അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

ആകർഷകമായ നിയോ-റെട്രോ രൂപകൽപ്പനയും രസകരമായ സവിശേഷതകളും സംയോജിപ്പിച്ച് യമഹ ഇന്ത്യയിൽ പുറത്തിറക്കിയ പുതിയ മോഡലാണ് FZ-X. 150 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് ധാരാളം പുതുമകളുമായാണ് ബൈക്കിന്റെ വരവും.

അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

പുതിയ FZ-X ഇതുവരെ ഡീലർഷിപ്പുകളിൽ എത്തിയിട്ടില്ലെങ്കിലും യമഹ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മോട്ടോർസൈക്കിളിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ബൈക്കിനെ കൂടുതൽ മോടിയാക്കാനായി ചില ആക്‌സസറികളും യമഹ അവതരിപ്പിക്കുന്നുണ്ട്.

അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

ഉപഭോക്താക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പുതിയ യമഹ FZ-X കസ്റ്റമൈസ് ചെയ്യുന്നതിനായി ടാങ്ക് പാഡുകൾ, ക്രോം മിററുകൾ, സീറ്റ് കവർ എന്നിവയും അതിലേറെയും സംവിധാനങ്ങളാണ് മോട്ടോർസൈക്കിളിനൊപ്പം വാഗ്ദാനം ചെയ്യുന്നത്.

അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

ഈ ആക്‌സസറികളുടെ വില 300 രൂപ മുതൽ 1,490 രൂപ വരെയാണ്. സീറ്റ് കവർ യഥാർഥ സീറ്റിനെ നേരിട്ടുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ഇത് അധിക സുഖവും നൽകണം. ടാങ്ക് പാഡ് സ്ക്രാച്ചുകളിൽ നിന്ന് ഫ്യുവൽ ടാങ്കിന് സംരക്ഷണം നൽകുകയും കൂടുതൽ ഗ്രിപ്പ് നൽകാനും സഹായിക്കും.

Accessories Price
Seat Cover ₹300
Tank Pad ₹400
Bike Cover ₹400
Chrome Rearview mirrors ₹800
LED indicators ₹1490 (Set of 2 pcs)
Rear footrest ₹400
Engine guard ₹800
അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

ക്രോം റിയർവ്യൂ മിററുകൾ യമഹ FZ-X നിയോ-റെട്രോയുടെെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് ഘടകത്തെ വർധിപ്പിക്കാനാണ് സഹായിക്കുന്നത്. അതേസമയം എൽഇഡി ഇൻഡിക്കേറ്ററുകൾ രാത്രിയും പകലും ദൃശ്യപരത മെച്ചപ്പെടുത്തും.

അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

അതേസമയം ഓപ്ഷണൽ പിൻ ഫു‌ട്ട്റെസ്റ്റ് പില്യന് കൂടുതൽ ആശ്വാസം നൽകും. എഞ്ചിൻ ഗാർഡ്, പേര് സൂചിപ്പിക്കുന്നത് പോലെ ചെറിയ അപകടങ്ങളിൽ നിന്ന് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കും.

അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

അവസാനമായി മോട്ടോർസൈക്കിളിനെ പൊടിയിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്ന ബൈക്ക് കവറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് പെയിന്റിനെ ഈ കവർ സംരക്ഷിക്കാനും സഹായിക്കും.

അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

പുതിയ യമഹ FZ-X രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. ബ്ലൂടൂത്ത് പ്രവർത്തനരഹിതമായ ബേസ് വേരിയന്റിന്റെ വില 1,16,800 രൂപയാണ്. അതേസമയം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുടെ സവിശേഷതകൾ ആസ്വദിക്കണമെങ്കിൽ 1,19,800 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

കളർ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം മെറ്റാലിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മാറ്റ് കോപ്പർ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. FZ സീരീസിലെ അതേ 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ മോഡലിനും തുടിപ്പേകുന്നത്.

അൽപം മോഡിഫിക്കേഷനാകാം, FZ-X മോട്ടോർസൈക്കിളിന് പുതിയ ആക്‌സ‌സറികളുമായി യമഹ

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ഇത് ജോടിയാക്കിയ എഞ്ചിൻ 7,250 rpm-ൽ പരമാവധി 12.2 bhp കരുത്തും 5,500 rpm-ൽ 13.6 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എബിഎസ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷൻ, യുഎസ്ബി ചാർജർ എന്നിവയാണ് FZ-X പതിപ്പിന്റെ മറ്റ് പ്രത്യേകതകൾ.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduced New Official Accessories For FZ-X. Read in Malayalam
Story first published: Monday, June 21, 2021, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X