ഇലക്‌ട്രിക് സ്‌കൂട്ടറിനു പിന്നാലെ യമഹയും, ഇന്ത്യക്കായി പുത്തൻ മോഡൽ ഒരുങ്ങുന്നു

ഇന്ത്യൻ വിപണിക്കായി പുതിയ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കുന്ന തിരക്കിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ഇലക്ട്രിക് ഇരുചക്ര സെഗ്മെന്റ് ഇന്ത്യയിൽ ക്രമാനുഗതമായി വളർന്നുവരുന്ന സാഹചര്യത്തിൽ ഈ നിരയിൽ സാന്നിധ്യമറിയിച്ചില്ലെങ്കിൽ അതൊരു തീരാനഷ്ടമാകുമെന്നാണാണ് കമ്പനിയുടെ വിലയിരുത്തൽ.

ഇലക്‌ട്രിക് സ്‌കൂട്ടറിനു പിന്നാലെ യമഹയും, ഇന്ത്യക്കായി പുത്തൻ മോഡൽ ഒരുങ്ങുന്നു

അടുത്തിടെ പ്രഖ്യാപിച്ച ഫെയിം II സബ്‌സിഡിയും ഈ രംഗത്തേക്ക് കടന്നുവരാൻ യമഹയ്ക്ക് കരുത്തായിട്ടുണ്ട്. മാത്രമല്ല 100 കടന്ന പെട്രോൾ വില കാരണം ആളുകളെല്ലാം ബദൽ മാർഗങ്ങളിലേക്ക് തിരിയാനും തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മകൾ ചൂണ്ടിക്കാണിക്കേണ്ട ഘടകം കൂടിയാണ്.

ഇലക്‌ട്രിക് സ്‌കൂട്ടറിനു പിന്നാലെ യമഹയും, ഇന്ത്യക്കായി പുത്തൻ മോഡൽ ഒരുങ്ങുന്നു

അതിനാൽ രാജ്യത്തെ ഇവി ഇൻഫ്രാസ്ട്രക്ചർ വേണ്ടത്ര ശക്തമാകുന്നതുവരെ കാത്തിരിക്കുകയാണ് യമഹ. സിവിൽ ഇൻഫ്രാസ്ട്രക്ചറിൽ ഇവി ചാർജിംഗ് പോയിന്റുകൾ, ബാറ്ററി സ്വാപ്പിംഗ് പോയിന്റുകൾ, പ്രാദേശിക ബാറ്ററി നിർമാണ സൗകര്യങ്ങൾ എന്നിവ വികസിച്ചു കഴിഞ്ഞാൽ പരിപൂർണമായും യമഹ ഈ രംഗത്തേക്ക് ചുവടുവെക്കും.

ഇലക്‌ട്രിക് സ്‌കൂട്ടറിനു പിന്നാലെ യമഹയും, ഇന്ത്യക്കായി പുത്തൻ മോഡൽ ഒരുങ്ങുന്നു

കഴിഞ്ഞ രണ്ട് വർഷമായി തായ്‌വാനിൽ പ്രസക്തമായ ഇവി സാങ്കേതികവിദ്യ ഇതിനകം തന്നെ തങ്ങളുടെ പക്കലുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2019 ലെ ടോക്കിയോ മോട്ടോർ ഷോയ്ക്കിടെ യമഹ E01 ഇ-സ്കൂട്ടർ ആശയം പ്രദർശിപ്പിച്ചിരുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടറിനു പിന്നാലെ യമഹയും, ഇന്ത്യക്കായി പുത്തൻ മോഡൽ ഒരുങ്ങുന്നു

അതേ വർഷം ഗൊഗോറോയുമായി സഹകരിച്ച് തായ്‌വാൻ വിപണിയിൽ യമഹ EC-05 ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി. ഒരൊറ്റ ചാർജിൽ 100 കിലോമീറ്റർ വരെ ശ്രേണി നൽകാനും 90 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ മോഡൽ പ്രാപ്തമാണ്. സ്വാപ്പബിൾ ബാറ്ററികളും ഇതിലുള്ളതിനാൽ വളരെ പ്രായോഗികമാണ് ഇവി എന്നതിൽ തർക്കമില്ല.

ഇലക്‌ട്രിക് സ്‌കൂട്ടറിനു പിന്നാലെ യമഹയും, ഇന്ത്യക്കായി പുത്തൻ മോഡൽ ഒരുങ്ങുന്നു

എന്നിരുന്നാലും ഗോഗോറോയും ഹീറോ മോട്ടോകോർപ്പും ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും ഇവി ഇൻഫ്രാസ്ട്രക്ചറിന്റെ വികസനത്തിനായി ഇതിനകം സഹകരിച്ച് പ്രവർത്തിക്കുകയാണ്. അതിനാൽ യമഹ എങ്ങനെയാകും പദ്ധതികൾ പ്രാവർത്തികമാക്കുക എന്നതിൽ വ്യക്തത വരാനുണ്ട്.

ഇലക്‌ട്രിക് സ്‌കൂട്ടറിനു പിന്നാലെ യമഹയും, ഇന്ത്യക്കായി പുത്തൻ മോഡൽ ഒരുങ്ങുന്നു

ജാപ്പനീസ് ബ്രാൻഡ് നിലവിൽ ഇന്ത്യൻ, അന്താരാഷ്ട്ര വിപണികൾക്കായി ഒരു പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന്റെയും തിരക്കിലാണ്. ഫാസിസിനോ 125 ഹൈബ്രിഡ്, റേ ZR ഹൈബ്രിഡ് എന്നീ രണ്ട് ഹൈബ്രിഡ് സ്കൂട്ടറുകൾ അടുത്തിടെ പുറത്തിറക്കിയതോടെ യമഹ വൈദ്യുതീകരണത്തിലേക്ക് അടുത്തതായി സൂചന നൽകുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടറിനു പിന്നാലെ യമഹയും, ഇന്ത്യക്കായി പുത്തൻ മോഡൽ ഒരുങ്ങുന്നു

ഈ രണ്ട് യമഹ ഹൈബ്രിഡ് സ്കൂട്ടറുകളും ഇലക്ട്രിക് പവർ അസിസ്റ്റും ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് ടെക്കും അവതരിപ്പിക്കുന്നു. ഇത് പെർഫോമൻസും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താൻ മോഡലിനെ സഹായിക്കുന്നു. വരും ആഴ്ചകളിൽ ഇവ വിൽപ്പനയ്‌ക്കെത്തുകയും ചെയ്യും.

ഇലക്‌ട്രിക് സ്‌കൂട്ടറിനു പിന്നാലെ യമഹയും, ഇന്ത്യക്കായി പുത്തൻ മോഡൽ ഒരുങ്ങുന്നു

നിലവിൽ യമഹ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊമൊന്നുമില്ല. എന്നിരുന്നാലും പുതുക്കിയ ഇവി നയങ്ങളും അടിസ്ഥാനപരമായി മെച്ചപ്പെടുന്ന ഇൻഫ്രാസ്ട്രക്ചറും ഉപയോഗിച്ച് അടുത്ത വർഷത്തോടെ യമഹയിൽ നിന്നും ഒരു ഇലക്‌ട്രിക് ഇരുചക്ര വാഹനം എത്തുമെന്ന് പ്രതീക്ഷിക്കും.

Source: Carandbike

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Developing A Electric Scooter For The Indian Market. Read in Malayalam.
Story first published: Thursday, June 24, 2021, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X