മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

ഇരുചക്ര വാഹന വിപണിയിൽ മാക്‌സി സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന കാലമാണിതെന്നു പറയാം. ആഗോള വിപണിയിലെ പ്രമുഖ ബ്രാൻഡുകൾക്കെല്ലാം തട്ടുപൊളിപ്പൻ മോഡലുകളുമായി ഈ ശ്രേണിയിൽ കളംനിറഞ്ഞിട്ടുമുണ്ട്.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

യൂറോപ്യൻ വിപണികൾക്കായി വരാനിരിക്കുന്ന പുതിയ 2022 യമഹ ടിമാക്‌സ് മോഡലിനെയും പരിചയപ്പെടുത്തിയിരിക്കുകയാണ്. മുൻനിര മാക്‌സി സ്‌കൂട്ടറിന് നിലവിലെ പതിപ്പിനെ അപേക്ഷിച്ച് ഒന്നിലധികം പരിഷ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. അടുത്ത വർഷം തുടക്കത്തിൽ യുകെ ഉൾപ്പെടെ പല യൂറോപ്യൻ വിപണികളിലും സ്കൂട്ടർ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

2001-ൽ ആദ്യമായി അവതരിപ്പിച്ചതു മുതൽ യൂറോപ്പിൽ വൻ വിജയമായ ഒരു സ്‌കൂട്ടറാണ് TMax. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌പോർട്‌സ് സ്‌കൂട്ടറാണിതെന്ന പ്രത്യേകതയും യമഹയ്ക്ക് അവകാശപ്പെടാനുണ്ട്. 2022 മോഡൽ പുതിയ ഫീച്ചറുകളുടെ ഒരു ശ്രേണിയും പുതുക്കിയ സൗന്ദര്യശാസ്ത്രവും കൊണ്ട് അമ്പരപ്പിക്കാൻ പ്രാപ്‌തമാണ്. അത് മുൻഗാമിയേക്കാൾ ആകർഷകമാക്കുന്നുവെന്നതിൽ ഒരു സംശയവും വേണ്ട.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

ഏറ്റവും പുതിയ അവതാരത്തിൽ സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്‌പോർട്ടിയറും കൂടുതൽ അഗ്രസീവ് സ്റ്റൈലിംഗുമാണ് ടിമാക്‌സിനെ വ്യത്യസ്‌തമാക്കുന്നത്. ഇതിന് റീസ്റ്റൈൽ ചെയ്ത ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും മുൻ ആപ്രോണിന് മുകളിൽ ഒരു വലിയ വിൻഡ്‌സ്‌ക്രീനും ഘടിപ്പിച്ചിരിക്കുന്നതായി കാണാം.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

മുൻവശത്തെ ആപ്രോണിൽ വലിയ എയർ ഇൻടേക്ക് സ്‌കൂപ്പും ഉണ്ട്. ഇത് സ്‌കൂട്ടറിന്റെ മുഖത്തിന് ഷാർപ്പ് ലുക്കാണ് സമ്മാനിച്ചിരിക്കുന്നത്. മാക്‌സി സ്‌കൂട്ടറിൽ കൂടുതൽ ഒതുക്കമുള്ള ബോഡിയുള്ള പാനലുകളും മികച്ചതായാണ് യമഹ പൂർത്തിയാക്കിയിരിക്കുന്നത്.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

ദൈർഘ്യമേറിയ യാത്രകളിൽ കൂടുതൽ സുഖസൗകര്യങ്ങൾക്കായി റൈഡർക്ക് ലംബർ സപ്പോർട്ടിനായി ഉയർത്തിയ ടെയിൽ സെക്ഷനോടുകൂടിയ സിംഗിൾ പീസ് സീറ്റും പുതിയ മാക്‌സി സ്‌കൂട്ടറിനുണ്ട്. കനംകുറഞ്ഞ അലുമിനിയം ഷാസിയിലാണ് പുതിയ ടിമാ‌ക്‌സ് നിർമിച്ചിരിക്കുന്നത്. അത് കോർണറിംഗിൽ മികച്ച ഹാൻഡിലിംഗാണ് വാഗ്‌ദാനം ചെയ്യുന്നത്.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

'റൈഡർ ട്രയാംഗിളിന്റെ' എല്ലാ പോയിന്റുകളും ക്രമീകരിച്ചുകൊണ്ട് അൽപ്പം മുന്നോട്ട് ചായുന്ന ഒരു സ്‌പോർട്ടി റൈഡിംഗ് പൊസിഷൻ കൈവരിക്കാനും 2022 ആവർത്തനത്തിലൂടെ ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ടിമാ‌ക്‌സ്, ടിമാ‌ക്‌സ് ടെക് മാക്സ് എന്നീ രണ്ട് വകഭേദങ്ങളിലാണ് യമഹ മാക്സി സ്കൂട്ടർ വിപണിയിൽ എത്തിക്കുന്നത്.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

എക്‌സ്ട്രീം യെല്ലോ, ഐക്കൺ ബ്ലൂ, സ്വോർഡ് ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ആദ്യത്തെ വേരിയന്റ് ലഭ്യമാവുക. അതേസമയം രണ്ടാമത്തെ പതിപ്പ് യുകെ വിപണികൾക്കായി മാത്രമാണ് വിൽപ്പനയ്ക്ക് എത്തുക. ഇത് ഡാർക്ക് പെട്രോൾ, പവർ ഗ്രേ എന്നീ രണ്ട് ഷേഡുകളിൽ തെരഞ്ഞെടുക്കാനാവും.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

മഞ്ഞ നിറത്തിലുള്ള അലോയ് വീലുകളും റിമ്മുകളും സ്കൂട്ടറിന്റെ ദൃശ്യഭംഗി കൂട്ടുന്നുമുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, 2022 ടിമാ‌ക്‌സിന് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി എന്നിവ വഴി ഗാർമിൻ മാപ്‌സ് കണക്റ്റിവിറ്റിയുള്ള ഇൻ-ബിൽറ്റ് നാവിഗേഷനും ഉള്ള ഒരു പുതിയ 7 ഇഞ്ച് ഫുൾ-കളർ TFT ഇൻസ്ട്രുമെന്റ് കൺസോളുമാണ് യമഹ ഒരുക്കിയിരിക്കുന്നത്.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

ഇടത് ഹാൻഡിൽബാറിലെ ജോയിസ്റ്റിക്ക് പോലുള്ള സജ്ജീകരണത്തിലൂടെ ഇവയെല്ലാം നിയന്ത്രിക്കാനാകും. ഇതിനുപുറമെ ഹീറ്റഡ് ഹാൻഡിൽ ബാർ ഗ്രിപ്പുകൾ, ഹീറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്‌ഷീൽഡ്, ബാക്ക്‌ലിറ്റ് ഹാൻഡിൽബാർ സ്വിച്ചുകൾ എന്നിവ ഓഫർ ചെയ്യുന്ന പ്രായോഗിക സവിശേഷതകളും കൂട്ടിച്ചേർക്കാനും യമഹ മറന്നിട്ടില്ല.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

ട്രാക്ഷൻ കൺട്രോൾ, സ്മാർട്ട്‌കീ റിമോട്ട് ഉപയോഗിച്ചുള്ള കീലെസ് സ്റ്റാർട്ട്, റിമോട്ട് ഓപ്പണിംഗ് ഫ്യുവൽ ക്യാപ്പ്, സീറ്റ്, ഒന്നിലധികം റൈഡ് മോഡുകൾ എന്നിവയും ടിമാക്‌സിന്റെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ സാങ്കേതികവിദ്യകളിൽ ഭൂരിഭാഗവും ടോപ്പ് ടെക് മാക്സ് പതിപ്പിൽ മാത്രമായാണ് ലഭ്യമാക്കിയിരിക്കുന്നത്.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

അതേ 560 സിസി ടു സിലിണ്ടർ DOHC എഞ്ചിനാണ് പുതിയ 2022 മോഡൽ ടിമാക്‌സിന്റെ ഹൃദയം. ഇത് 7,500 rpm-ൽ പരമാവധി 47.6 bhp കരുത്തും 5,250 rpm-ൽ 55.7 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ബെൽറ്റ് ഡ്രൈവും യംഹ എഞ്ചിനിൽ ജോടിയാക്കിയിട്ടുണ്ട്. സ്കൂട്ടറിന്റെ ഹാർഡ്‌വെയർ കോൺഫിഗറേഷനുകളിൽ ചില മാറ്റങ്ങൾ വരുത്താനും ജാപ്പനീസ് ബ്രാൻഡ് തയാറായിട്ടുണ്ട്.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

യമഹ ടിമാക്‌സിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് പുതിയ 41 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ സിംഗിൾ റിയർ ഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച ഫ്രണ്ട്-എൻഡ് ഫീലും പിന്നിൽ ഡാമ്പിങ്ങുമാണ് നൽകുന്നത്.

മാക്‌സി സ്‌കൂട്ടർ നിരയിലെ വിപ്ലവകാരി! പുതിയ 2022 മോഡൽ ടിമാക്‌സിനെ അവതരിപ്പിച്ച് യമഹ

ബ്രേക്കിംഗിനായി മുൻവശത്ത് ഡ്യുവൽ 262 mm ഫ്രണ്ട് ഡിസ്‌കുകളും പിൻവശത്ത് 282 mm ഡിസ്‌കും ഡ്യുവൽ ചാനൽ എബിഎസിലൂടെ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. എന്തായാലും ഈ അടുത്തെങ്ങും യമഹ പുതിയ ടിമാക്‌സ് മാക്‌സി സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. നിലവിൽ R15 മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച എയ്റോക്‌സ് പതിപ്പിനെ അടുത്തിടെ കമ്പനി രാജ്യത്ത് പരിചയപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha introduced new 2022 model tmax maxi scooter details
Story first published: Friday, November 19, 2021, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X