കൊവിഡ് പ്രതിസന്ധി; ഫ്രീ സർവ്വീസ് വാറണ്ടി കാലയളവുകൾ നീട്ടി നൽകി യമഹ

കൊവിഡ് -19 -ന്റെ രണ്ടാമത്തെ തരംഗം കണക്കിലെടുത്ത് തങ്ങളുടെ ഉൽപ്പന്നങ്ങളിൽ സർവ്വീസ് സംബന്ധിച്ച ആനുകൂല്യങ്ങളും വാറണ്ടിയും എക്സ്റ്റെൻഡ് ചെയ്യുന്നതായി യമഹ മോട്ടോർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു.

കൊവിഡ് പ്രതിസന്ധി; ഫ്രീ സർവ്വീസ് വാറണ്ടി കാലയളവുകൾ നീട്ടി നൽകി യമഹ

കൊവിഡ് -19 -ന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലെയും യാത്രൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് കൊണ്ട് വാറന്റി ആനുകൂല്യങ്ങൾ നേടുന്നതിനോ തങ്ങളുടെ വാഹനങ്ങൾ യഥാസമയം സർവ്വീസ് ചെയ്യുന്നതിനോ ഉപഭോക്താക്കൾ പാടുപെടുമെന്ന് കമ്പനി അറിയിച്ചു.

കൊവിഡ് പ്രതിസന്ധി; ഫ്രീ സർവ്വീസ് വാറണ്ടി കാലയളവുകൾ നീട്ടി നൽകി യമഹ

'യമഹ ലൈഫ് ടൈം ക്വാളിറ്റി കെയർ' സമീപന പ്രകാരം, ഇരുചക്രവാഹനങ്ങളുടെ സർവ്വീസും വാറണ്ടിയും 2021 ജൂൺ 30 വരെ നീട്ടാൻ കമ്പനി തീരുമാനിച്ചു.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; കുറഞ്ഞ നിരക്കില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുങ്ങും

കൊവിഡ് പ്രതിസന്ധി; ഫ്രീ സർവ്വീസ് വാറണ്ടി കാലയളവുകൾ നീട്ടി നൽകി യമഹ

ഇനിപ്പറയുന്ന സേവനങ്ങളുടെ വിപുലീകരണം യമഹ ഇന്ത്യ പ്രഖ്യാപിച്ചു:

സൗജന്യ സർവ്വീസ്: ലോക്ക്ഡൗൺ സമയത്ത് കാലഹരണപ്പെടുന്ന ഫ്രീ സർവ്വീസുകൾ 2021 ജൂൺ 30 വരെ നീട്ടപ്പെടും.

നോർമൽ വാറണ്ടി: ലോക്ക്ഡൗൺ സമയത്ത് കാലഹരണപ്പെടുന്ന നോർമൽ വാറണ്ടിയും 2021 ജൂൺ 30 വരെ എക്സ്റ്റെൻഡ് ചെയ്യും.

കൊവിഡ് പ്രതിസന്ധി; ഫ്രീ സർവ്വീസ് വാറണ്ടി കാലയളവുകൾ നീട്ടി നൽകി യമഹ

എക്സ്റ്റെൻഡഡ് വാറണ്ടി: ലോക്ക്ഡൗൺ സമയത്ത് കാലാവധി തീരുന്ന എക്സ്റ്റെൻഡഡ് വാറണ്ടിയും നിർമ്മാതാക്കൾ 2021 ജൂൺ 30 വരെ നീട്ടി നൽകും.

MOST READ: വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

കൊവിഡ് പ്രതിസന്ധി; ഫ്രീ സർവ്വീസ് വാറണ്ടി കാലയളവുകൾ നീട്ടി നൽകി യമഹ

ആനുവൽ മെയിന്റെനൻസ് കോൺട്രാക്ട്: ലോക്ക്ഡൗൺ സമയത്ത് കാലാവധി അവസാനിക്കുന്ന എല്ലാ ആനുവൽ മെയിന്റെനൻസ് കോൺട്രാക്ടുകളുടേയും സാധുത കമ്പനി 2021 ജൂൺ 30 വരെ നീട്ടുന്നു.

കൊവിഡ് പ്രതിസന്ധി; ഫ്രീ സർവ്വീസ് വാറണ്ടി കാലയളവുകൾ നീട്ടി നൽകി യമഹ

അധിക നിരക്കുകൾ ഈടാക്കാതെ ആനുകൂല്യങ്ങൾ (മുകളിൽ സൂചിപ്പിച്ചതുപോലെ) ഉപഭോക്താക്കൾക്ക് കൈമാറണമെന്ന് ഡീലർഷിപ്പുകളെ അറിയിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

MOST READ: ജനമനസ്സുകള്‍ കീഴടക്കി സ്വിഫ്റ്റിന്റെ ജൈത്രയാത്ര; വിപണിയില്‍ എത്തിയപ്പോള്‍ വില 3.87 ലക്ഷം രൂപ

കൊവിഡ് പ്രതിസന്ധി; ഫ്രീ സർവ്വീസ് വാറണ്ടി കാലയളവുകൾ നീട്ടി നൽകി യമഹ

അതേസമയം, കൊവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്നതിനായി യമഹ തങ്ങളുടെ രണ്ട് പ്ലാന്റുകളായ ഉത്തർപ്രദേശിലെ സൂരജ്പൂർ, തമിഴ്‌നാട്ടിലെ ചെന്നൈ എന്നിവ രണ്ടാഴ്ചയോളം അടയ്ക്കാൻ തീരുമാനിച്ചു. ഇരു പ്ലാന്റുകളും മെയ് 15 മുതൽ മെയ് 31 വരെ അടച്ചിടുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Extends Free Service Warranty Period For Its Portfolio. Read in Malayalam.
Story first published: Friday, May 14, 2021, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X