പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

ഒടുവിൽ യമഹ 2021 N-മാക്സ് 125 -നെ പ്രാദേശിക വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 2021 ജൂൺ 28 മുതൽ ജപ്പാനിൽ മാക്സി-സ്കൂട്ടർ വിൽപ്പനയ്ക്ക് ലഭ്യമാവും, മാത്രമല്ല ഔട്ട്‌ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് ധാരാളം അപ്‌ഡേറ്റുകൾ ഇതിലുണ്ട്.

പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

ഇപ്പോൾ യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതുക്കിയ 124 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ N-മാക്സിന് ലഭിക്കുന്നു.

പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

മുമ്പത്തെപ്പോലെ തന്നെ 11.8 bhp കരുത്തും ഉത്പാദിപ്പിക്കാൻ പവർപ്ലാന്റിന് കഴിയും. എന്നിരുന്നാലും, പരമാവധി 11 Nm torque ഉം പുറപ്പെടുവിക്കുന്നു, ഇത് ഔട്ട്‌ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് 1.0 Nm കുറവാണ്.

പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

സ്കൂട്ടറിന് യമഹയുടെ VVA (വേരിയബിൾ വാൽവ് ആക്യുവേഷൻ) സാങ്കേതികവിദ്യയും ലഭിക്കുന്നു, ഇത് ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റത്തോടൊപ്പം റെവ്വ് ശ്രേണിയിലുടനീളം പവർ ഡെലിവറി മെച്ചപ്പെടുത്തുന്നു.

പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ‌ലൈറ്റ് എന്നിവയുള്ള സ്പോർട്ടി ഡിസൈൻ 2021 N-മാക്സ് വാഗ്ദാനം ചെയ്യുന്നു. ഫെയറിംഗിന്‌ വലുപ്പമേറിയതും എയറോഡൈനാമിക്കുമായ രൂപകൽപ്പനയുണ്ട്.

പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

കൂടാതെ സ്കൂട്ടറിന് ഒരു പില്യൺ ഗ്രാപ്പ് റെയിലിനൊപ്പം ഒരു സ്റ്റെപ്പ്ഡ് സിംഗിൾ പീസ് സീറ്റ് ലഭിക്കുന്നു. മെച്ചപ്പെട്ട ബാലൻസിനായി ഫ്യുവൽ ടാങ്ക് പുനസ്ഥാപിച്ചു, മാത്രമല്ല ഇപ്പോൾ ഇതിന് 4.4 ലിറ്റർ കൂടുതൽ കപ്പാസിറ്റിയും ലഭിക്കുന്നു. അതോടെ പരമാവധി 11 ലിറ്റർ ഗ്യാസോലിൻ ഉൾക്കൊള്ളാൻ ഇത് സഹായിക്കുന്നു.

പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

മുന്നിലും പിന്നിലും 13 ഇഞ്ച് ബ്ലാക്ക്ഔട്ട് അലോയി വീലുകളാണ് സ്കൂട്ടറിലുള്ളത്, ഇരു വീലുകളിലും സിംഗിൾ ഡിസ്ക് ബ്രേക്കുകളുമുണ്ട്. ഫ്രണ്ട് സസ്പെൻഷൻ ഡ്യൂട്ടികൾ ഒരു ജോടി ടെലിസ്കോപ്പിക്ക് ഫോർക്കുകൾ പരിപാലിക്കുന്നു, പിൻ വീലിൽ ഇരട്ട ഷോക്ക് അബ്സോർബറുകളാണ് വരുന്നത്. സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺട്രോളും സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

സ്മാർട്ട്‌ഫോണുകൾക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന സമ്പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് 2021 യമഹ N-മാക്‌സിൽ സജ്ജീകരിച്ചിരിക്കുന്നത്.

പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

യമഹ മൈറൈഡ് അപ്ലിക്കേഷൻ ഉപയോഗിച്ച്, യാത്രക്കാർക്ക് അവരുടെ ഫോണുകളിൽ സ്റ്റാറ്റസ് റിപ്പോർട്ട്, ബാറ്ററി കണ്ടീഷൻ, ഇന്ധന നില, ഇന്ധന ഉപഭോഗ കണക്കുകൾ തുടങ്ങിയവ കാണാൻ കഴിയും. ലാസ്റ്റ് പൊസിഷൻ ഫീച്ചർ ഉപയോഗിച്ച് തിരക്കേറിയ പാർക്കിംഗ് സ്ഥലത്ത് സ്കൂട്ടർ കണ്ടെത്താനും അപ്ലിക്കേഷന് സഹായിക്കാനാകും.

പരിഷ്കരണങ്ങളോടെ 2021 N-മാക്സ് 125 പുറത്തിറക്കി യമഹ

2021 യമഹ N-മാക്സ് 125 -ന് ജാപ്പനീസ് വിപണിയിൽ ഏകദേശം JPY 3,68,000 (ഏകദേശം 2.46 ലക്ഷം രൂപ) വിലയുണ്ട്. പ്രധാനമായും ഉയർന്ന വില കാരണം N-മാക്സ് 125 ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിൽ, യമഹ ഇന്ത്യയിൽ ഫസീനോ 125, റേ ZR 125 എന്നിങ്ങനെ രണ്ട് സ്‌കൂട്ടറുകൾ വിൽപ്പനയ്ക്കെത്തിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launched Updated 2021 NMax 125 Scooter. Read in Malayalam.
Story first published: Tuesday, May 25, 2021, 20:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X