2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

അന്താരാഷ്ട്ര വിപണികളിലെ ജനപ്രിയ ക്വാർട്ടർ ലിറ്റർ ഫെയർഡ് മോട്ടോർസൈക്കിളായ YZF-R25 മോഡലിന്റെ 2021 ആവർത്തനം മലേഷ്യയിൽ പരിചയപ്പെടുത്തി യമഹ.

2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

എന്നാൽ പുതിയ മാറ്റങ്ങൾ കളർ ഓപ്ഷനുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത് നിരാശപ്പെടുത്തിയേക്കാം. 2021 മോഡൽ പരിഷ്ക്കരണത്തിൽ മോട്ടോർസൈക്കിളിന് സിയാൻ മെറ്റാലിക് കളർ ഓപ്ഷനാണ് യമഹ അവതരിപ്പിച്ചതിൽ കൂടുതൽ ആകർഷകം.

2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

ബോഡി പാനലുകളിലെ സ്റ്റിക്കറുകളുമായി പൊരുത്തപ്പെടുന്ന അലോയ് വീലുകൾക്കും പുതിയ ഓറഞ്ച് നിറം ലഭിക്കും. മലേഷ്യൻ വിപണിയിൽ 2021 മോഡലിൽ യമഹ ബ്ലൂ കളറും വാഗ്ദാനം ചെയ്യും. 2021 YZF-R25 മോഡലിലെ ഫീച്ചർ പട്ടികയും മാറ്റമില്ലാതെ തുടരുന്നു.

MOST READ: മോട്ടോ ഗുസിക്ക് പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ

2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

അതായത് മുൻഗാമിയിലെ ഇരട്ട-പോഡ് എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫെയറിംഗ് മൗണ്ട് ചെയ്ത റിയർ-വ്യൂ മിററുകൾ, മസ്കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഒരു എൽഇഡി ടെയിൽ ‌ലൈറ്റ് എന്നിവയെല്ലാം ബൈക്ക് അതേപടി മുമ്പോട്ടു കൊണ്ടുപോകുന്നുവെന്ന് സാരം.

2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

ഹാർഡ്‌വെയർ സജ്ജീകരണത്തിലേക്ക് നോക്കിയാൽ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കും യമഹ നിലനിർത്തുന്നു. രണ്ട് വീലുളിലും സിംഗിൾ ഡിസ്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

MOST READ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ 50 മോഡലുകൾ; ഹീറോയുടെ പദ്ധതികൾ ഇങ്ങനെ

2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

എന്നാൽ കൂടുതൽ സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റെ സാന്നിധ്യവും 2021 യമഹ YZF-R25-ൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മെക്കാനിക്കൽ സവിശേഷതകളിൽ 249 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനും മോട്ടോർസൈക്കിളിൽ നിലനിർത്തിയിട്ടുണ്ട്.

2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

ഇത് 2020 മോഡലിന് കരുത്തേകുന്ന അതേ എഞ്ചിനാണ്. എന്നാൽ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്ക്കരിച്ചിട്ടുണ്ട്. ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന യൂണിറ്റ് 12,000 rpm-ൽ 35 bhp പവറും 10,000 rpm-ൽ 22.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പുതുവര്‍ഷത്തില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് ആംപിയര്‍

2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

മലേഷ്യൻ വിപണിയിൽ 2021 യമഹ YZF-R25 ന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ഇന്ത്യയിൽ നിന്നും നിർത്തിലാക്കിയ മോഡലിനെ വീണ്ടും അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർസൈക്കിൾ പ്രേമികൾ.

2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

രാജ്യത്ത് 250 സിസി ക്വാർട്ടർ ലിറ്റർ മോഡലുകളുടെ ജനപ്രീതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ചില പുതുമകളോടെ YZF-R25 സ്പോർട്‌സ് ബൈക്കിനെ വിപണിയിൽ എത്തിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്തായാലും 2021 മോഡലിലൂടെ ഉടനൊരു മടങ്ങി വരവ് യമഹയിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduced 2021 Model YZF-R25 In Malaysia With New Colour Options. Read in Malayalam
Story first published: Sunday, January 24, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X