വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി വളരെയധികം മാറികഴിഞ്ഞു. നേരത്തെ ബജറ്റ് മോഡലുകളിലേക്ക് ആളുകൾ കൂടുതലായി എത്തിയപ്പോൾ പ്രീമിയം വിഭാഗത്തിലുള്ള വാഹനങ്ങൾ അത്ര ജനപ്രിയമായിരുന്നില്ല. എന്നാൽ ഈ കഥയൊക്കെ ആകെ മാറി.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

ഒരു സ്‌കൂട്ടർ വരെ സ്വന്തമാക്കണമെങ്കിൽ ഒരു ലക്ഷം രൂപയ്ക്കടുത്ത് മുടക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇതിനൊപ്പം മാറിയത് നമ്മുടെ മനോഭാവം കൂടിയാണ്. അതിനാൽ തന്നെ കൂടുതൽ പ്രീമിയം ഇരുചക്ര വാഹനങ്ങൾ ആഭ്യന്തര വിപണിയിലേക്ക് എത്തുകയും ചെയ്‌തു. രാജ്യത്ത് മാക്‌സി സ്‌കൂട്ടർ സെഗ്മെന്റും അടുത്തിടെ സജീവമായ ഒരു വിഭാഗമാണ്.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

അപ്രീലിയ തുടക്കമിട്ട ഈ വിഭാഗത്തിലേക്ക് യമഹയും പുതിയൊരു മോഡലിനെ അവതരിപ്പിച്ചു. എന്നാൽ ഇതിനെല്ലാം അപ്പുറം ഒരു ഗംഭീര മാക്‌സി സ്‌കൂട്ടറുമായി എത്തുകയാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. അന്താരാഷ്ട്ര തലത്തിൽ വൻ വിജയമായ C400 GT എന്ന സ്‌കൂട്ടറുമായാണ് കമ്പനി ഇത്തവണ എത്തുന്നത്.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

ഇന്ത്യയിലെ മാക്സി സ്കൂട്ടർ സെഗ്‌മെന്റിനെ കാര്യമായി പരിഗണിക്കുന്നതിന്റെ ഭാഗമാണ് ബിഎംഡബ്ല്യു C400 GT മോഡലിന്റെ കടന്നുവരവ്. ഇന്ന് ഈ വിഭാഗത്തിൽ നിലവിലുള്ളവയെല്ലാം സ്റ്റാൻഡേർഡ് സ്കൂട്ടറിന്റെയും മാക്സി സ്കൂട്ടറിന്റെയും ഒരു മിശ്രിതമാണെന്നു വേണമെങ്കിൽ പറയാം.

വിപണിയിൽ എത്തുന്നതിനു മുന്നോടിയായി C400 GT പതിപ്പിന്റെ പുതിയൊരു ടീസർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് ബവേറിയൻ ബ്രാൻഡ്. "വേറിട്ടുനിൽക്കാനും വ്യതിരിക്തനാകാനും നിങ്ങൾ തയാറാണോ" എന്ന പരസ്യവാചകവുമായാണ് വീഡിയോ കമ്പനി പങ്കുവെച്ചിരിക്കുന്നത്.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

ബിഎംഡബ്ല്യു C400 GT വരും ദിവസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ ഭാവിയിൽ ഇത്തരം കൂടുതൽ യഥാർഥ മാക്സി സ്കൂട്ടറുകൾ കാണാൻ കഴിഞ്ഞേക്കും. ബീഫി പ്രൊഫൈലും ശിൽപ്പഭംഗിയുള്ള ബോഡി പാനലുകളും ഉപയോഗിച്ചുള്ള ഗംഭീര ഡിസൈനാണ് BMW C400 GT പതിപ്പിനെ വേറിട്ടുനിർത്തുക.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

ചില പ്രധാന സവിശേഷതകളിൽ പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകൾ, വലിയ വിൻഡ്‌ഷീൽഡ്, എർഗണോമിക് സീറ്റ്, ഉയർത്തിയ എക്‌സ്‌ഹോസ്റ്റ്, വലിയ ഗ്രാബ് റെയിലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര വിപണികളിൽ ബിഎംഡബ്ല്യു C400 GT സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക്, ആൽപൈൻ വൈറ്റ്, കാലിസ്റ്റോ ഗ്രേ മെറ്റാലിക് എന്നിവയുടെ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

ഒരുപക്ഷേ മൂന്നിലും മികച്ചത് സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക് കളർ ആയിരിക്കാം. കൂടാതെ ഇതിന് ഗോൾഡൻ ബ്രേക്ക് കാലിപ്പറുകളും ലഭിക്കുന്നത് ആകർഷണം വർധിപ്പിക്കുന്നുണ്ട്. മാക്സി സ്കൂട്ടറുകൾ മികച്ച സൗകര്യത്തിന്റെയും പ്രായോഗികതയുടേയും പര്യായമാണ്. ആ അർഥത്തിൽ ബിഎംഡബ്ല്യു C400 GT സമഗ്രമായ ശ്രേണികളാൽ സമ്പന്നമാണ്.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

കീലെസ് റൈഡ്, റൈഡ് ബൈ വയർ ടെക്നോളജി, ധാരാളം അണ്ടർസീറ്റ് സ്റ്റോറേജ്, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, സ്വയം കാലിബ്രേറ്റ് ചെയ്യുന്ന എഎസ്‌സി എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്കൂട്ടറിന് ടിഎഫ്ടി സ്ക്രീൻ വരെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് നാവിഗേഷൻ ഡയറക്ഷൻ ഉൾപ്പെടെ നിരവധി വിവരങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

ഉപഭോക്താക്കൾക്ക് ബിഎംഡബ്ല്യു മോട്ടോറാഡ് കണക്റ്റിവിറ്റി സ്യൂട്ട് സ്മാർട്ട് ഫീച്ചറുകളുടെ ഒരു ശ്രേണി ആക്സസ് ചെയ്യാനും ഇത് ഉപയോഗിക്കാം. സംഗീതം, സെർച്ച് കോൺടാക്‌ട്, കോളുകൾ വിളിക്കുക / സ്വീകരിക്കുക എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങൾ ആക്സസ് ചെയ്യുന്നതിന് റൈഡർമാർക്ക് ഹാൻഡിൽബാർ ഘടിപ്പിച്ച മൾട്ടി-കൺട്രോളർ ഉപയോഗിക്കാം.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

350 സിസി, സിംഗിൾ സിലിണ്ടർ, വാട്ടർ കൂൾഡ് മോട്ടോർ ആണ് ബിഎംഡബ്ല്യു C400 GT മോഡലിന് തുടിപ്പേകുന്നത്. ഇത് 7,500 rpm-ൽ 34 bhp കരുത്തും 5,750 rpm-ൽ 35 Nm പരമാവധി ടോർഖും ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എഞ്ചിൻ സ്റ്റെപ്ലെസ് സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സ്‌കൂട്ടറിന് പരമാവധി വേഗത 86 മൈൽ / മണിക്കൂറാണ് അതായത് ഏകദേശം 138 കിലോമീറ്റർ.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

അലുമിനിയം ഡൈ കാസ്റ്റ് ഫ്രെയിം ഉപയോഗിച്ചുള്ള ഒരു സ്റ്റീൽ ട്യൂബിലാണ്ബിഎംഡബ്ല്യു C400 GT നിർമിച്ചിരിക്കുന്നത്. ഇതിന് സ്റ്റാൻഡേർഡ് ടെലിസ്കോപിക് ഫ്രണ്ട് ഫോർക്ക്, ഡബിൾ അലുമിനിയം സ്വിംഗാർം ടൈപ്പ് റിയർ സസ്പെൻഷൻ എന്നിവയോടൊപ്പം ഡബിൾ സ്പ്രിംഗ് സ്ട്രറ്റുകളുമുണ്ട്. മുൻവശത്ത് ഇരട്ട ഡിസ്ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കും ഉപയോഗിച്ചാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. അധിക സുരക്ഷക്കായി ബിഎംഡബ്ല്യു മോട്ടോറാഡ് എബിഎസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

വിപണിയിൽ എത്തുമ്പോൾ ഈ വിഭാഗത്തിൽ ബിഎംഡബ്ല്യു 350 സിസി സ്കൂട്ടറിന് എതിരാളികൾ ഉണ്ടാകില്ല. നിലവിൽ ഇന്ത്യയിലെ മാക്സി-സ്കൂട്ടർ ശ്രേണിയിൽ ഇന്ത്യയ്ക്ക് അപ്രീലിയ SXR 125, SXR 160 എന്നിവയും അടുത്തിടെ പുറത്തിറക്കിയ യമഹ എയറോക്സ് 155 സിസി മോഡലുമാണുള്ളത്. ഈ വർഷാവസാനം ഹോണ്ട ഫോർസ 350 മാക്സി സ്കൂട്ടറും ചിലപ്പോൾ രാജ്യത്ത് എത്തിയേക്കാം.

വരവറിയിക്കാൻ സമയമായി, C400 GT മാക്‌സി സ്‌കൂട്ടറിന്റെ പുതിയ ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

നിലവിൽ ഈ ശ്രേണി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിനാൽ ഹോണ്ട ഫോർസ 125 ഇന്ത്യയിലും അവതരിപ്പിക്കാം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക കാര്യങ്ങളൊന്നും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Upcoming bmw c 400 gt maxi scooter new teaser video released
Story first published: Wednesday, September 22, 2021, 9:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X