അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

രാജ്യത്തെ ക്വാര്‍ട്ടര്‍ ലിറ്റര്‍ ഓഫറുകളായ ജിക്‌സര്‍ 250, ജിക്‌സര്‍ SF250 മോഡലുകളെ തിരിച്ചുവിളിച്ച് നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍സൈക്കിള്‍.

അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

ചില ഉപഭോക്താക്കള്‍ക്ക് ബൈക്കില്‍ അമിതമായ വൈബ്രേഷനുകള്‍ അനുഭവപ്പെടുന്നു എന്ന് പരാതി ഉയര്‍ന്നതോടെയാണ് മോഡലുകള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. കമ്പനി പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, എഞ്ചിനിലെ ബാലന്‍സര്‍ ഷാഫ്റ്റിന്റെ സ്ഥാനം തെറ്റിയത് കാരണമാകാം അധിക വൈബ്രേഷന്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ട്.

അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

എന്നിരുന്നാലും, ഇത് മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബൈക്ക് നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു. 2019 ഓഗസ്റ്റ് 12 നും 2021 മാര്‍ച്ച് 21 നും ഇടയില്‍ നിര്‍മ്മിച്ച മൊത്തം 199 യൂണിറ്റുകളിലാണ് ഇത്തരത്തില്‍ പ്രശ്‌നം സ്ഥിരീകരിച്ചിരിക്കുന്നത്.

MOST READ: റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

ജാപ്പനീസ് ബ്രാന്‍ഡ് പ്രശ്‌നം സ്ഥിരീകരിച്ച ഉപഭോക്താക്കള്‍ക്ക് വൈകാതെ തന്നെ ഇമെയിലുകള്‍ വഴി സന്ദേശം അയക്കുമെന്നാണ് സൂചന. ഇൗ പ്രശ്‌നം പരിഹരിക്കുന്നതിന് അധികം സമയം ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.

അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

എന്നാല്‍ കൊവിഡ് -19 കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന നിലവിലെ സ്ഥിതി കണക്കിലെടുത്ത്, മിനിമം കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിന് ഉപഭോക്താക്കള്‍ സര്‍വീസ് സെന്റര്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഒരു ബുക്കിംഗ് ഷെഡ്യൂള്‍ ചെയ്യണമെന്ന് സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: 14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

ഇതുമായി ബന്ധപ്പെട്ട അറ്റകുറ്റപണികള്‍ സര്‍വീസ് സെന്ററുകള്‍ സൗജന്യമായി ചെയ്തു നല്‍കുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ബിഎസ് VI നവീകരണങ്ങളോടെ ജിക്‌സര്‍ 250, ജിക്‌സര്‍ SF250 മോഡലുകളെ കമ്പനി അവതരിപ്പിക്കുന്നത്.

അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

രണ്ട് മോഡലുകള്‍ക്കും ഒരേ 249 സിസി 4-വാല്‍വ് SOHC സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 9,300 rpm-ല്‍ 26.13 bhp കരുത്തും 7,300 rpm-ല്‍ 22.6 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

ഈ കണക്കുകള്‍ പഴയ ബിഎസ് IV മോഡലിനെക്കാള്‍ അല്പം കുറവാണ്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. രണ്ട് മോട്ടോര്‍സൈക്കിളുകളും ഒരേ ഫീച്ചറുകളും സവിശേഷതകളുമാണ് പങ്കിടുന്നത്.

അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

ഡയമണ്ട് ഫ്രെയിം, ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ അപ്പ് ഫ്രണ്ട്, സ്വിംഗര്‍ം ഘടിപ്പിച്ച മോണോ ഷോക്ക് എന്നിവ സവിശേഷതകളാണ്. ഡ്യുവല്‍-ചാനല്‍ എബിഎസിന്റെ സഹായത്തോടെ രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: SXR 125 മാക്സി സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ച് അപ്രീലിയ; വില 1.15 ലക്ഷം രൂപ

അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

ഇരുമോഡലുകള്‍ക്കും 12 ലിറ്റര്‍ ഇന്ധന ടാങ്ക് ലഭിക്കും. ജിക്‌സര്‍ 250-ന്റെ ഭാരം 156 കിലോ ആണെങ്കിലും, ബോഡി പാനലുകള്‍ കാരണം അതിന്റെ ഉയര്‍ന്ന പതിപ്പായ SF250-ന്റെ ഭാരം 161 കിലോഗ്രാം ആണ്. ജിക്‌സര്‍ 250-ന് 1.67 ലക്ഷം രൂപയും, SF250 പതിപ്പിന് 1.78 ലക്ഷം രൂപയുമാണ് വിപണിയിലെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Vibration Issues, Suzuki Recalled Gixxer 250, SF250 In India. Read in Malayalam.
Story first published: Friday, April 30, 2021, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X