സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

ജനപ്രീയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായി സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്. ഇതിന്റെ ഭാഗമായി പുതിയ മോഡലിന്റെ ടീസര്‍ ചിത്രവും കമ്പനി പുറത്തിറക്കി.

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

ടീസര്‍ ചിത്രം പങ്കുവെച്ച് എന്നതല്ലാതെ പുതിയ ബൈക്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പുതിയ ഓള്‍-ബ്ലാക്ക് കളര്‍ ഓപ്ഷനോടെയാകും പുതിയ പതിപ്പ് എത്തുകയെന്നും ടീസര്‍ ചിത്രം വ്യക്തമാക്കുന്നു.

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

ടീസര്‍ ഇമേജിലെ ബൈക്കിന്റെ ദൃശ്യ ഘടകങ്ങള്‍ നിലവിലുള്ള മോഡലിന് സമാനമാണ്, കഴിഞ്ഞ വര്‍ഷം 2020 ജനുവരിയില്‍ സമാരംഭിച്ച ബിഎസ് VI എഞ്ചിനൊപ്പം ഒരു കൂട്ടം കോസ്‌മെറ്റിക് അപ്ഡേറ്റുകളും ബൈക്കിന് ലഭിച്ചിരുന്നു.

MOST READ: പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ശ്രേണി; സ്‌ട്രോം R3 ഇലക്ട്രിക് അവതരണത്തിനൊരുങ്ങുന്നു

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ഉടന്‍ പുറത്തിറക്കുമെന്ന് ടീസറില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, പുതിയ ബൈക്ക് ഒരു പ്രത്യേക പതിപ്പ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

സവിശേഷതകളുടെ കാര്യത്തില്‍, സ്‌റ്റൈലിഷ് സില്‍വര്‍ ഘടകങ്ങളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടിവിഎസ് ബ്രാന്‍ഡിംഗോടുകൂടിയ ഉയരമുള്ള വിസര്‍, കറുത്ത മിററുകള്‍, വ്യക്തമായ ലെന്‍സ് സൂചകങ്ങള്‍, നീളമുള്ള സിംഗിള്‍ പീസ് സീറ്റ്, ഗ്രാബ് റെയില്‍ എന്നിവ സവിശേഷതകളാകും.

MOST READ: ഹെക്ടറിന്റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടു; ആഘോഷത്തിന്റെ ഭാഗമായി വനിത ജീവനക്കാര്‍

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

ഈ സവിശേഷതകളെല്ലാം നിലവിലുള്ള മോഡലില്‍ ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്. കളര്‍ ഓപ്ഷനുകളുടെ കാര്യത്തില്‍, ബ്ലാക്ക് റെഡ്, ബ്ലാക്ക് ബ്ലൂ, ഗ്രേ ബ്ലാക്ക്, റെഡ് ബ്ലാക്ക്, വൈറ്റ് ബ്ലാക്ക് എന്നീ അഞ്ച് ഡ്യുവല്‍-ടോണ്‍ ഷേഡുകളിലാണ് ബൈക്ക് ഇപ്പോള്‍ വരുന്നത്.

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

പാര്‍ട്ട്-ഡിജിറ്റല്‍ പാര്‍ട്ട്-അനലോഗ് കണ്‍സോള്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, പിന്നില്‍ 5-ഘട്ട ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിങ്ങനെയുള്ള ചില മികച്ച സവിശേഷതകളും ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിനുണ്ട്.

MOST READ: വിറ്റാര ബ്രെസ്സയേക്കാൾ മികച്ചതാണോ ടൊയോട്ട അർബൻ ക്രൂയിസർ? റോഡ് ടെസ്റ്റ് റിവ്യൂ

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

ഓയില്‍ ഡാംപ്ഡ് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, കറുത്ത 5-സ്പോക്ക് അലോയ് വീലുകള്‍, ഒരു കൂട്ടം ഡ്രം ബ്രേക്കുകള്‍ - 130 mm ഫ്രണ്ട്, 110 mm റിയര്‍ എന്നിവയും ബൈക്കിലുണ്ട്. ഈ സവിശേഷതകളും ഉപകരണങ്ങളും വരാനിരിക്കുന്ന മോഡലില്‍ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

പവര്‍ട്രെയിനിന്റെ കാര്യത്തില്‍, ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസില്‍ 109 സിസി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാണ് കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഡ് സംവിധാനത്തോടെയാണ് എഞ്ചിന്‍ വരുന്നത്.

MOST READ: IS സെഡാന് പുതിയ 500 F സ്‌പോർട്ട് പെർഫോമെൻസ് വേരിയന്റ് അവതരിപ്പിച്ച് ലെക്സസ്

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

7,350 rpm-ല്‍ 8.08 bhp കരുത്തും 4,500 rpm-ല്‍ 8.7 Nm torque ഉം ആണ് എഞ്ചിന്‍ സൃഷ്ടിക്കുന്നത്. എഞ്ചിന്‍ 4 സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കുന്നു. 90 കിലോമീറ്ററാണ് പരമാവധി വേഗത.

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്

ടിവിഎസ് അതിന്റെ ഇടിഎഫ്‌ഐ (ETFi) അല്ലെങ്കില്‍ ഇക്കോ-ത്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ സ്റ്റാര്‍ സിറ്റി പ്ലസില്‍ വാഗ്ദാനം ചെയ്യുന്നു, ഇത് ഇന്ധനക്ഷമത 15 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന് നിലവില്‍ 65,865 രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
TVS Released New Teaser Of Star City Plus, Launching Soon In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X