മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

ഇന്ത്യയിലെ എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരമായ R15 V3 മോഡലിന് പുതിയൊരു കളർ ഓപ്ഷൻ സമ്മാനിച്ച് യമഹ. ബൈക്കിന്റെ സ്പോർട്ടിയർ ഭാവം വർധിപ്പിക്കുന്ന മെറ്റാലിക് റെഡിൽ ഇനി മോഡൽ സ്വന്തമാക്കാം.

മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

റേസിംഗ് ബ്ലൂ, തണ്ടർ ഗ്രേ, ഡാർക്ക്‌നൈറ്റ് എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള കളർ നിരയിലേക്കാണ് പുതിയ മെറ്റാലിക് റെഡിനെ ജാപ്പനീസ് ബ്രാൻഡ് കൂട്ടിച്ചേർത്തിരിക്കുന്നത്. 2021 ഏപ്രിൽ ഒന്നു മുതൽ ലഭ്യമാകുന്ന മെറ്റാലിക് റെഡ് കളറിന് 1,52,100 രൂപയാണ് എക്സ്ഷോറൂം വില.

മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

തെരഞ്ഞെടുക്കുന്ന കളർ ഓപ്ഷൻ അനുസരിച്ച് YZF-R15 വേർഷൻ 3.0 മോഡലിന്റെ വിലയും വ്യത്യാസപ്പെടും.

റേസിംഗ് ബ്ലൂ: Rs 1,51,700

തണ്ടർ ഗ്രേ: Rs 1,50,600

മെറ്റാലിക് റെഡ്: Rs 1,52,100

ഡാർക്ക്‌നൈറ്റ്: Rs 1,52,700

MOST READ: മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

പുതിയ കളർ ഓപ്ഷനിൽ ഫെയറിംഗ്, ഫ്യൂവൽ ടാങ്ക്, റിയർ പാനൽ എന്നിവ ചുവന്ന നിറത്തിലാണ് യമഹ പൂർത്തിയാക്കിയിരിക്കുന്നത്. അതേസയം ഹെഡ്‌ലൈറ്റ് കൗളിന് കറുത്ത ഫിനിഷ് ലഭിക്കും.

മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

മെറ്റാലിക് റെഡ് മോഡൽ ബൈക്കിന്റെ സ്റ്റാൻഡേർഡ് സവിശേഷതകളും മറ്റ് ഘടകങ്ങളുൂം അതേപടി നിലനിർത്തിയിട്ടുമുണ്ട്. യുവ ഉപഭോക്താക്കൾക്കിടയിലെ ജനപ്രിയ മോഡലിന്റെ മൂന്നാംതലമുറ മോഡൽ 2018 മുതലാണ് വിപണിയിൽ എത്തി തുടങ്ങിയത്.

MOST READ: ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

R6, R1 പോലുള്ള വലിയ മോഡലുകളിൽ‌ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരു ആക്രമണാത്മക സ്റ്റൈലിംഗാണ് YZF-R15 V3 പതിപ്പിന്റെ പ്രധാന ഹൈലൈറ്റും വിജയവും. മോട്ടോ ജിപി ബൈക്കുകളുടെ രൂപം ഇന്ത്യയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും വൻ ജനപ്രീതിയാർജിക്കാൻ യമഹയെ സഹായിച്ചിട്ടുമുണ്ട്.

മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

155 സിസി, ലിക്വിഡ്-കൂൾഡ്, SOHC, ഫോർ-വാൽവ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഇതിൽ വേരിയബിൾ വാൽവ് ആക്യുവേഷൻ (VVA), അസിസ്റ്റ് സ്ലിപ്പർ ക്ലച്ച് എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: ഒരു ലക്ഷം യൂണിറ്റ് ഇരുചക്ര വാഹന കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കി ടിവിഎസ്

മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിൻ 18.37 bhp കരുത്തഇൽ 14.1 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. R15-ന്റെ സവിശേഷത പട്ടികയിൽ പൂർണ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച് എന്നിവ ഉൾപ്പെടുന്നു.

മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

ക്ലിപ്പ്-ഓൺ ഹാൻഡിൽബാറും റിയർ സെറ്റ് ഫുട്പെഗുകളും ഉപയോഗിച്ച് ബൈക്കിന് വളരെ സ്പോർട്ടിയറായുള്ള എർഗണോമിക്സും യമഹ ഒരുക്കിയിട്ടുണ്ട്. 11 ലിറ്റർ ഫ്യുവൽ ടാങ്കുള്ള R15 V3 മോഡലിന്റെ ഭാരം 142 കിലോഗ്രാം ആണ്.

മെറ്റാലിക് റെഡിൽ അണിഞ്ഞൊരുങ്ങി യമഹ R15 V3 വിപണിയിൽ; വില 1.52 ലക്ഷം രൂപ

സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സ്വിച്ച് എന്നിവയും തങ്ങളുടെ എൻട്രി ലെവൽ സ്പോർട്സ് ബൈക്കായ R15-ൽ യമഹ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launched New Metallic Red Colour Option For YZF-R15 V3. Read in Malayalam
Story first published: Thursday, April 1, 2021, 12:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X