ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

അധികം ആർക്കും രാജ്ദൂത് GTS 175 ഓർമ്മയുണ്ടാകില്ല, എന്നാൽ ഈ ചെറിയ യന്ത്രം തികച്ചും ഒരു ഇതിഹാസ മോഡലാണ്.

ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

1973 -ൽ പുറത്തിറങ്ങിയ ‘ബോബി' എന്ന സിനിമയിൽ റിഷി കപൂറിനും ഡിംപിൾ കപാഡിയയ്‌ക്കുമൊപ്പം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 70 കളിൽ മോട്ടോർ സൈക്കിളിന് നിരവധി ആരാധകരെ ലഭിച്ചു. പിന്നീട് മോട്ടോർസൈക്കിൾ ബോബി എന്ന് പേരിൽ അറിയപ്പെട്ട് തുടങ്ങി.

ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

എസ്കോർട്സ് ഗ്രൂപ്പിന്റെ രസകരമായ ഒരു ചെറിയ ബൈക്കായിരുന്നു ബോബി. രാജൻസ് സ്കൂട്ടർ, റേഞ്ചർ മോട്ടോർസൈക്കിൾ മറ്റ് രാജ്ദൂത് മോഡലുകൾ എന്നിവയിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ച് കൂട്ടിച്ചേർത്താണ് ഇത് നിർമ്മിച്ചത്.

ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

ഹോണ്ട Z ‘മങ്കി ബൈക്കുകൾ' പോലെ രൂപകൽപ്പന ചെയ്ത ഒരു ചെറിയ മോട്ടോർസൈക്കിളായിരുന്നു ഫലം. ‘ഗ്രാൻഡ് ടൂറിസ്മോ സ്പോർട്സ് 175' അഥവാ GTS 175 എന്ന് പേരിട്ടിരിക്കുന്ന ഈ ബൈക്കിന് 173 സിസി ടൂ-സ്ട്രോക്ക് എഞ്ചിനാണ് ലഭിച്ചിരുന്നത്, ഇത് ഏകദേശം 7.5 bhp കരുത്തും 12.7 Nm torque ഉം വികസിപ്പിക്കുന്നു.

ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

1984 -ൽ രാജ്‌ദൂത് GTS 175 -ന്റെ ഉത്പാദനം അവസാനിച്ചു, പക്ഷേ ചില മോഡലുകൾ ഇന്നുവരേയും സംരക്ഷിക്കപ്പെടുന്നു. ബൈക്ക് വിത്ത്ഗേൾ എന്ന് യൂടൂബ് ചാനൽ അപ്‌ലോഡ് ചെയ്ത, അത്തരമൊരു രാജ്ദൂത് ബോബിയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്. മോട്ടോർസൈക്കിളിന്റെ ഓൾഡ് സ്കൂൾ സ്റ്റൈലിംഗ് ഏത് വാഹന പ്രേമിയെയും ഇപ്പോഴും ആകർഷിക്കും.

ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

ഒരു സ്‌ക്വയറിഷ് യൂണിറ്റാണ് ഹെഡ്‌ലാമ്പ്, മുൻവശത്ത് ഒരു പ്രമുഖ ലിങ്ക് സസ്‌പെൻഷനും നമുക്ക് കാണാം. ഫ്യുവൽ ടാങ്ക് ബാക്കി ബൈക്കിനെ അപേക്ഷിച്ച് വലുതായി കാണപ്പെടുന്നു, 8.0 ലിറ്ററാണ് ഇതിന്റെ ശേഷി.

ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

എക്‌സ്‌ഹോസ്റ്റ് വശത്താണ് ഒരുക്കിയിരിക്കുന്നത്, റൈഡറും പില്യനും അബദ്ധത്തിൽ സ്വയം പൊള്ളലേൽക്കുന്നത് തടയുന്നതിന് ഹീറ്റ് ഷീൽഡുകൾ നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. സീറ്റ് സിംഗിൾ പീസ് യൂണിറ്റാണ്, കൂടാതെ പിന്നിൽ ബൈക്കിന്റെ വലതുവശത്ത് ഒരു സ്പെയർ വീലും ഘടിപ്പിച്ചിരിക്കുന്നു.

ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

GTS 175 -ന്റെ റൈഡിംഗ് പൊസിഷൻ ഇടുങ്ങിയതാണ്. എന്നിരുന്നാലും റൈഡർ മാത്രമാണുള്ളതെങ്കിൽ സുഖപ്രദമായ ഒരു സ്ഥാനത്ത് തുടരാനാകും. ഈ കാലഘട്ടത്തിൽ ബോബി ഓടിക്കുന്നത് വളരെ പ്രയാസകരമാണ്.

ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

മൂന്ന് സ്പീഡ് യൂണിറ്റായ ഗിയർബോക്‌സിന് ഈ ബൈക്കിന് 50 കിലോമീറ്റർ വേഗത കൈവരിക്കാൻ മാത്രമേ സഹായിക്കൂ. കൂടാതെ ഈ വേഗതയിൽ എത്താൻ വളരെയധികം സമയവുമെടുക്കുന്നു, ധാരാളം വൈബ്രേഷനുകളും വാഹനത്തിനുണ്ട്.

എന്നിരുന്നാലും, വേഗത കൈവരിക്കുന്നത് വേഗത കുറയ്ക്കുന്നതിനേക്കാൾ വലിയ പ്രശ്നമല്ല എന്ന് വേണം പറയാൻ, പ്രത്യേകിച്ച് ഇന്നത്തെ നിലവാരമനുസരിച്ച് ബ്രേക്കുകൾ അപര്യാപ്തമാണ്.

ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ

അതോടൊപ്പം സുഗമമായി പ്രവർത്തിക്കുന്നതിന് ടൂ-സ്ട്രോക്ക് എഞ്ചിന് വളരെയധികം ശ്രദ്ധയും പരിപാലനവും ആവശ്യമാണ്, തീർച്ചയായും, ബൈക്ക് പോകുന്നിടത്തെല്ലാം ഒരു പുക മേഘവും ഒപ്പമുണ്ടാവും എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Well Maintained Classic Rajdoot Bobby Looks Amazing. Read in Malayalam.
Story first published: Saturday, February 13, 2021, 20:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X