എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

പുതിയ ഫോഴ്‌സ് 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ തായ്‌വാനിൽ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച എയറോക്‌സ് 155 അടിസ്ഥാനമാക്കി നിർമിച്ച മോഡലാണ് ഫോഴ്‌സ്.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

തായ്‌വാനിൽ പുതിയ ഫോഴ്‌സ് 2.0 സ്‌കൂട്ടറിനായി TWD 99,000 ആണ് മുടക്കേണ്ടത്. അതായത് ഏകദേശം 2.66 ലക്ഷം രൂപ. ഇന്ത്യയിൽ, യമഹ 1.29 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് എയറോക്‌സ് 155 പുറത്തിറക്കിയിരിക്കുന്നത്. ഫോഴ്‌സ് 2.0 എയറോക്സിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും സ്റ്റൈലിംഗിന്റെ കാര്യത്തിൽ ധാരാളം വ്യത്യാസങ്ങൾ കാണാനാകും.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

എയ്‌റോക്‌സിനെപ്പോലെ, ഫോഴ്‌സ് 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ ഒരു ഷാർപ്പ് ഡിസൈൻ സ്‌ക്രീനായ ട്വിൻ ഹെഡ്‌ലാമ്പ് സജ്ജീകരണത്തിനും കനത്ത ഫെയർ ചെയ്ത മുൻ പാനലുമായാണ് വിപണിയിൽ എത്തുന്നത്. എന്നാൽ ഹെഡ്‌ലാമ്പിനായി ഒരു ഹാലോജൻ ബൾബാണ് യമഹ ഉപയോഗിച്ചിരിക്കുന്നത്. സൈഡ് പാനലുകളും പുനർരൂപകൽപ്പന ചെയ്യാൻ കമ്പനി തയാറായി.

സ്‌കൂട്ടറിലെ ടെയിൽ ലൈറ്റുകൾ ആംഗുലർ ശൈലി വിട്ട് നേരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് ഫോഴ്‌സിന്റെ മുൻഗാമികളെ അപേക്ഷിച്ച് വ്യത്യസ്തമയ സമീപനമാണിതെന്ന് ചുരുക്കം. ഫോഴ്‌സ് 2.0 പതിപ്പിനും എയറോക്‌സിനും ഇടയിലുള്ള സ്റ്റൈലിംഗിലെ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഫ്ലോർബോർഡിന്റെ മധ്യഭാഗത്തുകൂടിയുള്ള ഒരു സ്പൈനാണ്.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

ഫോഴ്‌സ് 2.0 സ്‌കൂട്ടറിലെ മറ്റ് പരിഷ്ക്കാരങ്ങളിൽ ഒരു ഫ്ലാറ്റ് സിംഗിൾ-പീസ് സീറ്റും പുതിയ അലോയ് വീൽ ഡിസൈനുകളുമാണ് യമഹ ഉൾപ്പെടുത്തിയിരിക്കുന്നത്. വശങ്ങളിൽ A ആക്യതിയിലുള്ള ഒരു ഘടകവും സ്പോർട്ടി ശൈലിക്കായി യമഹ ഫോഴ്‌സിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നാല് വ്യത്യസ്‌ത കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് പുതിയ മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ എത്തുന്നത്.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

അനുപാതത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഫോഴ്‌സിന്റെ വീൽബേസ് 1405 മില്ലീമീറ്ററിൽ നിന്നും 1340 മില്ലീമീറ്ററാക്കി കമ്പനി കുറച്ചു. അതേസമയം സീറ്റ് ഉയരം 805 മില്ലീമീറ്ററിൽ നിന്നും 815 മില്ലീമീറ്ററായി ഉയർന്നു. മൊത്തത്തിലുള്ള അളവുകൾ നോക്കിയാൽ 1895 mm നീളം, 760 mm വീതി, 1120 mm ഉയരം എന്നിവയാണ് സ്‌കൂട്ടറിനുള്ളത്.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

എയറോക്സിൽ വാഗ്ദാനം ചെയ്യുന്ന 14 ഇഞ്ച് യൂണിറ്റുകൾക്ക് പകരം 13 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ യമഹ ഫോഴ്‌സ് 2.0 മോഡലിലേക്ക് എത്തിയിരിക്കുന്നത്. 27 ശതമാനം ഭാരം കുറഞ്ഞതായി പറയപ്പെടുന്ന ഒരു പുതിയ ചാസിയും ഇതിന് അടിവരയിടുന്നു കാര്യവും ശ്രദ്ധേയമായ നവീകരണങ്ങളിൽ ഒന്നാണ്. അങ്ങനെ മാക്‌സി സ്‌കൂട്ടറിന്റെ ഭാരം 130 കിലോഗ്രാമായി കുറയ്ക്കാനും ജാപ്പനീസ് ബ്രാൻഡിന് സാധിച്ചു.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

യമഹ ലൈനപ്പിൽ വൈവിധ്യമാർന്ന മോട്ടോർസൈക്കിളുകളിലും സ്കൂട്ടറുകളിലും ലഭ്യമായ അതേ 155 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഫോഴ്‌സ് 2.0 മോഡലിനും തുടിപ്പേകുന്നത്. ഇന്ത്യയിൽ, ഈ യൂണിറ്റ് R15 V4, MT15, അതുപോലെ എയറോക്‌സ് എന്നീ മോഡലുകളിലാണ് കാണാനാവുക.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

വേരിയബിൾ വാൽവ് ടൈമിംഗ് സജ്ജീകരണമുള്ള ഈ പെട്രോൾ എഞ്ചിൻ 8,000 rpm-ൽ പരമാവധി 14.8 bhp കരുത്തും 6,500 rpm-ൽ 14 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ (EFI) കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന എഞ്ചിൻ പരമ്പരാഗത വി-ബെൽറ്റ് സിവിടി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

സ്കൂട്ടറിന്റെ ഹാർഡ്‌വെയർ സംവിധാനങ്ങളിൽ യമഹ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സസ്‌പെൻഷൻ സെറ്റപ്പിൽ ഇപ്പോൾ ഒരു ജോടി പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോക്ക് അബ്സോർബറുകളാണ് പിൻഭാഗത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നതിനായി മുന്നിൽ 267 mm ഡിസ്ക്കും, പിന്നിൽ 230 mm റിയർ ഡിസ്ക് ബ്രേക്കുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

കൂടുതൽ സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും പുതിയ ഫോഴ്‌സ് 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിൽ യമഹ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് 45 കിലോമീറ്റർ മൈലേജ് നൽകാനും ശേഷിയുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

5.1 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രാക്ഷൻ കൺട്രോൾ, സൈലന്റ് സ്റ്റാർട്ടർ, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയാണ് ഫോഴ്‌സ് സ്‌കൂട്ടറിന്റെ പുത്തൻ പതിപ്പിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. 2021 യമഹ ഫോഴ്സ് 155 സിസി സ്കൂട്ടറിന് ഹാലൊജൻ ഹെഡ്‌ലൈറ്റ്, ടേൺ ഇൻഡിക്കേറ്റർ സജ്ജീകരണവുമാണ് ലഭിക്കുന്നത്.

എയറോക്‌സിന്റെ മറ്റൊരു മുഖം, പുതിയ Force 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായി Yamaha

അതേസമയം ടെയിൽ ലൈറ്റ് എൽഇഡി യൂണിറ്റ് ആണ്. നിർഭാഗ്യവശാൽ, എയറോക്സ് 155 പോലുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള യമഹയുടെ വൈ-കണക്റ്റ് പ്ലാറ്റ്ഫോമിൽ ഇത് വരുന്നില്ല എന്ന കാര്യം നിരാശയുളവാക്കുന്ന ഒന്നാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha launched the all new force 155cc maxi styled scooter
Story first published: Wednesday, October 20, 2021, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X