MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

വാഹന വ്യവസായത്തില്‍ ഉല്‍പ്പന്നങ്ങളിലെ വില പരിഷ്‌കരണത്തിന്റെ ഈ കാലഘട്ടത്തില്‍, യമഹ ഇതിനകം തന്നെ രണ്ട് മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

ഏപ്രിലില്‍ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍, ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാവ് YZF R15 V3.0, FZS എന്നിവയുടെ വില വര്‍ദ്ധിപ്പിച്ചു. എന്നിരുന്നാലും, മറ്റ് ഒഇഎമ്മുകളില്‍ നിന്ന് വ്യത്യസ്തമായി, വില വര്‍ദ്ധനവ് താരതമ്യേന വളരെ കുറവെന്ന് വേണം പറയാന്‍. ഇപ്പോഴിതാ MT15-ലും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

അതിന്റെ നിരയിലുടനീളം 1,000 രൂപയുടെ നേരിയ വില വര്‍ദ്ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്. ലഭ്യമായ വ്യത്യസ്ത കളര്‍ ഓപ്ഷനുകള്‍ക്കനുസരിച്ച് സ്ട്രീറ്റ് ഫൈറ്ററിന്റെ വിലകള്‍ വ്യത്യാസപ്പെടുന്നുവെന്നും കമ്പനി അറിയിച്ചു.

MOST READ: 2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

മൂന്ന് കളര്‍ സ്‌കീമുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഡാര്‍ക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലൂ, ഐസ് ഫ്‌ലൂ-വെര്‍മില്യണ്‍, ഒപ്പം കസ്റ്റമൈസ് യുവര്‍ വാരിയര്‍ എന്നിവയ്‌ക്കൊപ്പം ഒന്നിലധികം കളര്‍ സ്‌കീമുകളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുകയും ചെയ്യുന്നു.

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

MT15 ഡാര്‍ക്ക് മാറ്റ് ബ്ലൂ കളര്‍ ഓപ്ഷനില്‍ 1,000 രൂപ വര്‍ധിച്ച് 1.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. മെറ്റാലിക് ബ്ലൂ കളര്‍ പതിപ്പിലും 1,000 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഇനി മുതല്‍ ഈ കളര്‍ പതിപ്പിന് 1.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം.

MOST READ: ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

ഐസ് ഫ്‌ലൂ-വെര്‍മില്യണ്‍ പതിപ്പിനും 1,000 രൂപയാണ് വര്‍ധനവാണ് കാണിക്കുന്നത്. ഇതോടെ 1.41 ലക്ഷം രൂപയായി എക്‌സ്‌ഷോറൂം വില ഉയര്‍ന്നു. കസ്റ്റമൈസ് പതിപ്പിലും 1,000 രൂപയുടെ വര്‍ധനവോടെ 1.44 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

ഈ വര്‍ഷം ഫെബ്രുവരിയില്‍ MT15-ന്റെ 6,176 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാവിന് സാധിച്ചു. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് 4-വാല്‍വ് എഞ്ചിനില്‍ നിന്നാണ് ബൈക്ക് കരുത്ത് ഉത്പാദിപ്പിക്കുന്നത്.

MOST READ: സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

ഈ യൂണിറ്റ് 18.4 bhp കരുത്തും 14.1 Nm torque ഉം നല്‍കുന്നു. 6 സ്പീഡ് ആണ് ഗിയര്‍ബോക്സ്. ബൈക്കിന്റെ ഹാര്‍ഡ്‌വെയറിനെക്കുറിച്ച് പറയുമ്പോള്‍, R15-ന്റെ അതേ ഡെല്‍റ്റാബോക്‌സ് ഫ്രെയിമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്ക് യൂണിറ്റും ലഭിക്കുന്നു. എന്നിരുന്നാലും, ഒരു അലുമിനിയം സ്വിംഗാര്‍ം ലഭിക്കുന്ന R15-ല്‍ നിന്ന് വ്യത്യസ്തമായി, MT15- ല്‍ ഉപയോഗിക്കുന്ന പിന്‍ സ്വിംഗാര്‍ം, ഒരു സ്റ്റീല്‍ ബോക്‌സ് തരമാണ്. സിംഗിള്‍-ചാനല്‍ എബിഎസിന്റെ സഹായത്തോടെ രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.

MOST READ: മീറ്റിയോർ 350 ക്രൂയിസറിനും വില കൂട്ടി എൻഫീൽഡ്, ഇനി അധികം മുടക്കേണ്ടത് 6,000 രൂപ

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

R15-പോലെ, 155 സിസി മോട്ടോര്‍ വേരിയബിള്‍ വാല്‍വ് ആക്യുവേഷനുമായി വരുന്നു, ഇത് താഴ്ന്ന, മിഡ് റേഞ്ച് അവസരങ്ങളില്‍ ഉയര്‍ന്ന പീക്ക് എഞ്ചിന്‍ പ്രകടനം അനുവദിക്കുന്നു. സവിശേഷതകളുടെ കാര്യത്തില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ടെയില്‍ ലാമ്പുകളും ബൈക്കിന് ലഭിക്കുന്നു.

MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഡിസ്‌പ്ലേയാണുള്ളത്. കൂടാതെ മൊബൈല്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും നഷ്ടപ്പെടുത്തുന്നു. കെടിഎം 125 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS 160 എന്നിവരാണ് വിപണിയില്‍ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Hiked MT15 Prices Again, Find Here New Price List. Read in Malayalam.
Story first published: Thursday, April 8, 2021, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X