കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇരുചക്ര വാഹന വിഭാഗത്തില്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ കാര്യത്തില്‍ സമീപകാലത്ത് ഏറ്റവും പ്രധാനപ്പെട്ട പേരാണ് ഏഥര്‍ എനര്‍ജി. കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം 2018-ല്‍ പുറത്തിറക്കി.

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

അന്ന് വിപണിയില്‍ അവതരിപ്പിച്ച ഏഥര്‍ 450 ഇലക്ട്രിക് സ്‌കൂട്ടറിന് അനുകൂലമായ പ്രതികരണങ്ങളുണ്ടായിരുന്നു. ഇതിനുശേഷം രണ്ട് പ്രീമിയവും കൂടുതല്‍ ശക്തവുമായ 450X, 450 പ്ലസ് എന്നിങ്ങനെ മോഡലുകളെയും കമ്പനി നിരത്തില്‍ എത്തിച്ചു.

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ആറ് മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് വാര്‍ഷിക ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ബെംഗളൂരുവില്‍ നിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് ഉല്‍പ്പാദന കേന്ദ്രം മാറ്റിയിരുന്നു. കൂടുതല്‍ പുതിയ ഉല്‍പ്പന്നങ്ങളുമായി വിപുലീകരിക്കുകയെന്ന കമ്പനിയുടെ ആശയത്തിന് അനുസൃതമാണിത്.

MOST READ: അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയിലെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനായി ഇപ്പോള്‍ ഏഥര്‍ ഡിസൈന്‍ പേറ്റന്റുകള്‍ ഫയല്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് നിലവിലുള്ള 450 X-നെക്കാള്‍ വലുതായിട്ടാണ് പുതിയ സ്‌കൂട്ടര്‍ കാണപ്പെടുന്നത്. കൂടാതെ ഡിസൈന്‍ സമകാലിക മാക്‌സി-സ്‌റ്റൈല്‍ സ്‌കൂട്ടറുകള്‍ക്ക് അനുസൃതവുമാണ്.

MOST READ: പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

പേറ്റന്റിലെ സിഗ്‌നേച്ചര്‍ മാക്‌സി സ്‌കൂട്ടര്‍ സ്‌റ്റൈലിംഗ് ഘടകങ്ങളില്‍ ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍ മുന്‍ഭാഗവും ഫ്രണ്ട്-ഹെവി ഫെയറിംഗും ഉള്‍പ്പെടുന്നു. പരന്ന സിംഗിള്‍-പീസ് സീറ്റും വിശാലമായ ഫ്രണ്ട് ആപ്രോണും, എല്‍ഇഡി ഹെഡ്‌ലാമ്പും ഉള്‍ക്കൊള്ളുന്നു.

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

മാക്‌സി സ്‌കൂട്ടറുകളുടെ രൂപകല്‍പ്പനയ്ക്ക് വിരുദ്ധമായി, ഇതിന് തികച്ചും ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡും മിനിമലിസ്റ്റ് റിയര്‍ സെക്ഷനും ലഭിക്കും. ഷോര്‍ട്ട് ഫ്രണ്ട് ഫെന്‍ഡര്‍, ബ്ലാക്ക് അലോയ് വീലുകള്‍, മനോഹരമായ സൈഡ് ബോഡി പാനലുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് മറ്റ് സ്‌റ്റൈലിംഗ് ഹൈലൈറ്റുകള്‍.

MOST READ: നെക്‌സോണ്‍ ഇവിയുടെ വില വര്‍ധിപ്പിച്ച് ടാറ്റ; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

എക്സ്റ്റീരിയര്‍ ഡിസൈനിനുപുറമെ, പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചേസിസിനും സ്വിംഗാര്‍മിനും ഏഥര്‍ പേറ്റന്റ് നല്‍കിയിട്ടുണ്ട്. ഇത് ഒരു പേറ്റന്റ് മാത്രമാണ്, അന്തിമ പ്രൊഡക്ഷന്‍-സ്‌പെക്ക് മോഡലിന് ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കുമെന്നും സൂചനകളുണ്ട്.

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഈ ഇ-സ്‌കൂട്ടര്‍ നിലവില്‍ വന്നാല്‍, കൂടുതല്‍ സവിശേഷതകളും മെച്ചപ്പെട്ട ശ്രേണിയും കൂടുതല്‍ ശക്തിയും ഉള്ള ഒരു പ്രീമിയം ഉല്‍പ്പന്നമായി ഇത് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം നിലവില്‍ സ്‌കൂട്ടര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിരളമാണ്.

MOST READ: പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഏഥര്‍ എനര്‍ജിയുടെ നിലവിലെ ഇ-സ്‌കൂട്ടര്‍ 450X ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യത നേടി മുന്നോറുകയാണ്. പ്ലസ്, പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പ്രാരംഭ പതിപ്പിന് 1,41,621 രൂപയും, ഉയര്‍ന്ന പതിപ്പിന് 1,60,633 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഗ്രേ, ഗ്രീന്‍, വൈറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ബ്ലൂടൂത്ത് പ്രാപ്തമാക്കിയ (4.2) ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്ലാ എല്‍ഇഡി ലൈറ്റിംഗ്, ഇന്റഗ്രേറ്റഡ് 4G LTE സിം കണക്റ്റിവിറ്റി, മ്യൂസിക് & കോള്‍ നിയന്ത്രണങ്ങള്‍ എന്നിവയുള്‍പ്പെടെ സവിശേഷതകളും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 2.9 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് മോഡലിന് ലഭിക്കുന്നു. ഇത് 3.3 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിലേക്ക് ഊര്‍ജ്ജം നല്‍കുന്നു, ഇത് 8.04 bhp കരുത്തും 26 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

3.3 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും, ഒരൊറ്റ ചാര്‍ജില്‍ 85 കിലോമീറ്റര്‍ ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ഒരു മോണോ ഷോക്കും ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി രണ്ട് അറ്റത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Upcoming Ather Electric Scooter Patent Images Leaked, Find Here New Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X