒരൊറ്റ ചാർജിൽ ഇലക്ട്രിക് സ്കൂട്ടറിന് 80 കിലോമീറ്റർ വരെ ശ്രേണി നൽകാൻ കഴിയുമെന്നും ഫാസ്റ്റ് ചാർജിംഗ് ഔട്ട്‌ലെറ്റുകൾ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ റീചാർജ് ചെയ്യാമെന്നും ടിവിഎസ് അവകാശപ്പെടുന്നുമുണ്ട്.

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

ടിവിഎസ് ക്രിയോൺ ഇലക്ട്രിക് സ്കൂട്ടർ കമ്പനിയുടെ നിലവിലുള്ള ഇലക്ട്രിക് മോഡലായ ടിവിഎസ് ഐക്യൂബിന് മുകളിലായായിരിക്കും സ്ഥാനംപിടിക്കുക. നൂതന സവിശേഷതകൾ ലഭിക്കാൻ സാധ്യതയുള്ളതിനാൽ അതിനാൽ വിലയും അൽപം കൂടുതലായിരിക്കുമെന്നാണ് നിഗമനം.

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

സ്മാർട്ട്‌ഫോൺ ചാർജർ, ടിഎഫ്ടി സ്‌ക്രീൻ, പാർക്ക് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ജിയോഫെൻസിംഗ്, ആന്റി-തെഫ്റ്റ് സിസ്റ്റം എന്നിവ ഉപയോഗിച്ച് പ്രത്യേക റൈഡിംഗ് മോഡുകൾ ഇലക്ട്രിക് സ്‌കൂട്ടറിൽ ടിവിഎസ് പരിചയപ്പെടുത്തിയേക്കും.

ഇലക്‌ട്രിക് നിര വിപുലൂകരിക്കാൻ ടിവിഎസ്; ക്രിയോൺ ഇവിയും ഉടൻ യാഥാർഥ്യമാകും

തെരഞ്ഞെടുത്ത നഗരങ്ങളായ ബെംഗളൂരു, ഡൽഹി, പൂനെ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മാത്രമാണ് ടിവിഎസ് നിലവിൽ ഐക്യൂബ് ഇലക്ട്രിക് ഇരുചക്ര വാഹനം വിൽക്കുന്നത്. എന്നിരുന്നാലും ടിവിഎസ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും തയാറായിട്ടുണ്ട്.

Most Read Articles

Malayalam
English summary
TVS Preparing To Launch Its New Electric Scooter Creon In India Soon. Read in Malayalam
Story first published: Monday, July 19, 2021, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X