വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

ഒരു പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ വില വർധിപ്പിക്കുന്ന വാഹന നിർമാതാക്കളുടെ ശ്രേണിയിലേക്ക് യമഹയും കൂട്ടുചേർന്നിരിക്കുകയാണ്. ഇന്ത്യയിലെ രണ്ട് ജനപ്രിയ മോട്ടോർസൈക്കിളുകളായ FZ സീരീസ്, YZF R15 V3 മോഡലുകളുടെ വിലയാണ് കമ്പനി പരിഷ്ക്കരിച്ചിരിക്കുന്നത്.

വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

രണ്ട് മോഡലുകളുടെയും വില 1,500 രൂപ വരെയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. സ്‌പോർട്‌സ് ബൈക്കായ R15 V3 പതിപ്പിന്റെ വില 1.52 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ FZ സീരീസിന്റെ പ്രാരംഭ വില 1.08 ലക്ഷം രൂപയാണ്.

വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

2020 ഡിസംബറിന് ശേഷം ഇത് രണ്ടാം തവണയാണ് യമഹ R15, FZS എന്നിവയുടെ വില പരിഷ്ക്കരിക്കുന്നത്. 2021 മാർച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ വില വർധനവ് 1,500 അല്ലെങ്കിൽ വെറും ഒരു ശതമാനം വരെയാണ്.

MOST READ: ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

2020 ഡിസംബറിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 ഏപ്രിലിൽ വർധനവ് 4,200 രൂപ അല്ലെങ്കിൽ 3.34 ശതമാനം വരെ ഉയർന്നിട്ടുണ്ട്. വില പരിഷ്ക്കരിച്ചതിനു പുറമെ മോട്ടോർസൈക്കിളുകളിൽ മറ്റ് മാറ്റങ്ങളൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ല.

വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

യമഹ അടുത്തിടെ YZF R15-ൽ ഒരു പുതിയ മെറ്റാലിക് റെഡ് കളർ ഓപ്ഷൻ അവതരിപ്പിച്ചിരുന്നു. ഇതിനായി 1.52 രൂപയാണ് എക്സ്ഷോറൂം വില മുടക്കേണ്ടത്. ഈ കൂട്ടിച്ചേർക്കലിനൊപ്പം എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ഇപ്പോൾ നാല് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

MOST READ: ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

അതിൽ തണ്ടർ ഗ്രേ, റേസിംഗ് ബ്ലൂ, ഡാർക്ക് നൈറ്റ് എന്നിവ ഉൾപ്പെടുന്നു. 155 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് ആണ് R15-ന്റെ എഞ്ചിൻ. ഇത് യമഹയുടെ വേരിയബിൾ വാൽവ് ആക്യുവേഷൻ (VVA) സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഈ യൂണിറ്റ് 18.37 bhp കരുത്തിൽ 14.1 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഈ 155 സിസി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സസ്പെൻഷനായി പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് യമഹ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച്, സ്ലിപ്പർ, അസിസ്റ്റ് ക്ലച്ച് എന്നിവയാണ് മോട്ടോർസൈക്കിളിന്റെ മറ്റ് സവിശേഷതകൾ.

MOST READ: കെടിഎം, ഹസ്‌ഖ്‍‌വർണ മോഡലുകൾക്ക് വീണ്ടും വില വർധിപ്പിച്ചു

വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

മാറ്റ് റെഡ്, മാറ്റ് ബ്ലാക്ക്, ഡാർക്ക് മാറ്റ് ബ്ലൂ, ഡാർക്ക് നൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ FZ സീരീസിൽ തെരഞ്ഞെടുക്കാം. വിന്റേജ് ഗ്രീൻ എഡിഷൻ എന്ന പ്രത്യേക പതിപ്പ് മോഡലിലും ഇത് ലഭ്യമാണ്.

വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

149 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനിൽ നിന്ന് 12.2 bhp കരുത്തും 13.6 Nm torque ഉം ആണ് നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ വാഗ്‌ദാനം ചെയ്യുന്നത്. ഇത് 5 സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിലുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കും അടങ്ങിയിരിക്കുന്നു. 150 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് യമഹ FZ സീരീസ് ബൈക്കുകൾ.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Hiked The Prices Of FZ Series And YZF R15 V3. Read in Malayalam
Story first published: Monday, April 5, 2021, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X