YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ

ഐതിഹാസിക YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ തയാറെടുത്ത് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ യമഹ. കാലിഫോർണിയ എയർ റിസോഴ്‌സ് ബോർഡിന് (CARB) സമർപ്പിച്ച രേഖകൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.

YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ

പുതിയ R7 സൂപ്പർബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിലും സുസുക്ക 8 അവേഴ്സ് എൻ‌ഡുറൻസ് റേസുകളിലും ഉപയോഗിച്ച 750 സിസി ഫോർ സിലിണ്ടർ റേസ് ബൈക്ക് യമഹയെപ്പോലെ സമൂലമാകില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്.

YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ

എന്നിരുന്നാലും ഓഹ്‌ലിൻസ് സസ്‌പെൻഷനും റണ്ണിംഗ് ഗിയറും ടൈറ്റാനിയം വാൽവുകളും ടൈറ്റാനിയം കോൺറോഡുകളും ഡെൽറ്റാബോക്‌സ് II ഫ്രെയിമും R7 അഭിമാനിക്കും. പുതിയ YZF-R7 മടങ്ങിയെത്തിയാൽ ഒരുപക്ഷേ 750 സിസി മോഡലായിരിക്കില്ലെന്നും രേഖകൾ വെളിപ്പെടുത്തുന്നുണ്ട്.

MOST READ: കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ

CARB ഫയലിംഗ് അനുസരിച്ച് യമഹ YZF-R7 689 സിസി എഞ്ചിൻ ഉപയോഗിക്കും. ഇത് യമഹ MT-07 നേക്കഡ് സൂപ്പർ സ്പോർട്‌സ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന നിലവിലെ പാരലൽ-ട്വിൻ യൂണിറ്റിന്റെ അതേ വലിപ്പവും ശേഷിയുമായിരിക്കും കൈകാര്യം ചെയ്യുക.

YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ

ഈ യൂണിറ്റ് 9,000 rpm-ൽ 72 bhp കരുത്തും 6,500 rpm-ൽ 68 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയിള്ളതായിരിക്കും. പുതിയ അപ്രീലിയ RS660 എത്തുന്ന സെഗ്മെന്റിൽ മത്സരിക്കാൻ യമഹ MT-07 മോഡലിന്റെ ഫുള്ളി-ഫെയർഡ് പതിപ്പിൽ‌ കമ്പനി പ്രവർത്തിക്കുന്നുവെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് ഈ വാർത്ത പുറത്തുവരുന്നതും.

MOST READ: ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ

അതിനാൽ പുതിയ R7 MT-07 ന്റെ അതേ ചാസിയും സസ്പെൻഷനും ഉപയോഗിക്കുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, ടൗട്ടർ ചാസി, ഉയർന്ന ബ്രേക്കിംഗ് ഘടകങ്ങൾ എന്നിവ ഉപയോഗിച്ച് യമഹ R7 ട്രാക്കിനെ കൂടുതൽ അനുയോജ്യമാക്കും.

YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ

IMU സഹായത്തോടെയുള്ള ട്രാക്ഷൻ കൺ‌ട്രോൾ, കോർണറിംഗ് എ‌ബി‌എസ്, വീലി കൺ‌ട്രോൾ എന്നിവ ഉപയോഗിച്ച് സമഗ്രമായ ഒരു ഇലക്ട്രോണിക്സ് സ്യൂട്ടും വരാനിരിക്കുന്ന യമഹ YZF-R7-ൽ പ്രതീക്ഷിക്കാം.

MOST READ: പുതുതലമുറ HR-V ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം യമഹ തങ്ങളുടെ മിഡിൽവെയ്റ്റ് ശ്രേണികളൊന്നും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ MT-07, ടെനെരെ 700, R7 എന്നിവ രാജ്യത്ത് അവതരിപ്പിക്കാൻ സാധ്യതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Could Relaunch The Iconic YZF-R7 Model Name Soon. Read in Malayalam
Story first published: Saturday, March 13, 2021, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X