TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് നിരയിലെ ഏറ്റവും താങ്ങാവുന്നതും ജനപ്രീയവുമായ സ്‌കൂട്ടറാണ് സ്‌കൂട്ടി. വിപണിയില്‍ എത്തി ഏകദേശം 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിഭാഗത്തില്‍ മികച്ച മുന്നേറ്റമാണ് മോഡല്‍ നടത്തുന്നതെന്ന് വേണം പറയാന്‍.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

ഇപ്പോഴിതാ സ്‌കൂട്ടിയുടെ വില്‍പ്പന 50 ലക്ഷം യൂണിറ്റ് പിന്നിട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ടിവിഎസ് മോട്ടോറിന്റെ ഏറ്റവും താങ്ങാനാവുന്ന സ്‌കൂട്ടറുകളുടെ ശ്രേണിയാണിത്. ടിവിഎസ് സ്‌കൂട്ടി ശ്രേണിയില്‍ രണ്ട് സ്‌കൂട്ടറുകള്‍ കമ്പനി വില്‍ക്കുന്നു, അതില്‍ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 എന്നിവയാണ് ഉള്‍പ്പെടുന്നത്.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രധാനമായും മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയില്‍ സ്ത്രീകളുടെ ചലനാത്മകതയുടെ പര്യായമാണ് ടിവിഎസ് സ്‌കൂട്ടി ശ്രേണി.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

ലോഞ്ച് ചെയ്തതു മുതല്‍, ഇന്ത്യന്‍ സ്ത്രീകളുടെ വികസിത ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് ടിവിഎസ് സ്‌കൂട്ടി ഒരു ഐക്കണിക് യാത്രയിലാണ്. ടിവിഎസ് സ്‌കൂട്ടി അതിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താവിന്റെ പരിണാമവുമായി പൊരുത്തപ്പെടുന്നുവെന്നും, ഇന്ന്, ദൈനംദിന യാത്രക്കാര്‍ക്ക് സ്‌കൂട്ടര്‍ അനുയോജ്യമായ ഒരു ഓപ്ഷനാണെന്നും കമ്പനി വ്യക്തമാക്കുന്നു.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

നിലവില്‍ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ് രണ്ട് വേരിയന്റ് ഓപ്ഷനുകളോടെയാണ് കമ്പനി വിപണിയില്‍ വില്‍ക്കുന്നത്. ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ് ഗ്ലോസി വേരിയന്റ് 52,915 രൂപയ്ക്ക് (എക്‌സ്‌ഷോറൂം) വില്‍ക്കുമ്പോള്‍, സ്‌കൂട്ടി പെപ് പ്ലസ് മാറ്റ് എഡിഷന്‍ 54,735 രൂപയ്ക്കാണ് വില്‍ക്കുന്നത് (എക്‌സ്‌ഷോറൂം).

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

സ്‌കൂട്ടി പെപ് പ്ലസില്‍ കാണപ്പെടുന്ന എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ താങ്ങാനാവുന്ന സ്‌കൂട്ടറില്‍ ബിഎസ് VI മലിനീകരണ അടിസ്ഥാനമാക്കിയുള്ള 87.8 സിസി ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

സ്‌കൂട്ടി പെപ് പ്ലസിന്റെ ഈ എഞ്ചിന്‍ 6,500 ആര്‍പിഎമ്മില്‍ 5.43 ബിഎച്ച്പി പവറും 3,500 ആര്‍പിഎമ്മില്‍ 6.5 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും സൃഷ്ടിക്കുന്നു. 95 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ ഭാരമെന്നും കമ്പനി വ്യക്തമാക്കുന്നു.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

സുരക്ഷയ്ക്കായി ഇരുവശങ്ങളിലും ഡ്രം ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി സിംക്രോണൈസ്ഡ് ബ്രേക്കിങ് സംവിധാനം പുതിയ സ്‌കൂട്ടിയിലുണ്ടെന്നത് മറ്റൊരു സവിശേഷതയാണ്.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

ഇതിന്റെ സവിശേഷതകളെ കുറിച്ച് പറയുമ്പോള്‍, അപ്രോണ്‍ മൗണ്ടഡ് എല്‍ഇഡി ഡിആര്‍എല്‍, ഹാലൊജന്‍ ഹെഡ്‌ലാമ്പുകള്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഈസി-സെന്റര്‍ സ്റ്റാന്‍ഡ് തുടങ്ങിയ ഫീച്ചറുകള്‍ ഇതിന് ലഭിക്കുന്നു.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

നീറോ ബ്ലൂ, ഫ്രോസ്റ്റഡ് ബ്ലാക്ക്, പ്രിന്‍സസ് പിങ്ക്, റെവ്വിംഗ് റെഡ്, ഗ്ലിറ്ററിംഗ് ഗോള്‍ഡ്, അക്വാ മാറ്റ്, കോറല്‍ മാറ്റ് എന്നീ 7 കളര്‍ ഓപ്ഷനുകളിലാണ് കമ്പനി സ്‌കൂട്ടി പെപ് പ്ലസ് വില്‍ക്കുന്നത്.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

മറുവശത്ത്, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 നെ കുറിച്ച് പറയുമ്പോള്‍, കമ്പനി ഈ സ്‌കൂട്ടറും രണ്ട് വേരിയന്റുകളിലാണ് വില്‍ക്കുന്നത്. സ്‌കൂട്ടി സെസ്റ്റ് 110 ന്റെ മാറ്റ് സീരീസ് 65,366 രൂപയ്ക്ക് (എക്‌സ്‌ഷോറൂം) വില്‍ക്കുമ്പോള്‍, അതിന്റെ ഗ്ലോസി സീരീസ് 66,627 രൂപയ്ക്കാണ് (എക്‌സ്‌ഷോറൂം) നിര്‍മാതാക്കള്‍ വില്‍ക്കുന്നത്.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

സ്‌കൂട്ടി സെസ്റ്റ് 110-ല്‍ കാണപ്പെടുന്ന എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇക്കോ-ത്രസ്റ്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുള്ള ബിഎസ് VI എമിഷനോടുകൂടിയ 110 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 7.81 bhp കരുത്തും 8.8 Nm torque ഉം നല്‍കുകയും ചെയ്യുന്നു.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

ഇതില്‍ ലഭ്യമായ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കില്‍, 3D ലോഗോ, ബീജ് ഇന്റീരിയര്‍ പാനല്‍, ഡ്യുവല്‍-ടോണ്‍ സീറ്റ്, എല്‍ഇഡി ഡിആര്‍എല്‍, അണ്ടര്‍സീറ്റ് സ്റ്റോറേജ് ലൈറ്റ് തുടങ്ങിയ ഫീച്ചറുകള്‍ സ്‌കൂട്ടി സെസ്റ്റ് 110-ന് ലഭിക്കുന്നു.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

19 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജും ഒരു അപ്രോണ്‍ മൗണ്ടഡ് സ്റ്റോറേജ് കംപാര്‍ട്ട്മെന്റിന് പുറമെ ഇരട്ട ലഗേജ് ഹുക്കുകളും ഇതിന് ലഭിക്കുന്നുണ്ട്.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

പ്രായോഗികവും സുഗമവുമായ രൂപകല്‍പ്പനയോടെയാണ് സ്‌കൂട്ടര്‍ വരുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് 15 ശതമാനം മികച്ച ഇന്ധനക്ഷമതയും പ്രകടനവും വാഗ്ദാനം ചെയ്യുന്ന ETFi ഇക്കോതര്‍സ്റ്റ് എഞ്ചിനാണ് ടിവിഎസ് സ്‌കൂട്ടിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

TVS-ന് കരുത്തായി Scooty; 50 ലക്ഷവും പിന്നിട്ട് വില്‍പ്പന

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പേറ്റന്റ് നേടിയ ഈസി സ്റ്റാന്‍ഡ് ടെക്നോളജി ഉപയോഗിച്ചാണ് സ്‌കൂട്ടര്‍ വരുന്നത്. ഇത് വാഹനത്തെ സെന്റര്‍ സ്റ്റാന്‍ഡില്‍ വയ്ക്കാനുള്ള ശ്രമം 30 ശതമാനം കുറയ്ക്കുന്നുവെന്നും കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Tvs scooty sales cross 5 million find here all other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X