പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

ടിവിഎസിന്റെ ആദ്യകാല ജനപ്രിയ സ്‌കൂട്ടറായ സ്‌കൂട്ടി പെപ് പ്ലസിന് പുതിയ വേരിയന്റ് സമ്മാനിച്ചു. പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ചാണ് മുതൽ കാതൽ എന്ന വിളിക്കുന്ന സ്പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

തമിഴ്‌നാടിന് വേണ്ടി മാത്രമായാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ മുതൽ കാതൽ എഡിഷനെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 25 വർഷത്തിലേറെയായി വിൽപ്പനയ്ക്ക് എത്തുന്ന ഒരു ജനപ്രിയ സ്കൂട്ടറാണിത്.

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

സ്‌ത്രീ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഈ മോഡലിനെ ആധുനിക കാലഘട്ടത്തിന് അനുസൃതമായി എല്ലാക്കാലവും ടിവിഎസ് പരിഷ്ക്കരിച്ച് പുതുമയുള്ളതായി നിലനിർത്തി. ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയ ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് 56,085 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

MOST READ: ഇലക്ട്രിക് ഇരുചക്ര വാഹന ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സൗരോര്‍ജ്ജം; പദ്ധതിയുമായി ഇബൈക്ക്‌ഗോ

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

തമിഴ് ഉപഭോക്താക്കൾക്കിടയിൽ സ്കൂട്ടി ബ്രാൻഡിനോടുള്ള ശക്തമായ ആരാധനയാണ് സ്കൂട്ടി പെപ് പ്ലസ് മുതൽ കാതൽ എഡിഷൻ പുറത്തിറക്കാൻ പ്രേരിപ്പിച്ചതെന്ന് ടിവിഎസ് പറഞ്ഞു. ബ്രൗൺ, ഗ്രേ, ബ്ലാക്ക് എന്നീ പുതിയ കളർ കോമ്പിനേഷനുകളിലാണ് സ്‌കൂട്ടർ ഒരുങ്ങിയിരിക്കുന്നത്.

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

അതോടൊപ്പം പുതിയ സ്കൂട്ടി പെപ് പ്ലസ് വേരിയന്റിന്റെ സീറ്റ് ഡ്യുവൽ ടോൺ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഇത് വൈറ്റ്സീറ്റ് സ്റ്റിച്ചിംഗ് ഉപയോഗിച്ച് മെച്ചപ്പെടുത്തിയിരിക്കുന്നതും മനോഹരമാണ്.

MOST READ: പുതുവര്‍ഷത്തിലും ഡിയോയുടെ വിലയില്‍ വര്‍ധനവ് വരുത്തി ഹോണ്ട

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

കളർ സ്കീമിലെയും ഗ്രാഫിക്സിലെയും മാറ്റങ്ങൾ ഒഴികെ മുതൽ കാതൽ എഡിഷന്റെ മറ്റ് മെക്കാനിക്കൽ ഘടകങ്ങളെല്ലാം സ്റ്റാൻഡേർഡ് സ്കൂട്ടി പെപ് പ്ലസിന് സമാനമാണ്. 87.8 സിസി സിംഗിൾ സിലിണ്ടർ ബി‌എസ്‌-VI കംപ്ലയിന്റ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

ET-Fi ഇക്കോത്രസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എഞ്ചിൻ 6,500 rpm-ൽ പരമാവധി 5.4 bhp കരുത്തും 3,500 rpm-ൽ 6.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും ഇക്കണോമിക്കൽ സ്‌കൂട്ടറായ സ്കൂട്ടി പെപ്പിന്റെ ET-Fi ഇക്കോത്രസ്റ്റ് എഞ്ചിന് 15 ശതമാനം മികച്ച പെർഫോമൻസും മൈലേജും ഉണ്ടെന്ന് പറയപ്പെടുന്നു.

MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

സെന്റർ സ്റ്റാൻഡിൽ ഇടാനുള്ള ശ്രമം കുറയ്ക്കുന്നതിനുള്ള പേറ്റന്റ് നേടിയ 'ഈസി' സ്റ്റാൻഡ് സാങ്കേതികവിദ്യ ടിവിഎസ് ഇതിൽ അവതരിപ്പിക്കുന്നു. സ്കൂട്ടറിന്റെ ഇരുവശങ്ങളിലും ഡ്രം ബ്രേക്കാണ് കമ്പനി നല്‍കിയിരിക്കുന്നത്.

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

സുരക്ഷയ്ക്കായി സിംക്രോണൈസ്ഡ് ബ്രേക്കിംഗ് സംവിധാനവും പുതിയ സ്‌കൂട്ടിയിലുണ്ട്. 1,230 മില്ലീമീറ്റർ വീല്‍ബേസും അഞ്ച് ലിറ്റർ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുമാണ് പെപ്പ് പ്ലസിനുള്ളത്.

MOST READ: 650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

മറ്റ് സവിശേഷകളിൽ മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാറം, സീറ്റിനടിയിലെ സ്റ്റോറേജ് ഹുക്ക്സ്, ഓപ്പണ്‍ ഗ്ലൗ ബോക്സ്, ഈസി സ്റ്റാന്റ് ടെക്നോളജി തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചേഴ്സും ടിവിഎസ് സ്കൂട്ടി പെപ് പ്ലസിന്റെ പ്രത്യേകതകളാണ്.

പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്‌കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ റിവിംഗ് റെഡ്, തിളക്കമുള്ള സ്വര്‍ണം, ഫ്രോസ്റ്റഡ് ബ്ലാക്ക്, നീറോ ബ്ലൂ എന്നീ കളർ ഓപ്ഷനിൽ ലഭ്യമാകുമ്പോള്‍ ബാബലീഷ്യസ് പ്രിന്‍സസ് പിങ്കിലും മാറ്റ് പതിപ്പ് അക്വാ മാറ്റ്, കോറല്‍ മാറ്റ് എന്നിവയിലും തെരഞ്ഞെടുക്കാന്‍ സാധിക്കും. ടിവിഎസ് സ്കൂട്ടി പെപ് പ്ലസ് ശ്രേണിയുടെ പ്രാരംഭ വില 54,475 രൂപയാണ്.

Most Read Articles

Malayalam
English summary
TVS Scooty Pep Plus Mudhal Kadhal Edition Launched In Tamil Nadu. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X