പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

മികച്ച പെർഫോമൻസ് എന്ന ഏക ലക്ഷ്യവുമായാണ് ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുകൾ മോഡലുകൾ നിരത്തിലെത്തുന്നത്. ഈ ശ്രേണിയിൽ നേക്കഡ് സ്ട്രീറ്റ് മോഡലുകൾ ഏറെ ജനപ്രിയവുമാണ്.

പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

വളരെ അപൂർവമായ ഒരു ഇനമാണെന്നു വേണമെങ്കിൽ പറയാം. ഇത്തരം ബൈക്കുകളുടെ പ്രധാന ആകർഷണീയത അവയുടെ എഞ്ചിനുകളും ഹാൻഡിലിംഗ് സവിശേഷതയും ഭാരക്കുറവുമാണ്. സുസുക്കിയുടെ GSX S1000 ഈ സെഗ്മെന്റിലെ ജനപ്രിയ മോഡലാണ്.

പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

സൂപ്പർ ബൈക്കിനെ കൂടുതൽ പുതുമയുള്ളതാക്കാൻ ഒരു പരിഷ്ക്കരിച്ച മോഡലുമായി എത്തുകയാണ് ജാപ്പനീസ് ബ്രാൻഡ്. നേക്കഡ് ലിറ്റർ ക്ലാസ് സ്ട്രീറ്റ്ഫൈറ്ററിന്റെ വരാനിരിക്കുന്ന പതിപ്പിലേക്ക് കാര്യമായ ചില നവീകരണങ്ങളാണ് കമ്പനി ഉൾപ്പെടുത്താൻ ഒരുങ്ങുന്നത്.

MOST READ: ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മെയ്‌ഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യുണ്ടായി

പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

വരാനിരിക്കുന്ന പുത്തൻ മോഡലിന്റെ ടീസർ ചിത്രവും സുസുക്കി പുറത്തുവിട്ടിരിക്കുകയാണ്. 2015 മുതൽ വിൽ‌പനയ്‌ക്കെത്തുന്നുണ്ടെങ്കിലും ഇതുവരെ പ്രധാന അപ്‌ഡേറ്റുകളൊന്നും GSX S1000 മോഡലിന് സുസുക്കി സമ്മാനിച്ചിട്ടില്ല.

പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

ഈ പോരായ്‌മ ഉടൻ പരിഹരിക്കുകയാണ് ബ്രാൻഡിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. സൂപ്പർ ബൈക്കിന്റെ 2021 ആവർത്തനം ഏപ്രിൽ 26-ന് ആയിരിക്കും ആഗോളതലത്തിൽ അവതരിപ്പിക്കുക. പരിഷ്ക്കാരം കോസ്മെറ്റിക്കിൽ മാത്രമായിരിക്കില്ല എന്നതും ശ്രദ്ധേയമാകും.

MOST READ: G-ക്ലാസ് എസ്‌യുവിയും ഇലക്‌ട്രിക്കിലേക്ക്, EQG 560, EQG 580 പേരുകൾ വ്യാപാരമുദ്രക്ക് സമർപ്പിച്ച് മെർസിഡീസ്

പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

പെർഫോമൻസിലും ഒരു പരിഷ്ക്കാരം മോട്ടോർസൈക്കിൾ നേടും. സ്റ്റൈലിംഗ് മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ ഒരു പുതിയ ആക്രമണാത്മക ഹെഡ്‌ലൈറ്റും മസ്ക്കുലർ ഫ്യുവൽ ടാങ്കുമായിരിക്കും പ്രധാന ആകർഷണം. ഈ ഒരു കാഴ്ച്ചയാണ് ടീസറിലൂടെ കമ്പനി നൽകുന്നത്.

പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

നേക്കഡ് ബൈക്കിന്റെ എയറോഡൈനാമിക് ഗുണനിലവാരം ഉയർത്തുന്നതിനായി സംയോജിപ്പിച്ച ഫ്യുവൽ ടാങ്കിൽ വിംഗുകൾ വ്യാപിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. സുസുക്കി GSX S1000-യുടെ ഏറ്റവും പുതിയ ആവർത്തനം നിരവധി റൈഡർ-ഫോക്കസ്ഡ് ഇലക്ട്രോണിക് എയ്ഡുകളുമായാണ് വരുന്നത്.

MOST READ: F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

അതിൽ കോർണറിംഗ് എ‌ബി‌എസ്, ആന്റി-വീലി ഫംഗ്ഷൻ, ലീൻ സെൻ‌സിറ്റീവ് ട്രാക്ഷൻ കൺ‌ട്രോൾ എന്നിവ പോലുള്ള സുരക്ഷയുമായി ബന്ധപ്പെട്ട സവിശേഷതകളും‌ ഉൾ‌പ്പെടുന്നു. മോട്ടോർസൈക്കിളിൽ ഒരു ഓട്ടോബ്ലിപ്പറും ക്വിക്ക് ഷിഫ്റ്ററും ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്.

പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

വിപണിയിൽ എത്തുമ്പോൾ അപ്രീലിയ ടുവോനോ V4, ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4, ട്രയംഫ് സ്പീഡ് ട്രിപ്പിൾ, ബിഎംഡബ്ല്യു S1000R, കെടിഎം 1290 സൂപ്പർ ഡ്യൂക്ക് എന്നിവയുമായാകും സുസുക്കിയുടെ ലിറ്റർ ക്ലാസ് മോട്ടോർസൈക്കിൾ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
Updated 2021 Suzuki GSX S1000 Litre-Class Motorcycle Teased. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X