ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

ഇന്ത്യയില്‍ പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് യമഹ പ്രശസ്തമാണ്. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കും ചുവടുമാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

പല ബ്രാന്‍ഡുകളും ഈ ശ്രേണിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ചില നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യഹമയുടെ ഭാഗത്തുനിന്നും ഇവി ഓഫറുകളെക്കുറിച്ച് ഇതുവരെ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

യമഹ ഇപ്പോള്‍ ഒരു സാധ്യതാ പഠനം നടത്തുകയും ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള സാധ്യതകള്‍ വിലയിരുത്തുകയും ചെയ്യുന്നതിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

MOST READ: വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ നിർത്തലാക്കി ഹ്യുണ്ടായി

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

യമഹ അന്തര്‍ദ്ദേശീയമായി വില്‍ക്കുന്ന ചില ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റുന്നത് പ്രയാസകരമല്ലെന്നും ഇവികള്‍ക്ക് നിലവിലെ പെട്രോള്‍-പവര്‍ വാഹനങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്നും യമഹ മോട്ടോര്‍ R&D ഇന്ത്യ എംഡി യാസുവോ ഇഷിഹാര അഭിപ്രായപ്പെടുന്നു.

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

പരമ്പരാഗത ആന്തരിക ജ്വലന എഞ്ചിനുകള്‍ക്ക് യമഹ ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയില്‍ ജനപ്രീയമാണ്, മാത്രമല്ല ഭാവിയില്‍ കൂടുതല്‍ കാര്യക്ഷമമായ എഞ്ചിനുകള്‍ വികസിപ്പിക്കുന്നതിനായി ബ്രാന്‍ഡ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

MOST READ: മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

ഇലക്ട്രിക് സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും സമാരംഭിക്കുന്നതിനു പുറമേ, അടിസ്ഥാന സൗകര്യ വികസനത്തിനായി മറ്റ് പങ്കാളികളുമായി പവര്‍ യൂണിറ്റുകളിലും ബാറ്ററികളിലും ഭാവിയില്‍ നിക്ഷേപം നടത്തുന്നതിനായും യമഹ പഠനം നടത്തിവരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

2019-ല്‍, ജപ്പാനിലെ വലിയ നാല് വലിയ ബ്രാന്‍ഡുകളായ യമഹ, കവസാക്കി, ഹോണ്ട, സുസുക്കി എന്നിവര്‍ മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററി സംവിധാനം അവതരിപ്പിക്കാനുള്ള തങ്ങളുടെ സഹകരണ ശ്രമം പ്രഖ്യാപിച്ചിരുന്നു.

MOST READ: മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

മാത്രമല്ല, നന്നായി വികസിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്ളത് ശ്രേണിയിലെ ഉത്കണ്ഠ കുറയ്ക്കുന്നതിന് സഹായിക്കും. 2030-ഓടെ ഇന്ത്യന്‍ വാഹന വ്യവസായത്തിന് 30 ശതമാനം ഇലക്ട്രിക് മോഡലുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, കൊവിഡ് മഹാമാരി ശ്രദ്ധേയമായ കാലതാമസത്തിന് കാരണമായതിനാല്‍ ഇത് ഇനിയും ഉറപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, എക്‌സ്പള്‍സിന്റെ വിപണി ലക്ഷ്യമിട്ട് FZ സീരിസിലേക്ക് പുതിയൊരു അഡ്വഞ്ചര്‍ ടൂററിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

രാജ്യത്ത് വില്‍ക്കുന്ന 150 സിസി സെഗ്മെന്റിലെ ജനപ്രിയ മോഡലുകളാണ് FZ സീരിസ്. FZ-X എന്ന് വിളിക്കുന്ന പുതിയ വേരിയന്റ് ഒരു അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ ആകുമെന്നാണ് അഭ്യൂഹങ്ങള്‍.

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

എന്നാല്‍ രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍സൈക്കിളിനെ കുറിച്ച് യമഹ ഇതുവരെയും ഒരു പദ്ധതികളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

എന്നിരുന്നാലും നിലവിലെ വിപണിയിലെ പ്രവണത അടിസ്ഥാനമാക്കിയാല്‍ ഇത് സ്റ്റാന്‍ഡേര്‍ഡ് FZ സീരിസിലേക്കുള്ള അഡ്വഞ്ചര്‍ ടൂറര്‍ വേരിയന്റാകാനാണ് സാധ്യത.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Future Plans For Electric Two-Wheeler Segment In India. Read in Malayalam.
Story first published: Wednesday, January 6, 2021, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X