Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

125 സിസി ശ്രേണിയില്‍ കണ്ണുവെച്ചിരിക്കുന്ന ടിവിഎസ്, റൈഡര്‍ 125 മോട്ടോര്‍സൈക്കിളിന് ശേഷം, അതിന്റെ അടുത്ത ഉല്‍പ്പന്നം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. നിലവിലുള്ള ജൂപിറ്റര്‍ 110 സിസി സ്‌കൂട്ടറിന്റെ കൂടുതല്‍ കരുത്തുറ്റതും കൂടുതല്‍ സജ്ജീകരിച്ചതുമായ പതിപ്പായ ജൂപ്പിറ്റര്‍ 125 ആയിരിക്കാം ഇതെന്നാണ് സൂചന.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2021 ഒക്ടോബര്‍ 7 ന് മോഡലിനെ അവതരിപ്പിക്കുമെന്ന് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 125 സിസി വിഭാഗത്തില്‍ എന്‍ടോര്‍ഖ് എന്നൊരു മോഡല്‍ എത്തുന്നുണ്ടെങ്കിലും, ഈ നിര വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

എന്‍ടോര്‍ഖ് മികച്ച സ്‌റ്റൈലിംഗിനും സ്‌പോര്‍ട്ടി പ്രകടനത്തിനും മുന്‍ഗണന നല്‍കുമ്പോള്‍, ജൂപ്പിറ്റര്‍ 125 മോഡല്‍, പ്രായോഗിക, ദൈനംദിന ആവശ്യങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിക്കുന്നതെന്നും കമ്പനി അറിയിച്ചു.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

അവതരണത്തിന് മുന്നോടിയായി ഇപ്പോള്‍ മോഡലിന്റെ ഒരു ടീസര്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. വരാനിരിക്കുന്ന സ്‌കൂട്ടറിന്റെ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പിനെക്കുറിച്ചുള്ള സൂചനയാണ് ടീസറിലൂടെ കമ്പനി പങ്കുവെയ്ക്കുന്നത്.

ഒരു വ്യതിരിക്തമായ ഐഡന്റിറ്റി ഉറപ്പാക്കാന്‍, ജൂപിറ്റര്‍ 125 മോഡലിനെ, പുതിയ സ്‌റ്റൈലിംഗ് ബിറ്റുകള്‍ ഉപയോഗിക്കുമെന്നും സൂചനയുണ്ട്. ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, റിയര്‍ വ്യൂ മിറര്‍, സൈഡ് പാനലുകള്‍, ഗ്രാബ് റെയിലുകള്‍, ടെയില്‍ ലൈറ്റ് തുടങ്ങിയ ഘടകങ്ങള്‍ തികച്ചും പുതിയതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

ജൂപിറ്റര്‍ 110 ല്‍ നിന്ന് പരിമിതമായ ഒരു കൂട്ടം ഡിസൈന്‍ ഘടകങ്ങള്‍ മാത്രമേ കടമെടുക്കൂ എന്ന് പ്രതീക്ഷിക്കുന്നു. പുതിയ ജൂപിറ്റര്‍ 125-നും പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 110 സിസി ജൂപിറ്ററില്‍ ഒരു ഡസനിലധികം കളര്‍ ഓപ്ഷനുകളാണ് നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നത്.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

ടൈറ്റാനിയം ഗ്രേ, മാറ്റ് ബ്ലൂ, വോള്‍ക്കാനോ റെഡ്, മിഡ്നൈറ്റ് ബ്ലാക്ക്, പ്രിസ്‌റ്റൈന്‍ വൈറ്റ്, റോയല്‍ വൈന്‍, ഇന്‍ഡി ബ്ലൂ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ലഭ്യമായ കളര്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുത്ത വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വേണം പറയാന്‍.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

ഈ സെഗ്മെന്റിലെ എതിരാളികളായ സ്‌കൂട്ടറുകളില്‍ ലഭ്യമായ സവിശേഷതകളുമായി പൊരുത്തപ്പെടുന്നതിന്, ടിവിഎസേ പുതിയ മോഡലിന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, യുഎസ്ബി ചാര്‍ജര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ അവതരിപ്പിക്കുമെന്നാണ് സൂചന.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

നിലവിലുള്ള ജൂപ്പിറ്റര്‍ 110 -ല്‍ ഒരു അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ജൂപ്പിറ്റര്‍ 125 ന് വലിയ സീറ്റ് സ്റ്റോറേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ജൂപ്പിറ്റര്‍ 110 മോഡലില്‍ 21 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരു പൂര്‍ണ്ണ വലുപ്പമുള്ള ഹെല്‍മെറ്റിന് ഇത് മതിയാകുമെന്ന് വേണം പറയാന്‍.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

ടിവിഎസ് സ്മാര്‍ട്ട് Xonnect കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം ജൂപ്പിറ്റര്‍ 125 ഉപയോഗിച്ച് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ സവിശേഷത ഇതിനകം എന്‍ടോര്‍ഖില്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

നാവിഗേഷന്‍ അസിസ്റ്റ്, കോളര്‍ ഐഡി, അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ അസിസ്റ്റ്, റൈഡ് സ്റ്റാറ്റ്‌സ്, റിമോട്ട് ബാക്ക്ലിറ്റ് ഇല്യൂമിനേഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി നൂതന ഫീച്ചറുകള്‍ സ്മാര്‍ട്ട് Xonnect വഴി ആക്‌സസ് ചെയ്യാന്‍ കഴിയും.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

മൊത്തത്തില്‍, ഈ പ്ലാറ്റ്ഫോമിലൂടെ ഏകദേശം 60 കണക്റ്റിവിറ്റി സവിശേഷതകള്‍ ലഭ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ജൂപ്പിറ്റര്‍ 125-ന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകളിലാകും സ്മാര്‍ട്ട് Xonnect അവതരിപ്പിക്കുന്നത്.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

എഞ്ചിന്‍ സംബന്ധിച്ച് നിലവില്‍ വിവരങ്ങള്‍ ഒന്നും ഇല്ലെങ്കിലും, എന്‍ടോര്‍ഖില്‍ കാണുന്ന അതേ എഞ്ചിന്‍ ഫീച്ചര്‍ തന്നെയാകും ഇതിലും ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. എന്‍ടോര്‍ഖിനായി, വേരിയന്റിന്റെ അടിസ്ഥാനത്തില്‍ കമ്പനി എഞ്ചിന്‍ വ്യത്യസ്തമായിട്ടാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക്, എഞ്ചിന്‍ 9.38 bhp പരമാവധി പവറും 10.5 Nm ടോര്‍ക്കും സൃഷ്ടിക്കും. റേസ് XP വേരിയന്റിനായി ഈ എഞ്ചിന്‍ 10.2 bhp കരുത്തും 10.8 Nm torque ഉം സൃഷ്ടിക്കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 10 bhp പവറില്‍ കൂടുതല്‍ പവര്‍ നല്‍കുന്ന രാജ്യത്തെ ആദ്യത്തെ 125 സിസി സ്‌കൂട്ടറാണ് റേസ് XP വേരിയന്റ്.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

ജൂപിറ്റര്‍ 125 മെച്ചപ്പെട്ട ഇന്ധന സമ്പദ്വ്യവസ്ഥയെ ലക്ഷ്യമിടുമെന്നതിനാല്‍, അതിന്റെ ശക്തിയും ടോര്‍ക്ക് ഉല്‍പാദനവും എന്‍ടോര്‍ഖിനെക്കാള്‍ കുറവായിരിക്കാം. ഇതിനായി, ജൂപിറ്റര്‍ 125 ഒരു ET ഫ്യുവല്‍ ഇന്‍ജക്ടറാണ് ഉപയോഗിക്കുന്നത്, റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇന്‍ജക്ടര്‍ (RT FI) അല്ലെന്ന് വേണം പറയാൻ.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

സസ്പെന്‍ഷന്‍ സംവിധാനത്തില്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് യൂണിറ്റും ഉള്‍പ്പെടും. സ്‌കൂട്ടറിന് മുന്‍ ഡിസ്‌ക് ബ്രേക്കുകളുടെ ഓപ്ഷന്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Jupiter 125 സ്‌കൂട്ടറിന്റെ പുതിയ ടീസര്‍ ചിത്രവുമായി TVS; അവതരണം ഉടന്‍

വില സംബന്ധിച്ച് സൂചനകളൊന്നും ഇല്ലെങ്കിലും, പുതിയ ജൂപ്പിറ്റര്‍ 125 വില എന്‍ടോര്‍ഖിന് അടുത്തായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയില്‍ എത്തുന്നതോടെ ഹോണ്ട ആക്ടിവ 125, ഹീറോ ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125, യമഹ ഫാസിനോ 125, സുസുക്കി ആക്‌സസ് എന്നിവയ്ക്കെതിരെയാകും ഈ മോഡല്‍ മത്സരിക്കുക.

Most Read Articles

Malayalam
English summary
Tvs revealed new teaser images jupiter 125cc scooter will launch soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X