ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഇന്ത്യൻ ക്ലാസിക് മോട്ടോർസൈക്കിൾ പ്രേമികളുടെ മനസിലേക്ക് ചേക്കേറിയ മോഡലാണ് ഹോണ്ട ഹൈനസ് CB350. അതിനാൽ തന്നെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി മറ്റൊരു ബൈക്കിനെ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്.

ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹോണ്ട വരാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ പിൻഭാഗത്തെ കാഴ്ച്ച നൽകുന്ന ഒരു ടീസർ ചിത്രം പുറത്തുവിട്ടിരുന്നു. "പവർഡ് ബൈ ലെഗസി ഹിയർ ടു ക്രിയേറ്റ് സ്റ്റോറീസ്" എന്ന വാചകവുമായിട്ടാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്.

ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

ഇത് ഒരു സ്‌ക്രാംബ്ലർ അല്ലെങ്കിൽ കഫെ റേസർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹൈനസിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്നത് ഒരു കഫെ റേസർ മോഡലായിരിക്കും എന്നുതന്നെ ഉറപ്പിക്കാം.

MOST READ: പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

CB350 RS എന്ന് പേരിടുമെന്നും വാർത്തകളുണ്ട്. കൂടാതെ ഔദ്യോഗിക ബിഗ് വിംഗ് വെബ്‌സൈറ്റിൽ ഒരു സമർപ്പിത വെബ് പേജും കമ്പനി ആരംഭിച്ചു. ഫെബ്രുവരി 16 ന് രാജ്യത്ത് ഹോണ്ട മോട്ടോർസൈക്കിൾ വിപണിയിലെത്തുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

വരാനിരിക്കുന്ന ഹോണ്ട ബൈക്കിന്റെ എക്സ്ഷോറൂം വില ഏകദേശം 2.40 ലക്ഷം രൂപയായിരിക്കും. മാത്രമല്ല ഹൈനസുമായി ധാരാളം സാമ്യവും ബൈക്കിന് ഉണ്ടാകുമെന്നാണ് സൂചന.

MOST READ: മാറ്റങ്ങളുമായി പുത്തൻ ഹിമാലയൻ വിപണിയിൽ; തെരഞ്ഞെടുക്കാം ആറ് നിറങ്ങളിൽ, വില 2.01 ലക്ഷം രൂപ

ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

മോട്ടോർസൈക്കിൾ ഒരേ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഹൈഡ്രോളിക് ട്വിൻ റിയർ ഷോക്കുകളും, ഡ്യുവൽ ചാനൽ എബിഎസ് സംവിധാനമുള്ള ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, സ്ലിപ്പർ ക്ലച്ച് തുടങ്ങിയവ ഉപയോഗിക്കും.

ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

പൂർണ എൽഇഡി ലൈറ്റിംഗുകളും എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ കഫെ റേസറിനൊപ്പം വാഗ്ദാനം ചെയ്യുന്ന മറ്റ് സവിശേഷതകളാണ്. 348.36 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഹൈനസ് CB350 മോഡലിന്റെ ഹൃദയം.

MOST READ: വിപണിയിലെ ജനപ്രീയ മോഡല്‍; ആക്ടിവ 6G-യ്ക്ക് ഓഫറുകളും ഫീനാന്‍സ് പദ്ധതികളുമായി ഹോണ്ട

ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

5,500 rpm-ൽ പരമാവധി 51 bhp പവറും 3,000 rpm-ൽ 30 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഹൈനസിന്റെ അതേ എഞ്ചിനും ഹോണ്ടയുടെ കഫെ റേസർ ഉപയോഗിച്ചേക്കാം. കൂടാതെ അഞ്ച് സ്പീഡ് ഗിയർ‌ബോക്‌സുമയി ആകും എഞ്ചിൻ ജോടിയാക്കുക.

ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

സ്‌പോർട്ടിയർ ഹാൻഡിലിംഗ് സവിശേഷതകൾ, സിൽവർ റിയർ വ്യൂ മിററുകൾ, ബ്ലാക്ക് ഫോർക്ക് ഗെയ്‌റ്ററുകൾ, വിന്റേജ് കൗളിനൊപ്പം പുതിയ സിംഗിൾ-പീസ് സീറ്റ് സജ്ജീകരണം, സിൽവർ നിറമുള്ള ഫ്രണ്ട്, റിയർ ഫെൻഡറുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ തുടങ്ങിയവ CB350 RS-ൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

വരാനിരിക്കുന്ന മോട്ടോർസൈക്കിൾ ഹൈനസിനെ പോലെ തന്നെ ഹോണ്ടയുടെ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പിലൂടെയായിരിക്കും വിൽപ്പന നടത്തുക.

Most Read Articles

Malayalam
English summary
Upcoming New Honda Highness 350 Based Motorcycle Could Be Named CB350 RS. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X