ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

നവീകരിച്ച ഫാസിനോ 125 സ്‌കൂട്ടിറിനെ ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ജാപ്പനീസ് ബ്രാന്‍ഡായ യമഹ ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ വില സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും തന്നെ അന്ന് കമ്പനി നടത്തിയിരുന്നില്ല.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

ഇപ്പോഴിതാ നവീകരണത്തോടെ എത്തുന്ന മോഡലിന്റെ വില വിലങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് യമഹ. വളരെയധികം പരിഷ്‌ക്കാരങ്ങളുമായാണ് ജനപ്രിയ മോഡല്‍ ഇത്തവണ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നതെന്ന് വേണം പറയാന്‍. ഹൈബ്രിഡ് എഞ്ചിന്‍ കരുത്തും, ബ്ലൂടുത്ത് കണക്ടിവിറ്റി സവിശേഷതയുമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡല്‍ ലഭ്യമാകുന്നത്. ഇതില്‍ ഡ്രം പതിപ്പിന് 70,000 രൂപയാണ് എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന പതിപ്പായ ഡിസ്‌ക് മോഡലിന് 76,530 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

ഈ മാസം അവസാനത്തോടെ മോഡലിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. യുവ തലമുറയെ ആകര്‍ഷിക്കുന്നതിന് ആവശ്യമായ ഫീച്ചറുകളും ഡിസൈനും നല്‍കിയാണ് പുതിയ ഫാസിനോ 125-ന്റെ വരവ്.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

പുതിയ യമഹ ഫാസിനോ 125 ഹൈബ്രിഡില്‍ ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സംവിധാനമുണ്ട്. ഇത് പവര്‍ അസിസ്റ്റ് നല്‍കുമെന്നാണ് യമഹ അവകാശപ്പെടുന്നത്. ബിഎസ് VI 125 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍-ഇഞ്ചക്ട് മോട്ടോര്‍ എന്നിവയാണ് യമഹ ഫാസിനോ 125 ഹൈബ്രിഡിന് കരുത്ത് പകരുന്നത്.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

ഈ എഞ്ചിന്‍ 8.2 bhp പരമാവധി കരുത്തും 10.3 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. സ്‌കൂട്ടര്‍ നില്‍ക്കുന്ന അവസ്ഥയില്‍ SMG ഒരു പവര്‍ ബൂസ്റ്റ് നല്‍കുന്നു. നിര്‍മാതാവ് പറയുന്നതനുസരിച്ച്, ഇത് കയറ്റം കയറാന്‍ സഹായിക്കുന്നു, കൂടാതെ പ്രാരംഭ ആക്‌സിലറേഷന്‍ വേളയിലും ചലനം കുറയ്ക്കുന്നു. ഇതുകൂടാതെ, ഫാസിനോ ഹൈബ്രിഡിന് സൈലന്റ് സ്റ്റാര്‍ട്ട് ഫംഗ്ഷനും സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സംവിധാനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

വിവിഡ് റെഡ് സ്‌പെഷ്യല്‍, ഡാര്‍ക്ക് മാറ്റ് ബ്ലൂ, സ്യൂവ് കോപ്പര്‍, യെല്ലോ കോക്ടെയ്ല്‍, മാറ്റ് ബ്ലാക്ക് സ്‌പെഷ്യല്‍, കൂള്‍ ബ്ലൂ മെറ്റാലിക്, സിയാന്‍ ബ്ലൂ, വിവിഡ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ലഭ്യമാണ്.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

ഡ്രം ബ്രേക്ക് വേരിയന്റിനെ സംബന്ധിച്ചിടത്തോളം, വിവിഡ് റെഡ്, ഡാര്‍ക്ക് മാറ്റ് ബ്ലൂ, സ്യൂവ് കോപ്പര്‍, കൂള്‍ ബ്ലൂ മെറ്റാലിക്, യെല്ലോ കോക്ക്ടെയില്‍, സിയാന്‍ ബ്ലൂ, മെറ്റാലിക് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യും.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍ ഇതിന് ഒരു മേക്കോവര്‍ ലഭിക്കുന്നു. ഡിസ്‌ക് ബ്രേക്ക് മോഡല്‍ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ യമഹ മോട്ടോര്‍സൈക്കിള്‍ കണക്റ്റ് X ആപ്ലിക്കേഷനെ പിന്തുണയ്ക്കുന്നു, കൂടാതെ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

സ്റ്റോപ്പ് ലൈറ്റില്‍ കാത്തിരിക്കുമ്പോള്‍ എഞ്ചിന്‍ താനെ നിര്‍ത്തുന്ന ഒരു ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും സ്‌കൂട്ടറില്‍ സവിശേഷതയായി അവതരിപ്പിക്കുന്നു. സസ്‌പെന്‍ഷനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് നല്‍കിയിരിക്കുന്നത്.

ഫാസിനോ 125 ഹൈബ്രിഡിനെ വില്‍പ്പനയ്ക്ക് എത്തിച്ച് യമഹ; വില 70,000 രൂപ

സുസുക്കി ആക്സസ് 125, ആക്ടിവ 125, ടിവിഎസ് എന്‍ടോഖ്, ഹോണ്ട ഗ്രാസിയ എന്നിവര്‍ക്കെതിരെയാണ് ഫാസിനോ മത്സരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സ്വന്തമാക്കുന്നൊരു മോഡല്‍ കൂടിയാണ് ഫാസിനോ 125.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launched Fascino 125 Hybrid In India, Priced, Engine, Feature Details Here. Read in Malayalam.
Story first published: Thursday, July 22, 2021, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X