മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ജനഹൃദയങ്ങളിലേക്ക് അടുപ്പിച്ച റോയൽ എൻഫീൽഡ് ഹിമാലയനെ 2021 മോഡലായി പരിഷ്ക്കരിക്കുകയാണ്. ജനുവരി അവസാനത്തോടെ പുതിയ ബൈക്കിനെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ.

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

വാർ‌ഷിക പരിഷ്ക്കരണങ്ങളിൽ ചെറുതും വലുതുമായ നിരവധി മാറ്റങ്ങൾ‌ ഹിമാലയന് ലഭിക്കും. നിലവിലെ മോഡലിനേക്കാൾ കേമനായിരിക്കും പുതിയ ആവർത്തനമെന്നാണ് അഭ്യൂഹങ്ങൾ.

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

പുതിയ കളർ ഓപ്ഷനുകൾ

2021 മോഡൽ ഹിമാലയന് പുതിയ കളർ ഓപ്ഷനുകൾ ലഭിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു സ്പൈ ചിത്രം സൂചിപ്പിക്കുന്നു. ഓപ്ഷണലായി ഡ്യുവൽ-ടോൺ, മാറ്റ് ഫിനിഷ് ഷേഡുകൾ ബൈക്കിൽ ഉണ്ടായിരിക്കും.

MOST READ: 2.20 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ; ജനുവരി ഓഫറുമായി മഹീന്ദ്രയും രംഗത്ത്

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

മാത്രമല്ല പുതുക്കിയ മോട്ടോർസൈക്കളിൽ ഒരു പുതിയ പൈൻ ഗ്രീൻ ഷേഡ് ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ വിൽക്കുന്ന സോളിഡ് വൈറ്റ് കളർ ഓപ്ഷൻ റോയൽ എൻഫീൽഡ് നിർത്താലാക്കിയേക്കുമെന്നും സൂചനയുണ്ട്.

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

ഗ്രാനൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ്, സ്ലീറ്റ് ഗ്രേ, ഗ്രേവല്‍ ഗ്രേ, ലേക് ബ്ലൂ, റോക്ക് റെഡ് എന്നീ ആറ് കളര്‍ ഓപ്ഷനുകളാണ് നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ വാഗ്ദാനം ചെയ്യുന്നത്.

MOST READ: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ 15 മോഡലുകൾ പുറത്തിറക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

ട്രിപ്പർ ടേൺ-ബൈ-ടേൺ നാവിഗേഷൻ

മീറ്റിയോർ 350 ക്രൂയിസറിന് ശേഷം 'ട്രിപ്പർ നാവിഗേഷൻ' സവിശേഷത ലഭിക്കുന്ന രണ്ടാമത്തെ റോയൽ എൻഫീൽഡ് മോഡലാകും ഹിമാലയനൻ. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് നവീകരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് നാവിഗേഷനുള്ള ഒരു അധിക ഡയൽ ഉപയോഗിച്ച് പ്രോട്ടോടൈപ്പ് കിറ്റ് കണ്ടെത്തിയത്.

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

പുതിയ മീറ്റിയോറിൽ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പർ നാവിഗേഷൻ സംവിധാനമായിരിക്കും ഈ സിസ്റ്റം എന്ന് പ്രതീക്ഷിക്കാം. ഇത് ഗൂഗിൾ- പവർ ടേൺ-ബൈ-ടേൺ നാവിഗേഷൻ സംവിധാനമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ ജോടിയാക്കിയ ശേഷം ഇത് റോയൽ എൻഫീൽഡ് ആപ്ലിക്കേഷനോടൊപ്പമാണ് പ്രവർത്തിക്കുന്നത്.

MOST READ: ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

മറ്റ് പരിഷ്ക്കരണങ്ങൾ

അഡ്വഞ്ചർ ടൂററിന് ലഭിക്കുന്ന മറ്റ് ചെറിയ അപ്‌ഡേറ്റുകളിൽ ടാങ്കിന്റെ മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന മെറ്റൽ ഫ്രെയിമിന്റെ ഉപയോഗവുമുണ്ടാകും. നിലവിലെ മോഡലിന് മറ്റൊരു സജ്ജീകരണമാണ് കമ്പനി ഇപ്പോൾ നൽകിയിരിക്കുന്നത്.

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

ഇതിനുപുറമെ ബൈക്കിന് മറ്റ് പുതിയ ബിറ്റുകളും ലഭിച്ചേക്കാം. അതിന്റെ വിവരങ്ങൾ ഈ മാസം അവസാനത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാറ്റങ്ങളോടെ ഹിമാലയനും അൽപ്പം വില ഉയർന്നേക്കാം.

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

നിലവിൽ മോട്ടോർസൈക്കിളിന് 1.91 ലക്ഷം മുതൽ 1.96 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നാൽ നിലവിലെ 411 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ SOHC എഞ്ചിന്‍ ഹിമാലയനിൽ തുടരും.

മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

ഇത് പരമാവധി യഥാക്രമം 24.3 bhp കരുത്തിൽ 32 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
What To Expect From 2021 Royal Enfield Himalayan. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X