എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ നിരയിലേക്ക് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ അടുത്തിടെ പുറത്തിറക്കിയ പ്രീമിയം മോഡലാണ് എയ്റോക്‌സ് 155. വിപണിയിൽ അവതരിപ്പിച്ചതു മുതൽ യുവ ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയെടുക്കാനും മോഡലിന് സാധിച്ചിട്ടുണ്ട്.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

ഈ വിജയം കൂടുതൽ ആഘോഷമാക്കുവാനായി R15 അടിസ്ഥാനമാക്കിയുള്ള സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് യമഹ. ലോഞ്ച് ചെയ്‌ത സമയത്ത് റേസിംഗ് ബ്ലൂ, ഗ്രേ വെർമില്യൺ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് എയ്റോക്‌സ് 155 അവതരിപ്പിച്ചത്.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

ഇതിന് 1.30 ലക്ഷം രൂപ വിലയുള്ള മോൺസ്റ്റർ എനർജി എഡിഷനും യമഹ മോട്ടോജിപി എഡിഷനും കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. ഇതിനു പുറമെയാണ് വൈറ്റ് ആക്സന്റോടുകൂടിയ മെറ്റാലിക് ബ്ലാക്ക് കളർ ഓപ്ഷനെയും യമഹ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

പുതിയ എയറോക്‌സ് 155 എല്ലാ യമഹ ബ്ലൂ സ്ക്വയർ ഡീലർഷിപ്പുകളിലാണ് ലഭ്യമാവുക. മൊത്തത്തിലുള്ള രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം പുതിയ യമഹ എയ്‌റോക്‌സ് 155 "ഹാർട്ട്-ഷേക്കിംഗ് സ്പീഡ്‌സ്റ്റർ" എന്ന ഡിസൈൻ ആശയത്തിന് കീഴിൽ പ്രൗഡ് ബോഡി സൈസ്, അത്‌ലറ്റിക് പ്രൊപ്പോർഷൻസ്, 'X' സെന്റർ മോട്ടിഫ് എന്നിങ്ങനെ മൂന്ന് ഫോക്കസ് പോയിന്റുകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

R15 സ്‌പോർട്‌സ് ബൈക്കിന്റെ അതേ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പുതിയ എയ്‌റോക്‌സ് 155, VVA സാങ്കേതികവിദ്യയിൽ വരുന്ന R15 സ്പോർട്‌സ് ബൈക്കിന്റെ അതേ എഞ്ചിനും പ്ലാറ്റ്‌ഫോമുമാണ് ഉൾക്കൊള്ളുന്നതും.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ യമഹ മോട്ടോർസൈക്കിൾ കണക്‌ട് ആപ്പ്, 5.8 ഇഞ്ച് എൽസിഡി ക്ലസ്റ്റർ, മികച്ച രാത്രികാല കാഴ്ച്ചയ്ക്കുള്ള എൽഇഡി ഹെഡ് ലാമ്പുകൾ, 3D രൂപഭാവം നൽകുന്ന 12 കോംപാക്റ്റ് എൽഇഡികൾ അടങ്ങുന്ന ടെയിൽ ലാമ്പുകൾ എന്നിങ്ങനെയുള്ള പ്രധാന ഫീച്ചറുകളാണ് യമഹ എയറോക്‌സിൽ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

24.5 ലിറ്റർ ശേഷിയുള്ള ഒരു ഫുൾ ഫെയ്‌സ് ഹെൽമെറ്റ് ഉൾക്കൊള്ളാൻ ആവശ്യമായ അണ്ടർസീറ്റ് സ്റ്റോറേജും ഈ പ്രീമിയം മാക്‌സി സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

സ്‌പീഡോമീറ്റർ, ആർപിഎം, വിവിഎ ഇൻഡിക്കേറ്റർ, വൈ-കണക്‌ട് ആപ്പ് ഫോൺ അറിയിപ്പുകൾ, മെയിന്റനൻസ് ശുപാർശകൾ, അവസാനം പാർക്ക് ചെയ്‌ത സ്ഥലം, ഇന്ധന ഉപഭോഗം എന്നിവ കാണിക്കുന്ന സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഒരു പൂർണ ഡിജിറ്റൽ 5.8 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും പുതിയ എയ്‌റോക്‌സ് ഒരു മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയും (എംഐഡി) ലഭിക്കുന്നു

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

കൂടാതെ മെയിന്റനെൻസ് റെക്കമെന്റേഷനുകൾ, Revs ഡാഷ്‌ബോർഡ്, റാങ്കിംഗ്. ഹസാർഡ് ലൈറ്റുകൾ, 5.5 ലിറ്റർ ഫ്യുവൽ ടാങ്ക്, എക്സ്റ്റേണൽ ഫില്ലർ ക്യാപ് എന്നിവയും സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നുണ്ട്. ബ്രേക്കിംഗിനായി മുന്നിൽ 110 mm ഡിസ്ക്കും, പിന്നിൽ 140 mm ഡിസ്ക്കും സിംഗിൾ ചാനൽ എബിഎസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

ട്യൂബ്‌ലെസ് ടയറുകളുള്ള 14 ഇഞ്ച് വീലുകളാണ് യമഹ എയ്റോക്‌സിന് സമ്മാനിച്ചിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ മോഡലിന് 1,980 മില്ലീമീറ്റർ നീളവും 700 മില്ലീമീറ്റർ വീതിയും 1,150 മില്ലീമീറ്റർ ഉയരവുമാണുള്ളത്. അതേസമയം 1,350 മില്ലീമീറ്റർ വീൽബേസാണ് എയ്റോക്‌സിന്റെ പ്രത്യേകത.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

R15 V3 പതിപ്പിനേക്കാൾ 25 മില്ലീമീറ്റർ വീൽബേസും ഈ മാക്‌സി സ്‌കൂട്ടറിനുണ്ട്. മൊത്തം ഭാരം 126 കിലോയാണ്. സീറ്റ് ഉയരം 790 മില്ലീമീറ്ററും ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 5.5 ലിറ്ററുമാണ്. എയ്‌റോക്‌സിന്റെ 145 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഇന്ത്യൻ റോഡ് അവസ്ഥകൾക്ക് മോഡലിനെ അനുയോജ്യമാക്കുന്നുമുണ്ട്.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

പുതിയ യമഹ എയ്‌റോക്‌സിന് വേരിയബിൾ വാൽവ് ആക്ച്വേഷനോടുകൂടിയ 155 സിസി ബ്ലൂ കോർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ ലിക്വിഡ് കൂൾഡ്, 4 സ്ട്രോക്ക്, SOHC, 4 വാൽവ് എഞ്ചിൻ 8,000 rpm-ൽ പരമാവധി 15 bhp പവറും 6,500 rpm-ൽ 13.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

എഞ്ചിന് ഒരു പുതിയ സിലിണ്ടർ ഹെഡും കോം‌പാക്റ്റ് ജ്വലന അറയും യമഹ അവതരിപ്പിക്കുന്നുണ്ട്. ഇത് മികച്ച കംപ്രഷൻ അനുപാതവും ജ്വലന കാര്യക്ഷമതയും നൽകാൻ സ്‌കൂട്ടറിനെ സഹായിക്കും. മികച്ച ഇന്ധനക്ഷമതയ്ക്കായി സ്റ്റോപ്പ് ആൻഡ് സ്റ്റാർട്ട് സിസ്റ്റത്തിനൊപ്പം ശാന്തമായ എഞ്ചിൻ സ്റ്റാർട്ടിനായി ഒരു സ്മാർട്ട് മോട്ടോർ ജനറേറ്റർ സിസ്റ്റവും എയ്റോക്‌സിന് ലഭിക്കുന്നു.

എയ്റോക്‌സ് സ്പോർട്ടി മാക്‌സി സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ കൂടി സമ്മാനിച്ച് യമഹ ഇന്ത്യ

സസ്പെൻഷനായി മുൻവശത്ത് 26 mm ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഡ്യുവൽ പിച്ച് സ്പ്രിംഗും വഴിയാണ് സജ്ജീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട പിലിയൻ സീറ്റിംഗിനായി മൗണ്ടിംഗ് ആംഗിൾ 2 ഡിഗ്രി യമഹ വർധിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha introduced new black colour option for aerox 155 maxi scooter
Story first published: Monday, December 6, 2021, 16:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X