Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 റോയൽ എൻഫീൽഡ് ഹിമാലയൻ; ഒരുങ്ങുന്നത് പുതിയ മൂന്ന് കളർ ഓപ്ഷനുകളിൽ
രാജ്യത്തെ ജനപ്രിയ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയൻ കൂടുതൽ പുതുമകളുമായി വിപണിയിലേക്ക് എത്തുകയാണ്. എന്തായാലും മുൻഗാമിയേക്കാൾ മിടുക്കനായാണ് ഇത്തവണ ബൈക്ക് പ്രവേശിക്കുക.

ഇന്ത്യയിൽ എന്നപോലെ ആഗോള വിപണികളിലും മികച്ച ഡിമാൻഡാണ് ഹിമാലയന്‍ ലഭിക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ് ഇത്. 2021 മോഡൽ ഇയർ പരിഷ്ക്കരണം ലഭിക്കുന്നതോടെ വിൽപ്പന കൂടുതൽ വർധിപ്പിക്കും.

രൂപകൽപ്പനയുടെ കാര്യത്തിൽ 2021 ഹിമാലയൻ മുമ്പത്തേതിന് സമാനമായിരിക്കും. എങ്കിലും കാഴ്ച്ചയിൽ കുറച്ച് മാറ്റങ്ങൾ ഉൾപ്പെടുത്താം. ഉദാഹരണത്തിന് ഫ്യുവൽ ടാങ്കിന് സമീപം സ്ഥാപിച്ചിരിക്കുന്ന മെറ്റൽ ഫ്രെയിമിന്റെ പുനർരൂപകൽപ്പന.
MOST READ: 100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ട് ഹീറോ

നിലവിലെ മോഡലിൽ ഫ്രെയിം കാൽമുട്ടുകളിൽ സ്പർശിക്കുന്നതിനാൽ ഉയരമുള്ള ചില റൈഡർമാർക്ക് ഇത് അസൗകര്യമുണ്ടാക്കുന്ന കാര്യമായിരുന്നു. അതോടൊപ്പം അപ്ഡേറ്റുചെയ്ത വേരിയന്റിൽ ഫ്രെയിം ചെറുതും കൂടുതൽ ഫോർവേഡ് സെറ്റുമായാണ് നൽകിയിരിക്കുന്നത്.

ഉപഭോക്താക്കൾക്കായി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വർധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ തന്ത്രത്തിന് അനുസൃതമായി 2021 ഹിമാലയന്‍ പുതിയ കളർ ഓപ്ഷനുകളും ലഭിക്കും. അതിൽ സിൽവർ, മാറ്റ് ബ്ലാക്ക്, പൈൻ ഗ്രീൻ എന്നിവയാണ് ഉൾപ്പെടുന്നത്.
MOST READ: പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

അതോടൊപ്പം സോളിഡ് വൈറ്റ് പോലുള്ള നിലവിലുള്ള ചില കളർ ഓപ്ഷനുകൾ കമ്പനി നിർത്താൻ സാധ്യതയുണ്ട്. നിലവിലെ മോഡലിൽ ഗ്രേവൽ ഗ്രേ, സ്ലീറ്റ് ഗ്രേ, സ്നോ വൈറ്റ്, ഗ്രാനൈറ്റ് ബ്ലാക്ക്, റോക്ക് റെഡ്, ലേക് ബ്ലൂ എന്നീ നിറങ്ങളിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ വാഗ്ദാനം ചെയ്യുന്നത്.

2021 ഹിമാലയന്റെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റുകളിലൊകും ട്രിപ്പർ നാവിഗേഷന്റെ സാന്നിധ്യം. ഇത് ആദ്യമായി റോയൽ എൻഫീൽഡ് മീറ്റിയോർ 350 പതിപ്പിലാണ് അവതരിപ്പിച്ചത്. ഒരു സെഗ്മെന്റിന്റെ ആദ്യ സവിശേഷതയായ ട്രിപ്പർ നാവിഗേഷൻ ഉപഭോക്താക്കൾക്ക് വളരെ പ്രയോജനകരമായ ഒന്നാണ്.

എഞ്ചിനും നിലവിലെ മോഡലിന് സമാനമായിരിക്കും. 411 സിസി ബിഎസ്-VI എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റാണിത്. പരമാവധി 24.3 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് പ്രാപ്തമാണ്. 5-സ്പീഡ് കോൺസ്റ്റെന്റ് മെഷ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

നിലവിലെ മോഡലിന് 1.91 ലക്ഷം മുതൽ 1.96 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നാൽ അപ്ഡേറ്റുകൾക്കൊപ്പം പുതിയ ഹിമാലയന്‍ അൽപ്പം ഉയർന്ന വിലയാകും മുടക്കേണ്ടി വരിക.