ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

പുതിയ YZF-R15 V4.0 മോട്ടോർസൈക്കിളിന് പുറമെ, പുതിയ ഏറോക്സ് 155 മാക്സി-സ്കൂട്ടറും രാജ്യത്ത് യമഹ മോട്ടോർ ഇന്ത്യ പുറത്തിറക്കി. പ്രാരംഭ ബേസ് മോഡലിന് 1.29 ലക്ഷം രൂപയും സ്പെഷ്യൽ പതിപ്പ് മോട്ടോ GP എഡിഷന് 1.30 ലക്ഷം രൂപയുമാണ് ഇന്ത്യൻ വിപണിയിൽ സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

R15 സ്പോർട്സ് ബൈക്കിന്റെ അതേ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ഇത് ഒരേ എഞ്ചിനും പ്ലാറ്റ്ഫോമും ഉപയോഗിക്കുന്നു, അതിനാൽ സ്കൂട്ടർ മികച്ച സ്പോർട്ടി എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

FZ-X നിയോ-റെട്രോ മോട്ടോർസൈക്കിൾ പുറത്തിറക്കിയതിന് പിന്നാലെയാണ് യമഹ ഏറോക്സ് 155 അവതരിപ്പിച്ചത്, ഇന്ത്യൻ വിപണിയൽ രണ്ടും സ്വന്തമായി ഒരു സ്ഥാനം കൈവരിക്കുന്നു. ഇതോടൊപ്പം ജാപ്പനീസ് നിർമ്മാതാക്കൾ തീർച്ചയായും തങ്ങളുടെ 125 സിസി സ്കൂട്ടർ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുകയാണ്.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

ഫാസിനോ, റേ ZR -ന്റെ ഹൈബ്രിഡ് പതിപ്പുകൾ അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ 150-160 സിസി പ്രീമിയം സ്‌കൂട്ടർ സ്‌പെയ്‌സിലേക്കുള്ള ബ്രാൻഡിന്റെ ആദ്യ ചുവടുവെപ്പാണ് ഏറോക്‌സ് 155.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

അന്താരാഷ്ട്ര വിപണികളിൽ പ്രത്യേകിച്ചും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇതിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്, 1997 മുതൽ യൂറോപ്പിൽ എയറോക്സ് നെയിം പ്ലേറ്റ് ലഭ്യമാണ്.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

അന്താര്ഷ്ട്ര വിപണിയിൽ വിവിധ എഞ്ചിൻ ശേഷികളിൽ ഇവ റീട്ടെയിൽ ചെയ്തു. സ്കൂട്ടറിന് 1,980 mm നീളവും 700 mm വീതിയും 1,150 mm ഉയരവും 1,350 mm നീളമുള്ള വീൽബേസുമുണ്ട് . R15 V3 -നേക്കാൾ 25 mm നീളമുള്ള വീൽബേസാണ് ഏറോക്സിന് ലഭിക്കുന്നത്.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

വാഹനത്തിന്റെ മൊത്ത ഭാരം 276 കിലോഗ്രാമാണ്, പേര് സൂചിപ്പിക്കുന്നത് പോലെ R15 V3 ഫ്ലെയർ ചെയ്ത സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളുമായി ഇതിന് പൊതുവായ സാമ്യമുണ്ട്, മോട്ടോർസൈക്കിളിന് ഇതിനൊപ്പം മിഡ് ലൈഫ് അപ്‌ഡേറ്റും ലഭിച്ചു.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, R15 -ലെ അതേ 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫ്യുവൽ-ഇൻജക്റ്റഡ് DOHC എഞ്ചിൻ വേരിയബിൾ വാല്യൂ ആക്യുവേഷൻ ടെക് ഉപയോഗിച്ച് എത്തുന്നു.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

8,000 rpm -ൽ 15.36 bhp പരമാവധി കരുത്തും 6500 prm -ൽ 13.9 Nm പീക്ക് torque ഉം എഞ്ചിൻ വികസിപ്പിക്കുന്നു. ഇത് മുൻതലമുറ R15 V3 മോഡലിനേക്കാൾ 4 bhp കുറവാണ്, പക്ഷേ 10.9 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന അപ്രീലിയ SXR 160 -നേക്കാൾ കൂടുതൽ കരുത്തുറ്റതാണ്.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

2016 അവസാനത്തോടെ മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് ഏറോക്‌സ് 155 സിസി പതിപ്പിന്റെ ആദ്യ അരങ്ങേറ്റം. വളരെ ഫീച്ചർ പാക്ഡ് മോഡലാണിത്.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

യമഹ R സീരീസ് അനുകരിക്കുന്ന റേസർ-ഷാർപ്പ് സ്റ്റൈലിംഗ്, ഡ്യുവൽ-പോഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സംയോജിത വിംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഷാർപ്പ് ബോഡി വർക്ക്, സ്മാർട്ട്‌ഫോൺ കണക്ടിവിറ്റിയുള്ള എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്ലിക്കേഷൻ അധിഷ്ഠിത പ്രവർത്തനങ്ങൾ, ഹസാർഡ് ലാമ്പുകൾ, ഫെയറിംഗിൽ സ്ഥാപിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്റർ, പില്യൺ സീറ്റിന് കീഴിൽ സ്ഥാപിച്ചിരിക്കുന്ന തിരശ്ചീന എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് മാക്സി സ്കൂട്ടറിന്റെ പ്രധാന സവിശേഷതകൾ.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

ഒരു ചെറിയ വിൻഡ്‌സ്‌ക്രീൻ, സ്പോർട്ടി ബോഡി ഗ്രാഫിക്സ്, സ്റ്റബി എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, വലിയ ഫുട്ബോർഡ്, വിശാലമായ സ്റ്റോറേജ് ​​ശേഷി എന്നിവയും ഇതിൽ ഉണ്ട്. ഏറോക്സ് 155 -ന് 14 ഇഞ്ച് അലോയ് വീലുകളും ഉപഭോക്താക്കളെ ആകർഷിക്കാൻ ഒന്നിലധികം കളർ ചോയിസുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 790 mm സീറ്റ് ഉയരമുള്ള മോഡലിന്റെ ഫ്യുവൽ ടാങ്ക് ശേഷി 5.5 ലിറ്ററാണ്.

ഊഹാപോഹങ്ങൾക്ക് വിരാമമേകി Aerox 155 മാക്സി സ്കൂട്ടർ പുറത്തിറക്കി Yamaha; വില 1.29 ലക്ഷം രൂപ

ഫ്ലോർബോർഡിന്റെ മധ്യഭാഗത്തായി ഒരുക്കിയിരിക്കുന്ന ഫ്യുവൽ ഫില്ലർ ക്യാപ്പ് തികച്ചും സവിശേഷവും പ്രായോഗികവുമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്നു. യമഹ ഏറോക്സ് 155 പ്രീമിയം സ്കൂട്ടർ വിഭാഗത്തിൽ ശക്തമായ ഒരു പ്രകടനം കാഴ്ച്ച വെക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha launched its 1st maxi scooter aerox 155 in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X