Just In
- 58 min ago
വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്
- 12 hrs ago
ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ
- 13 hrs ago
ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍
- 14 hrs ago
400 കിലോമീറ്റർ ശ്രേണിയുമായി പുതിയ C40 റീച്ചാർജ് അവതരിപ്പിച്ച് വോൾവോ
Don't Miss
- Sports
IND vs ENG: ഫൈനല്‍ സീറ്റുറപ്പിക്കാന്‍ ഇന്ത്യ, സമനില പിടിക്കാന്‍ ഇംഗ്ലണ്ട്
- Movies
ഇതെന്ത് നീതി, ഇതെന്ത് ന്യായം; സജ്നയെ തല്ലിയ സായ് വിഷ്ണുവിനെതിരെ നടപടി വേണമെന്ന് പ്രേക്ഷകര്‍
- Finance
വാട്ട്സ്ആപ്പ് ബാങ്കിംഗുമായി ആക്സിസ് ബാങ്ക്
- News
പ്രണയ ബന്ധം ഇഷ്ടപ്പെട്ടില്ല; ഉത്തര്‍പ്രദേശില്‍ 17കാരിയായ മകളെ തല അറുത്ത് കൊലപ്പെടുത്തി പിതാവ്
- Lifestyle
മികച്ച ദിവസം സാധ്യമാകുന്നത് ഈ രാശിക്കാര്‍ക്ക്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
അന്താരാഷ്ട്ര വിപണികളിലെ ജനപ്രിയ ക്വാർട്ടർ ലിറ്റർ ഫെയർഡ് മോട്ടോർസൈക്കിളായ YZF-R25 മോഡലിന്റെ 2021 ആവർത്തനം മലേഷ്യയിൽ പരിചയപ്പെടുത്തി യമഹ.

എന്നാൽ പുതിയ മാറ്റങ്ങൾ കളർ ഓപ്ഷനുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത് നിരാശപ്പെടുത്തിയേക്കാം. 2021 മോഡൽ പരിഷ്ക്കരണത്തിൽ മോട്ടോർസൈക്കിളിന് സിയാൻ മെറ്റാലിക് കളർ ഓപ്ഷനാണ് യമഹ അവതരിപ്പിച്ചതിൽ കൂടുതൽ ആകർഷകം.

ബോഡി പാനലുകളിലെ സ്റ്റിക്കറുകളുമായി പൊരുത്തപ്പെടുന്ന അലോയ് വീലുകൾക്കും പുതിയ ഓറഞ്ച് നിറം ലഭിക്കും. മലേഷ്യൻ വിപണിയിൽ 2021 മോഡലിൽ യമഹ ബ്ലൂ കളറും വാഗ്ദാനം ചെയ്യും. 2021 YZF-R25 മോഡലിലെ ഫീച്ചർ പട്ടികയും മാറ്റമില്ലാതെ തുടരുന്നു.
MOST READ: മോട്ടോ ഗുസിക്ക് പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ

അതായത് മുൻഗാമിയിലെ ഇരട്ട-പോഡ് എൽഇഡി ഹെഡ്ലൈറ്റ് സജ്ജീകരണം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫെയറിംഗ് മൗണ്ട് ചെയ്ത റിയർ-വ്യൂ മിററുകൾ, മസ്കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഒരു എൽഇഡി ടെയിൽ ലൈറ്റ് എന്നിവയെല്ലാം ബൈക്ക് അതേപടി മുമ്പോട്ടു കൊണ്ടുപോകുന്നുവെന്ന് സാരം.

ഹാർഡ്വെയർ സജ്ജീകരണത്തിലേക്ക് നോക്കിയാൽ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കും യമഹ നിലനിർത്തുന്നു. രണ്ട് വീലുളിലും സിംഗിൾ ഡിസ്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.
MOST READ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ 50 മോഡലുകൾ; ഹീറോയുടെ പദ്ധതികൾ ഇങ്ങനെ

എന്നാൽ കൂടുതൽ സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റെ സാന്നിധ്യവും 2021 യമഹ YZF-R25-ൽ വാഗ്ദാനം ചെയ്യുന്നുണ്ട്. മെക്കാനിക്കൽ സവിശേഷതകളിൽ 249 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനും മോട്ടോർസൈക്കിളിൽ നിലനിർത്തിയിട്ടുണ്ട്.

ഇത് 2020 മോഡലിന് കരുത്തേകുന്ന അതേ എഞ്ചിനാണ്. എന്നാൽ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്ക്കരിച്ചിട്ടുണ്ട്. ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന യൂണിറ്റ് 12,000 rpm-ൽ 35 bhp പവറും 10,000 rpm-ൽ 22.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: പുതുവര്‍ഷത്തില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് ആംപിയര്‍

മലേഷ്യൻ വിപണിയിൽ 2021 യമഹ YZF-R25 ന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ഇന്ത്യയിൽ നിന്നും നിർത്തിലാക്കിയ മോഡലിനെ വീണ്ടും അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർസൈക്കിൾ പ്രേമികൾ.

രാജ്യത്ത് 250 സിസി ക്വാർട്ടർ ലിറ്റർ മോഡലുകളുടെ ജനപ്രീതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ചില പുതുമകളോടെ YZF-R25 സ്പോർട്സ് ബൈക്കിനെ വിപണിയിൽ എത്തിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്തായാലും 2021 മോഡലിലൂടെ ഉടനൊരു മടങ്ങി വരവ് യമഹയിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല.