കൊവിഡ്-19 വാക്‌സിനേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ യാത്രയുമായി വോഗോ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വാടകയ്ക്ക് കൊടുക്കല്‍ കമ്പനികളിലൊന്നായ വോഗോ 'GoSafe' എന്ന പേരില്‍ ഒരു പുതിയ സംരംഭം ആരംഭിച്ചു. ഇതിനു കീഴില്‍, പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് വോഗോ 300 രൂപ വിലവരുന്ന സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്യും.

കൊവിഡ്-19 വാക്‌സിനേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ യാത്രയുമായി വോഗോ

സൗജന്യ റൈഡുകള്‍ ലഭിക്കുന്നതിന്, ഉപഭോക്താവ് അവരുടെ പൂര്‍ണ്ണമായ അല്ലെങ്കില്‍ ഭാഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വോഗോ അപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. മാത്രമല്ല, വോഗോ അപ്ലിക്കേഷനില്‍ നിന്ന് തന്നെ കോവിനിലേക്ക് ലോഗിന്‍ ചെയ്യാനും അവരുടെ വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനും കമ്പനി ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.

കൊവിഡ്-19 വാക്‌സിനേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ യാത്രയുമായി വോഗോ

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്ന ഓരോ ഉപഭോക്താവിനും വോഗോ 100 രൂപ ആക്റ്റിവേറ്റ് 50 ഹോസ്പിറ്റല്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കുമെന്ന് ബ്രാന്‍ഡ് പറയുന്നു.

കൊവിഡ്-19 വാക്‌സിനേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ യാത്രയുമായി വോഗോ

സംരംഭകരുടെയും സാമൂഹ്യക്ഷേമ ഗ്രൂപ്പുകളുടെയും കണ്‍സോര്‍ഷ്യമായ പ്രനിത സുഭാഷ് ഫൗണ്ടേഷനും ഗുഡ് സ്‌കൗട്ടും ആരംഭിക്കുന്ന പദ്ധതി ഇന്ത്യയിലുടനീളം പ്രവര്‍ത്തനരഹിതമായ 50 ആശുപത്രികളെ കണ്ടെത്തി സജീവമാക്കുന്നതിനും കൊവിഡ്-19 രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നതിന് ആവശ്യമായ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ്-19 വാക്‌സിനേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ യാത്രയുമായി വോഗോ

ഇതിനകം എട്ട് ലക്ഷം രൂപ ഫണ്ടിലേക്ക് സമര്‍പ്പിച്ചതായി കമ്പനി പറയുന്നു. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി ആയിരത്തിലധികം വോഗോ സ്‌കൂട്ടറുകള്‍ക്ക് രസകരവും ആകര്‍ഷകവുമായ സ്റ്റിക്കറുകള്‍ ലഭിക്കുന്ന ഒരു പ്രചാരണവും വോഗോ ആരംഭിച്ചു.

കൊവിഡ്-19 വാക്‌സിനേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ യാത്രയുമായി വോഗോ

എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നത് നിര്‍ണായകമായ ഒരു സമയത്ത്, ധാരാളം ആളുകള്‍ക്ക് ഇപ്പോഴും ഒരു ജബ് ലഭിക്കുന്നത് സംബന്ധിച്ച് ഉറപ്പില്ലെന്ന് വോഗോയുടെ സഹസ്ഥാപകനും സിഇഒയുമായ ആനന്ദ് അയ്യദുരൈ പറഞ്ഞു.

കൊവിഡ്-19 വാക്‌സിനേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ യാത്രയുമായി വോഗോ

വാക്‌സിനേഷന്‍ എടുക്കുന്നതിനും കൊവിഡ്-19 നെ തോല്‍പ്പിക്കുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വോഗോയുടെ ഭാഗത്തു നിന്നുള്ള ഒരു ചെറിയ ശ്രമമാണ് 'GoSafe' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം തന്നെ റാപ്പിഡോ, യൂബര്‍ പോലുള്ള സംരംഭങ്ങളും ഇത്തരത്തില്‍ പദ്ധതിയുമായി രംഗത്തെത്തി കഴിഞ്ഞു.

Most Read Articles

Malayalam
English summary
Vogo Announced Free Rides For Covid-19 Vaccinated Customers. Read in Malayalam.
Story first published: Friday, June 11, 2021, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X