പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം റീട്ടെയില്‍ രംഗത്തെ സാന്നിധ്യം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് യമഹ മോട്ടോര്‍. ഇതിന്റെ ഭാഗമായി ശ്രീ വിഘ്‌നേശ്വര മോട്ടോര്‍സ് എന്ന ബാനറിനു കീഴില്‍ കൊച്ചിയിൽ രാജ്യത്ത് തങ്ങളുടെ 25-ാമത് ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് നിർമ്മാതാക്കൾ ആരംഭിച്ചിരിക്കുകയാണ്.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

ഇന്ത്യയിലെ 25-ാം ഷോറൂമാണെങ്കിലും കേരളത്തിലെ ആദ്യ ബ്ലൂ സ്‌ക്വയര്‍ ഷോറൂമാണിത്. ഭാവിയില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌ക്കൂട്ടറുകള്‍ക്കും വിപണി സൃഷ്ടിക്കാനുള്ള യമഹയുടെ ഇന്ത്യൻ തന്ത്രങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതാണ് ബ്ലൂ സ്‌ക്വയര്‍.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

ദി കോള്‍ ഓഫ് ധി ബ്ലൂ ക്യാമ്പയിന്റെ ഭാഗമായുള്ള ബ്ലൂ സ്‌ക്വയര്‍ എന്നത് യമഹയുടെ റേസിംഗ് സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുള്ളതും കമ്പനിയുടെ ബ്ലൂ തീം അനുസരിച്ചു രൂപകല്‍പന ചെയ്തിട്ടുള്ളതുമായ പ്രീമിയം റീട്ടെയില്‍ ആശയമാണ്.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

ഉപഭോക്താക്കളുടെ ഷോറൂം എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിന് യമഹയുടെ ആകര്‍ഷകമായ സവിശേഷതകള്‍ ഇതിൽ ഉള്‍ക്കൊള്ളിക്കുന്നു. മോട്ടോര്‍ സൈക്കിളുകള്‍, ജെന്യുവിൻ ആക്സസറികള്‍, അപാരലുകള്‍, സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ എന്നിവയുടെ ആകര്‍ഷകമായ പ്രദര്‍ശനവും ഇവിടെയുണ്ടാകും.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

ഉപഭോക്തൃ കേന്ദ്രീകൃതമായ ബ്രാന്‍ഡ് എക്സ്പീരിയൻസില്‍ വന്‍ തോതില്‍ ശ്രദ്ധ ചെലുത്തുന്ന യമഹയുടെ ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ ഒരു കമ്മ്യൂണിറ്റി ഫീൽ നല്‍കുന്നതും ഉപഭോക്താക്കള്‍ക്ക് കണക്ട് ചെയ്യാനുമുള്ള ഒരു സാഹചര്യം ഒരുക്കുന്നതും ബ്രാന്‍ഡിന്റെ സാംസ്‌ക്കാരിക മൂല്യങ്ങളുമായി ഉപഭോക്താക്കളെ അടുപ്പിക്കുന്നതുമാണ്.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

ഉല്ലസിക്കുകയും മോട്ടോര്‍സൈക്കിളുകളെ കുറിച്ചു സംസാരിക്കുകയും ചെയ്യുന്നതിനു പുറമെ ബ്രാന്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ കരസ്ഥമാക്കുകയും അതിന്റെ ഏറ്റവും പുതിയ ആകര്‍ഷകമായ ഓഫറുകള്‍ പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളെ സഹായിക്കുന്ന വിധത്തിലുള്ള കഫേയും പ്രീമിയം ഷോറൂമിന്റെ സവിശേഷതയാണ്.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ 25-ാമതുമായ ബ്ലൂ സ്‌ക്വയയര്‍ ഷോറൂമിന്റെ ഉദ്ഘാടനം ദി കോള്‍ ഓഫ് ദി ബ്ലൂ ക്യാമ്പയിനുമായി മുന്നോട്ടു പോകുന്ന തങ്ങളുടെ ഗ്രോത്ത് സ്ട്രാറ്റജിയുടെ ഒരു സുപ്രധാന ഭാഗമാണെന്ന് കൊച്ചിയിലെ ബ്ലൂ സ്‌ക്വയര്‍ ഷോറൂമിന്റെ ഉദ്ഘാടന വേളയിൽ യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിംഗ് പറഞ്ഞു.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

മഹാമാരിയുമൊത്തുള്ള ബുദ്ധിമുട്ടേറിയ ഒരു വര്‍ഷത്തിലും തങ്ങള്‍ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്കും മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കും യമഹ ലഭ്യമാക്കുന്നതിനുള്ള നവീനമായ മാര്‍ഗങ്ങള്‍ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രമേയത്തിന്റെ സാക്ഷ്യപത്രം കൂടിയാണ് ബ്ലൂ സ്‌ക്വയര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

യമഹയുടെ ആവേശകരമായ പാരമ്പര്യം, സ്റ്റൈല്‍, സ്‌പോര്‍ട്ട്‌സ് എന്നിവയുമായി ഉപഭോക്താക്കളെ അടുത്തു പരിചയപ്പെടുത്തുന്ന രീതിയിലാണ് ഈ സ്റ്റോറുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

ഭാവിയിലെ പ്രതീക്ഷകളിലും ആവശ്യകതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഡിജിറ്റലൈസേഷന്‍ അതിന്റെ മുഖമുദ്രയാക്കിയിട്ടുളളതുമാണ് തങ്ങളുടെ കൺസെപ്റ്റ്. ബ്ലൂ സ്‌ക്വയറിന്റെ സവിശേഷമായ ആശയങ്ങള്‍ ഇന്ത്യയില്‍ വളര്‍ച്ച തുടരാന്‍ സഹായിക്കുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

ഡിജിറ്റലൈസേഷനെ ഒരു പടി കൂടി മുന്നോട്ടു കൊണ്ടു പോകുന്നതാണ് ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍. ഇതിന്റെ ഡിജിറ്റല്‍ സമീപനങ്ങള്‍ താഴെ പറയുന്നവ കൂടി ഉള്‍പ്പെട്ടതാണ്.

* റെക്കോര്‍ഡ് മാനേജുമെന്റ് ഇന്റര്‍ഫെയ്‌സ്- എല്ലാ ഉപഭോക്താക്കളുടേയും ഡിജിറ്റല്‍ ലോഗ് സംരക്ഷിക്കുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്.

* QR കോഡ് സ്‌കാന്‍- വാഹനത്തിന്റെ QR കോഡ് സ്‌കാന്‍ ചെയ്തു കൊണ്ട് പ്രൊഡക്ട് ബ്രോഷര്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടു ഡൗണ്‍ലോഡ് ചെയ്യാനാവും.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

വൺ-ടു-വൺ മാർക്കറ്റിംഗ്, കൃത്യ സമയത്തുള്ള ആശയവിനിമയം, അതിവേഗത്തിലുള്ള പ്രതികരണങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ ഈ സമീപനം സഹായിക്കും. കൂടുതല്‍ ഫലപ്രദമായി സമയാ സമയങ്ങളിലുള്ള ആശയ വിനിമയത്തിനായി വരും വര്‍ഷങ്ങളില്‍ യമഹ ഡീലര്‍ മാനേജുമെന്റ് സംവിധാനവും പ്രയോജനപ്പെടുത്തും.

പ്രീമിയം റീട്ടെയില്‍ ശൃംഘല വിപുലീകരിച്ച് യമഹ; 25 -ാം ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയിൽ

തമിഴ്‌നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഒറീസ, അസ്സം, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാ പ്രദേശ്, മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ യമഹ ബ്ലൂ സ്‌ക്വയര്‍ ഷോറുമുകള്‍ ആരംഭിച്ചിട്ടുണ്ട്. 2019 ഡിസംബറില്‍ ചെന്നൈയിലാണ് ആദ്യ ബ്ലൂ സ്‌ക്വയര്‍ ഷോറൂം ആരംഭിച്ചത്. 2021 അവസാനത്തോടെ ഇന്ത്യയില്‍ ഉടനീളമായി 100 ബ്ലൂ സ്ക്വയര്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് യമഹ പദ്ധതിയിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Opened Its 25th Blue Square Premium Showroom In Kochi. Read in Malayalam.
Story first published: Monday, May 17, 2021, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X