ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

പുതുക്കിയ ഫാസിനോ 125 സ്‌കൂട്ടിറിനെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. വളരെയധികം പരിഷ്ക്കാരങ്ങളുമായാണ് ജനപ്രിയ മോഡൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

ഡിസൈൻ മാറ്റങ്ങളും പുതിയ സവിശേഷതകളും ഉൾപ്പെടുത്തിയാണ് പുതുക്കിയ 2021 മോഡൽ ഫാസിനോയെ യമഹ പരിചയപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷതമായാണ് സ്‌കൂട്ടറിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ അരങ്ങേറ്റം എന്ന് പറയാതിരിക്കാനാവില്ല.

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

സുസുക്കി ആക്‌സസ് 125, ആക്‌ടിവ 125 മോഡുലകൾക്കെതിരെ പിടിച്ചുനിൽക്കാൻ പുതിയ തീരുമാനം യമഹ ഫാസിനോയെ സഹായിക്കും എന്നതിലും തർക്കമില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 125 സിസി സ്കൂട്ടറുകളിൽ ഒന്നാണ് ഫാസിനോ.

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

ആധുനിക കാലത്തെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ആപ്ലിക്കേഷൻ അധിഷ്ഠിത പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പുതിയ സവിശേഷതകളുടെ ഒരു നീണ്ടനിര തന്നെയാണ് ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനായാണ് വാഗ്‌ദാനം ചെയ്യുന്നത്. യമഹ മോട്ടോർസൈക്കിൾ കണക്റ്റ് എക്സ് അപ്ലിക്കേഷനിലേക്ക് കണക്റ്റുചെയ്‌തുകഴിഞ്ഞാൽ, ഡിസ്‌പ്ലേയ്ക്ക് കോൾ, ടെക്സ്റ്റ് അലേർട്ടുകൾ പ്രദർശിപ്പിക്കാൻ കഴിയും.

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്ക് ഒപ്പം എൽഇഡി ലൈറ്റിംഗ് സിസ്റ്റം എന്നിവയും സ്‌കൂട്ടറിന്റെ മാറ്റുകൂട്ടും. എൽഇഡി ടെയിൽ ലാമ്പ്, ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റ്, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രണ്ട് ഡിസ്ക്, റിയർ ഡ്രം ബ്രേക്ക് സെറ്റപ്പ് എന്നിവയും യമഹ ഫാസിനോ 125 ഹൈബ്രിഡിൽ ഉണ്ട്.

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

ഹൈബ്രിഡ് 125 സിസി എഞ്ചിൻ പോലുള്ള നൂതന സവിശേഷതകളും ഫാസിനോയ്ക്ക് കരുത്താകും. മൈൽഡ്-ഹൈബ്രിഡ് എഞ്ചിനാണ് 2021 ഫാസിനോയ്ക്ക് ഇനി തുടിപ്പേകുക. ഇത് പവർ അസിസ്റ്റ് നൽകുമെന്ന് യമഹ അവകാശപ്പെടുന്നു.

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

125 സിസി എഞ്ചിൻ 8.6 bhp പവറിൽ 10.3 Nm torque ഉത്‌പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പുതിയ പതിപ്പിൽ പവർ 30 ശതമാനം വർധിപ്പിച്ചതായി അവകാശപ്പെടുന്നു. ഡാർക്ക് മെറ്റാലിക് നിറത്തിന് പുറമെ ഒരു പുതിയ കൂൾ ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനും ഫാസിനോയിൽ തെരഞ്ഞെടുക്കാം.

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

ബാക്കി സ്കൂട്ടറിന്റെ ഭാഗങ്ങളെല്ലാം മുമ്പത്തെപ്പോലെ തന്നെ തുടരുകയാണ്. സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് യമഹ ഉപയോഗിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുന്നിൽ ഒരു ഡിസ്കും പിന്നിൽ ഡ്രം സിബിഎസും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നു.

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്‌ടിവിറ്റി; പ്രീമിയം സ്‌കൂട്ടറായി മിനുങ്ങി യമഹ ഫാസിനോ

പുതുക്കിയ മോഡലിനായുള്ള വിലയൊന്നും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും വരും ദിവസങ്ങളിൽ ഇതുണ്ടായേക്കും. സുസുക്കി ആക്‌സസ് 125, ആക്‌ടിവ 125 മോഡുലകൾക്ക് പുറമെ ടിവിഎസ് എൻടോഖ്, ഹോണ്ട ഗ്രാസിയ എന്നി മികച്ച മോഡലുകളും 125 സിസി സ്കൂട്ടർ സെഗ്മെന്റിൽ ഫാസിനോയുടെ എതിരാളികളാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Updated 2021 Yamaha Fascino 125 Introduced In India With Mild-Hybrid Engine And Bluetooth Connectivity. Read in Malayalam
Story first published: Friday, June 18, 2021, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X