XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

യമഹ XSR 155 -ന്റെ ഇന്ത്യൻ അരങ്ങേറ്റം വളരെക്കാലമായി പറയപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ലാത്തതിനാൽ ഇപ്പോഴും വെറും ഊഹാപോഹങ്ങൾ മാത്രമായി നിലകൊള്ളുന്നു.

XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

ജാപ്പനീസ് നിർമ്മാതാക്കൾ പതിവായി ആഗോള വിപണിയിൽ XSR സ്പോർട്സ് ഹെറിറ്റേജ് ലൈനപ്പ് വികസിപ്പിക്കുന്നു, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യൂറോപ്പിൽ എൻട്രി ലെവൽ XSR 125 മോഡൽ ബ്രാൻഡ് അവതരിപ്പിച്ചു.

XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

ബ്രാൻഡിന്റെ പ്രധാന വോളിയം വിൽപ്പന മോഡലായതിനാൽ തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ XSR 155 -ന് ചെറിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ട്.

XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

ഇന്തോനേഷ്യയിൽ, റെട്രോ റോഡ്സ്റ്റർ ഇപ്പോളൊരു പുതിയ കളർ സ്കീം നേടിയിരിക്കുകയാണ്, 36,580,000 റുപിയയാണ് ഈ വേരിയന്റിന്റെ വില. മാറ്റ് ഗ്രീൻ ബോഡി പെയിന്റും ടാൻ നിറത്തിൽ പൂർത്തിയാക്കിയ റിബ്ഡ് സിംഗിൾ-പീസ് സീറ്റും ഒരു വിന്റേജ് വൈബ് സൃഷ്ടിക്കുന്നു.

XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

കൂടാതെ, ഫ്യുവൽ ടാങ്ക് സ്പോർട്ടി ഗ്രാഫിക്സും സൈഡ് പാനലുകൾ ബ്രഷ് ചെയ്ത മെറ്റൽ ഫിനിഷും ഉപയോഗിച്ച് ഒരുക്കിയിരിക്കുന്നു. സ്റ്റാൻ‌ഡേർഡ് പതിപ്പിന് വിപരീതമായി, ഫ്രണ്ട് ഫെൻഡർ ബോഡി കളറിൽ‌ പൂർ‌ത്തിയാക്കിയിരിക്കുന്നു.

XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

പക്ഷേ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ‌ക്ക് പുറമെ യമഹ XSR 155 -ൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. YZF-R15 V3.0 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ സഹോദരൻ MT-15 എന്നിവയിലെ സമാനമായ പവർ‌ട്രെയിൻ‌ ഉപയോഗിക്കുന്നത് തുടരുന്നു.

XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

വേരിയബിൾ വാൽവ് ആക്യുവേഷൻ സാങ്കേതികവിദ്യയുള്ള 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഇതിലുള്ളത്. 10,000 rpm -ൽ പരമാവധി 19.3 bhp കരുത്തും 8,500 rpm -ൽ 14.7 Nm torque ഉം പുറപ്പെടുവിക്കുന്നു. പവർട്രെയിൻ ഒരു ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ജോഡിയാക്കുന്നു, സ്ലിപ്പറും ലിസ്റ്റ് അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ബന്ധിപ്പിച്ചിരിക്കുന്നു.

XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

USD ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ, സൂപ്പർസ്‌പോർട്ട് നേക്കഡ് സ്പോർട്ട് സഹോദരങ്ങളിലെന്നപോലെ ഡെൽറ്റാബോക്‌സ് ഫ്രെയിം, അലുമിനിയം സ്വിംഗ്ആം, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ ABS സിസ്റ്റം തുടങ്ങിയവയാണ് യമഹ XSR 155 -ൽ വരുന്നത്.

XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

യമഹ XSR 155 ഉടനെയെങ്ങും എത്തുമെന്ന് തോന്നാത്തതിനാൽ, FZ V3 Fi അടിസ്ഥാനമാക്കി പുതിയ മോട്ടോർസൈക്കിൾ കൊണ്ടുവരാൻ ബ്രാൻഡ് തീരുമാനിച്ചു.

XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

യമഹ FZ-X എന്ന് വിളിക്കപ്പെടുന്ന ഇത് റെട്രോ-തീംഡ് മോട്ടോർസൈക്കിളാണ്, എഞ്ചിൻ, അണ്ടർപിന്നിംഗുകൾ എന്നിവയുൾപ്പെടെ 150 സിസി നേക്കഡുമായി പങ്കിടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduces New Colour Scheme For XSR 155. Read in Malayalam.
Story first published: Thursday, May 13, 2021, 20:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X