പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

2021 സെപ്റ്റംബറില്‍, യമഹ മോട്ടോര്‍ ഇന്ത്യ 155 സിസി സെഗ്മെന്റുകളില്‍ മൂന്ന് സ്പോര്‍ട്ടി മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. അതില്‍ പുതിയ R15 V4, R15M, എയറോക്‌സ് 155 എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് ശേഷം, യമഹ ഇപ്പോള്‍ സ്പോര്‍ട്ടി പുതിയ R15 V4, R15M എന്നിവ ഇന്തോനേഷ്യയിലും അവതരിപ്പിച്ചിരിക്കുകയാണ്.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

ഇന്ത്യയില്‍ ഇവയ്ക്ക് 1.71 ലക്ഷം മുതല്‍ 1.83 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇന്തോനേഷ്യയില്‍, R15 V4-ന് 38.9 ദശലക്ഷം IDR മുതല്‍ R15M-ന് 43.5 ദശലക്ഷം IDR വരെയാണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 2.03 ലക്ഷം മുതല്‍ 2.27 ലക്ഷം രൂപ വരെയാണ് വില.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

ഇന്തോനേഷ്യയില്‍, ഈ പുതിയ R15, 155 സിസി മോട്ടോര്‍സൈക്കിളുകള്‍ 2022 മോഡലുകളായിട്ടാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ആകെ നാല് നിറങ്ങളാണ് ഓഫര്‍ ചെയ്യുന്നത്. വൈറ്റ് (യമഹയുടെ റേസിംഗ് ബ്ലഡ്), സില്‍വര്‍ (R15M), ബ്ലാക്ക്, ഐക്കണ്‍ ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

ഓഫറിലെ ഫീച്ചറുകള്‍ ഇന്ത്യ-സ്‌പെക്ക് R15 V4, R15M എന്നിവയ്ക്ക് സമാനമാണ്. R15S ഓഫറിലുള്ള ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി, ഇന്തോനേഷ്യയില്‍ അത്തരമൊരു മോട്ടോര്‍സൈക്കിള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

പുതിയ R15 അതിന്റെ വലിയ R7 മിഡില്‍ വെയ്റ്റ് സൂപ്പര്‍സ്പോര്‍ട്ട് എതിരാളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. പൂര്‍ണ്ണമായും പുതിയ ഫ്രണ്ട് ഫാസിയ, പുതിയ ബോഡി ഗ്രാഫിക്‌സ്, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, പുനര്‍രൂപകല്‍പ്പന ചെയ്ത വിസര്‍ എന്നിവയും ഇതിന് ലഭിക്കുന്നു. പുതിയ ഫെയറിംഗ്, എക്സ്ഹോസ്റ്റുകള്‍, കളര്‍ ഓപ്ഷനുകള്‍ എന്നിവയും അതിന്റെ മേക്കോവറിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

പുതിയ യമഹ R15M, R15 V4 നേക്കാള്‍ സ്പോര്‍ട്ടിയറാണ്. യമഹയുടെ വൈ-കണക്ട് കണക്റ്റിവിറ്റി ഫീച്ചറും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മുഖേന പ്രവര്‍ത്തനക്ഷമമാക്കിയ പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഉള്ള ഒരു ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ രണ്ട് മോഡലുകള്‍ക്കും ലഭിക്കും.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പുകള്‍ ലഭിച്ച ഔട്ട്ഗോയിംഗ് മോഡലിന് വിപരീതമായി എല്‍ഇഡി DRL-കള്‍ക്കൊപ്പം എല്‍ഇഡി ഹെഡ്‌ലൈറ്റും, ടെയില്‍ ലാമ്പുകളും ഇതില്‍ സ്പോര്‍ട്സ് ചെയ്യുന്നു, കൂടാതെ നിറമുള്ള അലോയ് വീലുകളുള്ള വിശാലമായ പിന്‍ റേഡിയല്‍ ടയറുകളും സവിശേഷതയാണ്.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

പുതിയ യമഹ R15 V4, R15M എന്നിവയില്‍ ഒരു എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ച് ഉള്‍പ്പെടുന്നു. ഇന്ത്യയില്‍, R15 V4 റേസിംഗ് ബ്ലൂ, ഡാര്‍ക്ക് നൈറ്റ്, മെറ്റാലിക് റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നു, R15M-ന് മെറ്റാലിക് ഗ്രേ നിറമുണ്ട്, കൂടാതെ R15M മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി എഡിഷനും മോട്ടോജിപി ബ്രാന്‍ഡിംഗില്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

അതേ എഞ്ചിന്‍ ലൈനപ്പ് പങ്കിടുന്ന യമഹ R15 V4, R15M എന്നിവയ്ക്ക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുള്ള 155 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ലഭിക്കുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

ഈ എഞ്ചിന്‍ 18.6 bhp പവറും 14.1 Nm torque ഉം നല്‍കുന്നു. ഇതിന് യമഹയുടെ VVA അല്ലെങ്കില്‍ വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ സാങ്കേതികവിദ്യയും ലഭിക്കുന്നു. മുന്‍വശത്ത് യുഎസ്ഡി അല്ലെങ്കില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളും വഴിയാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമ്പോള്‍, സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കെടിഎം RC200, RC125, സുസുക്കി ജിക്‌സര്‍ SF എന്നിവയ്ക്കാണ് യമഹ R15 V4 എതിരാളികള്‍.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

സെപ്റ്റംബര്‍ മാസത്തിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ രാജ്യത്ത് അവതരിപ്പിക്കുന്നത്. വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്ന മോഡലിന്റെ ഡിസൈനില്‍ നിന്ന് തുടങ്ങിയാല്‍, പുതിയ 2021 യമഹ YZF-R15 V4.0 ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ വളരെ ഷാര്‍പ്പായിട്ടുള്ളതും വലുതുമായി തോന്നുന്നു, യമഹ YZF-R7 പ്രചോദിത രൂപകല്‍പ്പനയാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

പുതിയ യമഹ YZF-R15 V4.0 മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. കളര്‍ ഓപ്ഷനുകളില്‍ മെറ്റാലിക് റെഡ്, ഡാര്‍ക്ക് നൈറ്റ്, റേസിംഗ് ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു. ഇതോടൊപ്പം R15M എന്ന പുതിയ ട്രിമ്മും ഉണ്ട്.

പുതിയ കളര്‍ ഓപ്ഷനില്‍ ഇന്തോനേഷ്യയിലേക്കും; 2022 R15 V4 -നെ അവതരിപ്പിച്ച് Yamaha

പുതിയ യമഹ YZF-R15 V4.0, R15M എന്നിവയ്ക്കൊപ്പം, എയ്റോക്സ് 155 മാക്സി-സ്‌കൂട്ടറും യമഹ ഇന്ത്യയില്‍ അവതരിപ്പിച്ചു. രാജ്യത്ത് മാക്‌സി സ്‌കൂട്ടറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് നിര്‍മാതാക്കളുടെ പുതിയ നീക്കം.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha launched 2022 r15 v4 in indonesia with new colour option
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X