Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് നിര്‍മാതാക്കളായ യമഹ രാജ്യത്ത് പുതിയ എയറോക്‌സ് 155 മാക്‌സി-സ്‌കൂട്ടര്‍ പുറത്തിറക്കിയത്. 1.30 ലക്ഷം രൂപ മുതലാണ് ഈ മാക്‌സി സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും ശക്തമായ സ്‌കൂട്ടര്‍ കൂടിയാണിതെന്ന് വേണം പറയാന്‍. യമഹ ഇപ്പോള്‍ അതിന്റെ ഔദ്യോഗിക ആക്‌സസറികള്‍ വിലകള്‍ക്കൊപ്പം വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. പുതിയ യമഹ എയറോക്‌സ് 155 വാങ്ങാനും നിങ്ങളുടെ മാക്‌സി-സ്‌കൂട്ടര്‍ ഇത്തിരി സ്‌പോര്‍ട്ടിയാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഈ ആക്‌സസറികള്‍ പരിശോധിക്കാവുന്നതാണ്.

Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

യമഹ എയറോക്‌സ് 155 ഔദ്യോഗിക ആക്സസറികളും അവയുടെ വില വിവരങ്ങളും

  • KYB അള്‍ട്ടിമേറ്റ് സീരീസ് എയറോക്‌സ് - 17,024 രൂപ
  • സ്‌പോര്‍ട്ട് സ്‌ക്രീന്‍ സ്‌മോക്ക് - 3,930 രൂപ
  • ബോഡി കവര്‍ - 350 രൂപ
  • സീറ്റ് കവര്‍ - 650 രൂപ
  • എല്‍ഇഡി ഫ്‌ലാഷര്‍ - 1490 രൂപ
  • വിസര്‍ ട്രിം കാര്‍ബണ്‍ - 7,216 രൂപ
  • Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    പുതിയ എയറോക്‌സ് 155 മാക്‌സി-സ്‌കൂട്ടറിനായി യമഹ ഒരു കൂട്ടം ആക്സസറികളാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഔദ്യോഗിക ആക്‌സസറി പാക്കേജിന്റെ ഭാഗമായി കമ്പനി KYB യും വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റൊരു കാര്യം.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    അടിസ്ഥാനപരമായി, സ്റ്റാന്‍ഡേര്‍ഡ് എയറോക്‌സ് 155 ഡ്യുവല്‍ സ്പ്രിംഗ്-ലോഡഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്‍ഭാഗത്ത് ക്രമീകരിക്കാനാവാതെ ലഭിക്കുന്നു. അതിനാല്‍, KYB യില്‍ നിന്നുള്ള ഔദ്യോഗി ആക്‌സസറിയായി യമഹ അഡ്വാന്‍സ്ഡ് ഗ്യാസ് ചാര്‍ജ്ഡ് ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ നല്‍കുന്നു. ഇത് റൈഡറിനും കുഷ്യനും കൂടുതല്‍ ആശ്വാസം നല്‍കും കൂടാതെ റൈഡറുടെ ആവശ്യത്തിനനുസരിച്ച് അതിന്റെ സ്പ്രിംഗ് ടെന്‍ഷന്‍ ട്യൂണ്‍ ചെയ്യാനും കഴിയും.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് യമഹ അതിന്റെ വില്‍പ്പന ഉയര്‍ത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. അടുത്തിടെ, ജാപ്പനീസ് നിര്‍മ്മാതാവ് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫാസിനോ Fi 125, റേ- ZR എന്നിവയുടെ പുതുക്കിയ ആവര്‍ത്തനങ്ങള്‍ വിപണിയില്‍ എത്തിച്ചിരുന്നു.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    കമ്പനിയുടെ ഇന്ത്യയിലെ പോര്‍ട്ട്‌ഫോളിയോയില്‍ മൂന്നാമത്തെ സ്‌കൂട്ടറാണ് ഇപ്പോള്‍ എയ്‌റോക്‌സ് 155 രൂപത്തില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ അത്ര പ്രശസ്തമല്ലാത്ത് മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയിലേക്കാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    ബ്ലൂ / സില്‍വര്‍, വൈറ്റ് / ബ്ലാക്ക് എന്നീ രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് എയ്റോക്സ് 155 പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ അപ്രീലിയ SXR 160 എന്ന ഒരു മോഡല്‍ മാത്രമേ ഈ ശ്രേണിയില്‍ എതിരാളിയായുള്ളൂ. മാക്‌സി സ്‌കൂട്ടര്‍ ഇന്ത്യയില്‍ ആദ്യമായി ഓട്ടോ എക്‌സ്‌പോ 2018 ല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നിവയുള്‍പ്പെടെ ഏതാനും തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ എയ്റോക്‌സ് 155 ഇതിനോടകം തന്നെ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. എയ്റോക്സിന്റെ ഏറ്റവും പുതിയ ആവര്‍ത്തനം ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചിരുന്നു.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    എയറോക്സില്‍ എല്‍ഇഡി ഡിആര്‍എല്ലുകളും അപ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയില്‍ ലാമ്പും അടങ്ങുന്ന ഇരട്ട എല്‍ഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണവുമുണ്ട്. ചില സിഗ്‌നേച്ചര്‍ മാക്‌സി സ്‌റ്റൈലിംഗ് സൂചനകളില്‍ ഫ്രണ്ട്-ഹെവി ഫെയര്‍ഡ് ബോഡി, ഉയര്‍ത്തിയ ഫ്‌ലോര്‍ബോര്‍ഡ്, സ്റ്റെപ്പ്-അപ്പ് പില്യണ്‍ സീറ്റ് എന്നിവയും ഉള്‍പ്പെടുന്നു.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    അനുപാതത്തിന്റെ അടിസ്ഥാനത്തില്‍, എയറോക്‌സ് 1,980 മില്ലീമീറ്റര്‍ നീളവും 700 മില്ലീമീറ്റര്‍ വീതിയും 1,150 മില്ലീമീറ്റര്‍ ഉയരവും ഉള്ള മോഡലാണ്. ഓഫറിലുള്ള വീല്‍ബേസ് 1,350 mm ആണ്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 5.5 ലിറ്ററാണെന്നും കമ്പനി അറിയിച്ചു. സ്‌കൂട്ടറിന് 125 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ 790 mm സീറ്റ് ഉയരമുണ്ട്. സ്‌കൂട്ടറിന്റെ ഫ്യുവല്‍ ഫില്ലര്‍ ക്യാപ് അതിന്റെ ഫ്‌ലോര്‍ബോര്‍ഡിലെ ഒരു സെന്‍ട്രല്‍ റിഡ്ജില്‍ സ്ഥാപിച്ചിരിക്കുന്നതും ഹൈലൈറ്റായി കമ്പനി എടുത്തുപറയുന്നു.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കില്‍, ബ്ലൂടൂത്ത്, യമഹയുടെ വൈ-കണക്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് തുടങ്ങിയ കണക്റ്റിവിറ്റി മൊഡ്യൂളുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് എയറോക്‌സ് 155 സിസി സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    രണ്ടാമത്തേത് ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകള്‍ സ്‌കൂട്ടറുമായി ബന്ധിപ്പിക്കാനും അവസാന പാര്‍ക്കിംഗ് ലൊക്കേഷന്‍, സര്‍വീസ് ഷെഡ്യൂളുകള്‍, തകരാറുള്ള അറിയിപ്പുകള്‍, മൈലേജ് മുതലായ സവിശേഷതകള്‍ ആക്‌സസ് ചെയ്യാനും അനുവദിക്കുന്നു.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും 25 ലിറ്റര്‍ സ്റ്റോറേജും റിമോട്ട് ലോക്കിംഗ് ബട്ടണ്‍ ഉപയോഗിച്ച് ആക്‌സസ് ചെയ്യാന്‍ കഴിയും. എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍, ഹസാര്‍ഡ് ലൈറ്റുകള്‍, കീലെസ് സ്റ്റാര്‍ട്ട് എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    155 സിസി ലിക്വിഡ്-കൂള്‍ഡ്, DOHC സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുള്ള വേരിയബിള്‍ വാല്‍വ് ആക്യുവേഷന്‍ (VVA) ആണ് എയറോക്‌സിന് കരുത്ത് നല്‍കുന്നത്. ഇത് R15 V4, MT-15, XSR 155 എന്നിങ്ങനെയുള്ള മറ്റ് യമഹ മോഡലുകളില്‍ കണ്ടതിന് സമാനമായ എഞ്ചിന്‍ തന്നെയാണ്.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    ഈ മോട്ടോര്‍ 8,000 rpm-ല്‍ 14.8 bhp കരുത്തും 6,500 rpm-ല്‍ 14 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. ഇലക്ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (EFI) കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇത് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് പരമ്പരാഗത V-ബെല്‍റ്റ് CVT ഉപയോഗിക്കുന്നു.

    Aerox 155-നെ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികളും വിലകളും പങ്കുവെച്ച് Yamaha

    മുന്നില്‍ ഒരു ജോടി പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട റിമോട്ട് റിസര്‍വോയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി മുന്നില്‍ ഒരു ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡ്രം ബ്രേക്കും, എബിഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha introduced official accessories and prices for aerox 155 maxi scooter
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X