FZ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ; വില 1.36 ലക്ഷം രൂപ

FZ 25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ യമഹ. പരിമിത സംഖ്യകളില്‍ ലഭ്യമാകുന്ന ക്വാര്‍ട്ടര്‍ ലിറ്റര്‍ റോഡ്സ്റ്ററിന്റെ ഈ പതിപ്പിന് 1,36,800 രൂപയാണ് എക്സ്ഷോറൂം വില.

FZ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ; വില 1.36 ലക്ഷം രൂപ

'ദി കോള്‍ ഓഫ് ബ്ലൂ' ക്യാമ്പെയ്നിന് കീഴിലാണ് ഈ പതിപ്പിനെ കമ്പനി വില്‍പ്പനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. പുതിയ മോട്ടോര്‍സൈക്കിള്‍ പരിമിതമായ എണ്ണത്തില്‍ മാത്രമാകും ലഭ്യമാക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും, പരിമിതപ്പെടുത്തിയിരിക്കുന്ന യൂണിറ്റുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

FZ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ; വില 1.36 ലക്ഷം രൂപ

പുതിയ മോട്ടോര്‍സൈക്കിള്‍ സ്‌പോര്‍ട്‌സ് യമഹ മോട്ടോ ജിപി ടാങ്ക് ആവരണങ്ങള്‍, ഇന്ധന ടാങ്ക്, സൈഡ് പാനലുകള്‍ എന്നിവയില്‍ ബ്രാന്‍ഡിംഗ് ചെയ്യുന്നു. FZ25 മോഡലില്‍ വാഗ്ദാനം ചെയ്യുന്ന അതേ 249-സിസി എയര്‍ കൂള്‍ഡ്, SOHC, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

FZ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ; വില 1.36 ലക്ഷം രൂപ

ഈ യൂണിറ്റ് 8,000 rpm-ല്‍ പരമാവധി 20.8 bhp കരുത്തും 6,000 rpm-ല്‍ 20.1 Nm torque ഉം ഉത്പാദിപ്പിക്കും. മള്‍ട്ടി-ഫംഗ്ഷന്‍ നെഗറ്റീവ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലാസ്-ഡി ബൈ ഫംഗ്ഷണല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ് എന്നിവയും ഉള്‍ക്കൊള്ളുന്ന സവിശേഷതകളാണ് പുതിയ പ്രത്യേക പതിപ്പായ FZ25-ല്‍ തുടരുന്നത്.

FZ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ; വില 1.36 ലക്ഷം രൂപ

മോട്ടോജിപി പതിപ്പിലെ മാറ്റങ്ങള്‍ കോസ്‌മെറ്റിക് അപ്ഗ്രേഡുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ വേരിയന്റിന് ഇന്ധന ടാങ്ക്, സൈഡ് പാനലുകള്‍ എന്നിവയില്‍ യമഹ മോട്ടോജിപി ബ്രാന്‍ഡിംഗ് ലഭിക്കുന്നു.

FZ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ; വില 1.36 ലക്ഷം രൂപ

ടാങ്ക് ആവരണങ്ങളിലും സൈഡ് പാനലുകളിലും മോണ്‍സ്റ്റര്‍ എനര്‍ജി ഡെക്കലുകള്‍ കാണാം. ഇന്ധന ടാങ്കിലും ENEOS ലോഗോ കാണാന്‍ സാധിക്കും. ഈ പരിമിത പതിപ്പ് മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നുള്ള മറ്റ് ഫീച്ചറുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

FZ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ; വില 1.36 ലക്ഷം രൂപ

എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഡിആര്‍എല്‍ ഉള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് ഫംഗ്ഷന്‍ എന്നിവ ഉപയോഗിക്കുന്നത് തുടരുന്നു. ജൂലൈ അവസാനത്തോടെ പുതിയ എദ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി പതിപ്പിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

FZ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ; വില 1.36 ലക്ഷം രൂപ

''ദി കോള്‍ ഓഫ് ബ്ലൂവിന്റെ ആത്മാവ് ജനിക്കുന്നത് യമഹയുടെ റേസിംഗ് ഡിഎന്‍എയില്‍ നിന്നാണ്. ഈ വര്‍ഷം മോട്ടോജിപിയിലെ ഞങ്ങളുടെ പ്രകടനം അസാധാരണമാണ്. ടീം, കണ്‍സ്ട്രക്റ്റര്‍, റൈഡര്‍ എന്നിങ്ങനെ മൂന്ന് സ്റ്റാന്‍ഡിംഗുകളിലും തങ്ങള്‍ ഒന്നാം സ്ഥാനത്താണെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാന്‍ മോട്ടോഫുമി ഷിതാര പറഞ്ഞു.

FZ25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ; വില 1.36 ലക്ഷം രൂപ

ഒരു ബ്രാന്‍ഡ് എന്ന നിലയില്‍, ആഗോള റേസിംഗ് ആവേശം ഇന്ത്യന്‍ റോഡുകളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി FZ 25 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ ജിപി പതിപ്പ് അവതരിപ്പിക്കുന്നതിലൂടെ, ഇന്ത്യയോടുള്ള ബ്രാന്‍ഡ് പ്രതിബദ്ധതയാണ് തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും, കൂടുതല്‍ ആവേശകരമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduced FZ25 Monster Energy Moto GP Edition In India, Price, Engine, Feature Details Here. Read in Malayalam.
Story first published: Tuesday, July 20, 2021, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X